Posted On: April 16th 2024, 02:58 pm
കേരള വെറ്ററിനറി & അനിമൽ സയൻസസ് സർവകലാശാലയിലെ
കോളജ് ഓഫ് വെറ്ററിനറി & അനിമൽ സയൻസ്,മണ്ണുത്തിയിൽ നിന്ന് ഡിപ്ലോമയിൽ (ലബോറട്ടറി ടെക്നിക്സ് 9.07 OGPA) രണ്ടാം റാങ്ക് നേടി അഭിമാനമായി മാറിയ ആളൂർ പഞ്ചായത്ത് തിരുത്തി പറമ്പ് സ്വദേശിനി
അനന്യ രാജന് അഭിവാദ്യങ്ങൾ.....ഇപ്പോൾ ആളൂർ പഞ്ചായത്ത് നടത്തുന്ന വെറ്ററിനറി ലാബിൽ ജോലി ചെയ്യുകയാണ് അനന്യ.
പെയിന്റിംഗ് തൊഴിലാളിയായ തച്ചനാടൻ വീട്ടിൽ രാജൻ.ടി.പി.യുടെയും അനിതയുടെയും മകളാണ് അനന്യ. അൽഗേഷ് ആണ് സഹോദരൻ.
പഠനത്തോടൊപ്പം സ്പോർട്സിലും മികവ് പുലർത്തുന്ന അനന്യയുടെ വീട്ടിലെത്തി അഭിനന്ദനങ്ങൾ അറിയിച്ചു.
#DiplomainLaboratoryTechniques
#VeterinaryUniversity#KVASU#COVAS