കണ്ണുണ്ടായിട്ടും നമ്മൾ കാണാതെ പോകുന്ന പല കാഴ്ചകളും നമ്മളെക്കാൾ ഭംഗിയായി ഹൃദയം കൊണ്ട് കാണുന്നവരാണ് അവർ. അവരുടേതായ ലോകത്തിലുമുണ്ട് ഇതേ ബലൂണുകളും, കടലും, തിരമാലകളും, ഒക്കെ ഒക്കെ. അത് കാണാനുള്ള കഴിവ് പക്ഷെ നമ്മുക്കില്ല എന്നതാണ് സത്യം. ഇത്രേം പരിമിതികൾക്കുള്ളിൽ ജീവിക്കുമ്പോഴും അവർ സാധാരണക്കാരെ പോലെ തന്നെ, സന്തോഷിക്കുന്നു, പ്രണയിക്കുന്നു,ഒപ്പം നിന്ന് ആഘോഷിക്കുന്നു. ഈ ലോകവും ഇവിടുത്തെ ആഘോഷങ്ങളും ഇവരെ പോലെ ഉള്ളവർക്ക് കൂടി അവകാശപെട്ടതാണെന്നും അതിൽ പരിമിതികൾക്കൊന്നും യാതൊരു സ്ഥാനവുമില്ല എന്ന ഒരു ഓർമ്മപെടുത്തൽ കൂടി ആണ് ഈ ക്രിസ്മസ് ആഘോഷം. ഒന്നുമില്ല എന്ന് പരാതി പറഞ്ഞു സ്വയം വിഷമിച്ചു പെരേൽ ഇരിക്കുന്ന പലരും കണ്ടു പഠിക്കേണ്ടത് തന്നെയാണ് ഇവരെപോലെയുള്ളവരെ. അവരാണ് ഈ ലോകത്തിലെ യഥാർത്ഥ നായികനായകന്മാർ.അതുകൊണ്ട് തന്നെയാണ് ഈ ക്രിസ്മസ് ഇങ്ങനെ ഒരു കൺസെപ്റ്റിൽ ചെയ്യണം എന്ന് വിചാരിച്ചത്.ആദ്യമായി നടത്തിയ ഒരു ശ്രമം ആണ് അഭിപ്രായങ്ങൾ ഉറപ്പായും അറിയിക്കുമെന്ന് വിശ്വസിക്കുന്നു. നിങ്ങളുടെ അഭിപ്രായങ്ങൾ ആണ് മുന്നോട്ടുള്ള ഓരോന്നിന്റെയും പ്രചോദനം 🌝❤️