Posted On: February 6th 2023, 12:19 pm
പാഡ് I
മരണപെട്ട തൂലികക്ക് പാഡ്ലെ ചുടുചോരയുടെ ഗന്ധം പുതു ശ്വാസമായിരുന്നു. പിഞ്ചു കുഞ്ഞിനെ കബളിപ്പിക്കും വിധം അത് വിരൂപനെ ഒരിക്കൽ കൂടി എഴുതെന്ന യുദ്ധത്തിൽ സമനില തെറ്റിയ പോരാളിയാക്കി.ആയുധമായ തൂലിക മുറിവേറ്റ പോരാളിയുടെ ഹൃദയമായിരുന്നു.പലകുറി വാളിന്റെ മൂർച്ചക്കേൽപ്പെട്ട ശരീരത്തിൽ നിന്ന് ഇറ്റുവീഴുന്ന രക്തത്തുള്ളികൾ പേപ്പറിൽ അക്ഷരങ്ങളായി പടർന്നു വരികളായി യുദ്ധത്തിനായി മന്ദമാരുതൻ കണക്കെ അടഞ്ഞ ശബ്ദത്തിൽ പോര് വിളിച്ചു തോൽവി സമ്മതം മൂളിയ ദയനീയത.
ആർത്ഥവത്തിൽ നിന്നും ഉരുതിരിഞ്ഞ നഷ്ടബോധ വേദന ആത്മഹത്യയിലേക്കുള്ള യാത്രയുടെ അവസാന പാതയായ നൂൽപ്പാലത്തിൽ എത്തിയപ്പോൾ മനസ്സിൽ തിരിച്ചറിവിന്റെ ചവർപ്പ് ഗന്ധം അനുഭവപ്പെടുന്നു എന്ന തോന്നലിൽ നിന്നും ഒളിച്ചോട്ടത്തിന്റെ പലായനം എന്ന് വരച്ചു കാണിക്കും വിധം അയാൾ കടലിലേക്ക് ചിറക് വിരിച്ചു താണിറങ്ങിയതാണ്. ഫലപ്രാപ്തി ഇല്ലാത്ത പ്രാർത്ഥനയോടെയാകണം ചാടിയത്,പ്രസാധഭാവം ഒന്നുമുണ്ടായിരുന്നില്ല, പ്രായശ്ചിത്വത്തിന് എന്താണ് പ്രസക്തി?.വധശിക്ഷക്ക് നിമിഷങ്ങൾക്ക് മുൻപ് മാത്രം ക്രൂരനായ കൊലയാളിക്ക് ഉണ്ടായ കുറ്റബോധം,നിർജീവനായ വിരൂപന്റെ മരണത്തിൽ നിന്നുള്ള കൌതുകകരമായ ഒളിച്ചോട്ടം.ആ അപ്രത്തിക്ഷത ചെന്നിത്തിയത് ഏഴാംകടലിന്റെ ആൾ വാസമൊഴിഞ്ഞ മണിമാളികയുടെ സുപരിചിതമായ പ്രിയപെട്ട ജനാലയുടെ കോണിലായിരുന്നു.ആ ഇടവും ശേഷിച്ച ബാല്യവും എഴുതുവാൻ പ്രേരണ ചിലത്തി. ആത്മഹത്യാ കുറിപ്പെന്ന പോലെ ഓർമകളിൽ നിന്നും ചിലത് പിടിച്ചു പറിച്ചു വിരൂപൻ എഴുതി തുടങ്ങി.
അയാൾ ഗന്ധർവ്വനാണ് കാമിനികൾക്ക് അത്രത്തോളം പ്രീയപെട്ട അതി സുന്ദരരൂപൻ.കാന്തൻ നിങ്ങളുടെ ആരാധനപാത്രമായ സ്വപ്ന പുരുഷൻ അല്ലെ?പിന്നെന്തുകൊണ്ടാണ് പരിധിക്ക് പുറമെയുള്ള അവഗണന.ഒരിക്കൽ സന്തോഷം നിലക്കാത്ത ആനന്ദപരകോടിയിൽ എത്തിക്കുവാൻ വിധിക്കപ്പെട്ട സാധുവായ ഒരു ജീവനാണ്.എല്ലാമാസത്തിലും വേദനയും ദേഷ്യവും മനംമടുപ്പുമായി ഭൂമിക്കു ചുറ്റും ഭ്രമണം ചെയ്യാറുള്ള ഗ്രഹങ്ങൾ എന്ന പോലെ നിങ്ങളെ വലയം ചെയ്ത് കറങ്ങാറുള്ള "ആർത്ഥവം" എന്ന ഗന്ധർവ്വൻ, "ദൂതൻ". വിപരീത സത്യം എന്ന് തോന്നിപ്പിച്ചാലും അയാൾ അങ്ങേ അറ്റം മഹത്വം നിറഞ്ഞവനല്ലെ,നിങ്ങളുടെ അവയവങ്ങളെയോ അതിന്റെ ശാലീനതയൊ അയാൾ മോഹിച്ചിട്ടില്ലല്ലോ.ശരീരമെന്നത് ദൂതന് ശുദ്ധിയുടെ മന്ദിരമല്ലേ."മാന്യമായി മന്ദിരത്തിൽ സേവ ചെയ്തു പോരുന്ന പരിശുദ്ധന്റെ ലളിതരൂപം".കല്ലെറിയാൻ വിധിക്കപ്പെട്ട വിപ്ലവകാരിയോളം പോകുന്ന അവഗണനയോടെ കാണപ്പെട്ടിരുന്നവന് പരിഭവം പ്രകടിപ്പിക്കുവാൻ മനസ്സ് വന്നിരുന്നില്ല.സഹനത്തിനപ്പുറമായ വേദയുടെ നടുവിലും നിങ്ങളുടെ ഉള്ളിൽ എന്നോ അയാൾ സ്ഥാനം ഉറപ്പിച്ചിരുന്നു.
to be continued
@athelstoooo 🌙
Load More