Posted On: August 12th 2022, 09:33 am
ആത്മാവിനെ തൊട്ടവര് ♥️
ഇടയ്ക്കിടെ കാരണമേതുമില്ലാതെ
വിഷാദത്തിൽ മുങ്ങുന്ന മനുഷ്യനാണ് ഞാൻ.
ആൾക്കൂട്ടത്തിൽ പോലും ഒറ്റയ്‌ക്കായപോലെ തോന്നും.
ആരുടെയെങ്കിലും ചെവി വാടകയ്ക്ക് കിട്ടുമോയെന്ന് തേടിയിറങ്ങാൻ തോന്നും.
കഴിയില്ല
കഴിയില്ലന്ന് മാത്രല്ല അങ്ങനെ ഹൃദയത്തോട് ചേർത്ത് വെക്കാൻ ഒരുത്തൻ പോലുമില്ലയെന്ന് മിഴിനിറച്ച് ഞാനോർക്കും .
അങ്ങനെ ആ സമയം ഒരു പതിറ്റാണ്ട് കാലത്തിന്റെ ദൈർഗ്യത്തോടെ നമ്മളിൽ നിന്ന് കടന്ന് പോകും.
എന്ത് വേദയനായാണെന്നോ
ഈഅവസ്ഥയുടെ പരിണിത ഫലമായി നമുക്ക് ലഭിക്കുന്ന ഒരു കഴിവാണ് "നല്ലൊരു കേൾവിക്കാരനാവുക" എന്നത്.
പിന്നീട് നമ്മൾ ആളുകളെ തേടിയിറങ്ങും നമ്മുടെ ചെവികൾ അവർക്ക് വാടകയ്ക്ക് നൽകും.
ശരീരത്തിലൊന്ന് സ്പർശിക്കുക പോലും ചെയ്യാതെ നമ്മള്‍ അവരുടെ ആത്മാവിനെ തൊടും.
ഇടയ്ക്ക് എപ്പയോ നമുക്ക് അവരും ഒരു നല്ല കേൾവിക്കാരനായി മാറിയിട്ടുണ്ടാകും.
നമ്മളെ ഇടയ്ക്കിടെ ഓർക്കുന്നവർ.
ആത്മാവിനെ തൊട്ടവര് ♥️
@__shamil_ibrahim ✍🏻
.
.
.
.
.
.
#reelsinstagram #reels #pma
#listen #listening #inspiration #motivation #malayalam #ezhuthukal #shamilibrahim #writer #writersofinstagram #explorepage Load More