Posted On: February 6th 2023, 04:50 pm
പാഡ് III
മരവിപ്പ് കീഴ്പ്പെടുത്തിയ ശരീരത്തിൽ നഷ്ട പ്രണയത്തിലെ കുറ്റബോധത്തിന്റെയും വിഭ്രാന്തിയുടെയും കഠിന നാളുകൾ കാമുകി എണ്ണി തീർത്തു.അവളിലെ ശുദ്ധമായ രക്തത്തിന്റെ സ്വാദ് ആത്മവിശ്വാസത്തിന്റെ ഉഗ്രരൂപത്തിന് അയാളിൽ വഴിതെളിച്ചു.ആവേശമേറിയ ഭ്രാന്തഭാവം അയാളെ രക്‌തദാഹിയാക്കി.വീണ്ടും നൊമ്പരത്തിന്റെ രക്തക്കറക്കു മേൽ നാവിനെ സ്പർശിച്ചു അവളിലെ ബലഹീനതയെ അടിച്ചമർത്തി ചെറുത്തുനിൽപ്പിനു തെല്ലും സമയം നൽകാതെ പൂർണമായും ഉൾവലിച്ചെടുത്തു വിജയം സ്ഥാപിച്ചു.ആസക്തിയാൽ ഉള്ളിലാക്കിയ രക്തം വിഷമായി മാറുന്നതിനു തൊട്ടുമുൻപേ ഇരുട്ട് വെളിച്ചതെ വിഴുങ്ങുന്നത് തൂലിക ഓർത്തെടുത്തു.നിറക്കപ്പെട്ട വിഷം ഞരമ്പുകളിലൂടെ സിരകളിൽ മുറിവിന്റെ ചാലുകൾ രൂപപ്പെടുത്തി കൈ കാലുകൾ വിറയലിനു വിധയമായി വിഷത്തിന്റെ കാഠിന്യം ദയില്ലാത്ത യുദ്ധത്തിന് ക്ഷണം നൽകി.സ്വാദ് എങ്ങനെ വിഷമായി മാറി?ആശയക്കുഴപ്പങ്ങളുടെ ഉറവിടം പൊട്ടിപ്പുറപ്പെട്ടു. ചിന്തകളിൽ പിടിതരാതെ സമയം മുന്നോട്ട് കടന്നു പോയി.കെട്ടപ്പെട്ടിരിക്കുന്ന ചുട്ടു പഴുത്ത ചെങ്ങലകൾ പൊട്ടിച്ചെറിയുവാൻ വിഫലമായ ഒരു ശ്രമം നടത്തി. ലഹരിയുടെ ഊർജം ശരീരം വിട്ടു ഓടിപ്പോയിരിക്കുന്നു, ബലം നഷ്ടപ്പെടുന്നു,തന്നിൽ നിന്നായ് ദുർഗന്ധം നിറഞ്ഞ രക്തം പുറന്തള്ളപ്പെടുന്നു.മൂടപ്പെട്ട കണ്ണുകളെ തുറന്നു,ചൂളപോലെ കത്തുന്ന മരുഭൂമി മണത്തരികൾ തീപ്പൊരികൾ പോലെ ത്വക്കിൽ സുഷിരങ്ങൾ സൃഷ്ടിക്കുന്നു.കയ്യിൽ കത്തിയേന്തിയ ഭയപ്പെടുത്തുന്ന ഭീകര രൂപം തന്നെ ലക്ഷ്യമാക്കി അടുത്ത് വരുന്നു.കയ്യിൽലുള്ള കാടാര ഒരു ചെറു പുഞ്ചിരിയോടെ തന്റെ കണ്ണിൽ തറച്ചു.പുഷ്പം പറിച്ചെടുക്കുന്ന ലാളിത്യത്തിൽ അവയെ ചൂഴ്ന്നെടുത്തു.വേദനയുടെ ഇരമ്പൽ താണപ്പോൾ നിലവിളിക്കുവാൻ യോഗ്യതയില്ലാത്തവനെ പോലെ നാവിനെ അറുത്തു,അപ്പോഴേക്കും ചെവികൾക്ക് കേഴ്വി നഷ്ടമായിരുന്നു.എന്നോ ദ്രവിച്ചു ചിതലുകൾ പോലും ആൾവാസമൊഴിഞ്ഞുപോയ ഹൃദയം ലക്ഷ്യപൂർത്തികരണത്തിനായ് കുതിരപ്പുറത്തേറി വന്ന കവർച്ചക്കാരനാൽ കൊള്ളയടിക്കപ്പെട്ടു.വിലപേശിയ പ്രണയത്തിനു 35 രൂപയുടെ സാനിറ്ററി പാഡ്നാൽ മരണം സംഭവിച്ചതും മനുഷ്യരൂപം ജനനംമെടുത്തതും സ്വബോധം നഷ്‍ടമായ തൂലിക അയവിറക്കി.
ഇപ്പോഴുള്ളത് ആത്മാവ് യാത്രയാക്കുവാൻ ബാക്കി വെച്ച ശരീരമാണെന്ന വിരോധാഭാസം തിരിച്ചറിയുമ്പോൾ ജനാലയിൽ കൂടി കടന്നു വരുന്ന അരണ്ട വെളിച്ചത്തെ വിരൂപൻ ഒരിക്കൽക്കൂടി ആത്മാർഥമായി നോക്കികണ്ടു ബോധ്യവനാണ് താൻ കിളിവാതിലിന്റെ പ്രിയമേറിയ കോണിൽ നിദ്ര പ്രാപിച്ചിരിക്കുന്നു.
മറ്റൊരു മന്ദിരത്തിൽ മരണമണി മുഴക്കികൊണ്ട് ദൂതൻ പ്രാർത്ഥന ചൊല്ലി,ഏഴാം കടലിന്റെ ഓർമകളുടെ ശേഷിപ്പായ മണിമാളികയിൽ നിദ്രകൊള്ളുന്ന നിങ്ങളുടെ ആത്മാവിന് സമാധാനം ലഭിക്കട്ടെ.
"വിരോധാഭാസം"
©@athelstoooo 🌙
Load More