Instagram story viewer> @abiphilip28> Post
a year ago
ക്ലാരയുടെയും ജയകൃഷ്ണന്റെയും തൂവാനത്തുമ്പികൾ ഇറങ്ങിയിട്ട് 38 വർഷങ്ങൾ കഴിഞ്ഞു . മലയാളത്തിലെ ഏറ്റവും മികച്ച പ്രിയ പത്മരാജന്റെ സിനിമ . 

ഇനിയും വരില്ലെന്നറിഞ്ഞിട്ടും പ്രതീക്ഷയുടെ ജാലകത്തിനരികെ മഴയും നോക്കി ജയകൃഷ്ണൻ കാത്തിരിക്കാറുണ്ടോ 

ഒരുവാക്ക് പോലും ഇനി മിണ്ടില്ലെന്നറിഞ്ഞിട്ടും ഒരു വിളിക്കായി ക്‌ളാര കാതോര്തിരിക്കാറുണ്ടോ 
ജയകൃഷ്ണൻ ക്ലാരയിലേക്കും , ക്‌ളാര ജയകൃഷ്ണനിലേക്കും നടന്ന അവരുടെ പ്രണയകാലത്തിന്റെ തിരുശേഷിപ്പുകളുമായി നീളുന്ന കാത്തിരിപ്പ് 
ഒരേ ആകാശത്തിന് താഴെ ഒരേ ഭൂമിയിൽ രണ്ടുപേരും ഉണ്ടെന്ന ഓർമയിലുള്ള മനോഹരമായ കാത്തിരിപ്പ് ....

ഇപ്പോൾ ജയകൃഷ്ണനും ക്ലാരയ്ക്കും പരസ്പരം ആരായിരിക്കും ..... 
ചിലപ്പോൾ തോന്നും എവിടെയോ കേട്ട് മറന്ന ഒരു മൂളിപ്പാട്ടാണെന്ന് ....
ചിലപ്പോൾ തോന്നും എവിടെയോ വായിച്ചു മറന്ന പേരറിയാത്ത ഏതോ കഥയാണെന്ന് .... 
ചിലപ്പോൾ തോന്നും എന്നോ കണ്ട സ്വപ്‌നമാണെന്ന്‌ ചിലപ്പോൾ തോന്നും രണ്ടുപേരുടെയും ഏതോ ഒരു സങ്കല്പമായിരുന്നെന്ന് 

അങ്ങനെ അങ്ങനെ 

എന്തായാലും ക്ലാരയും ജയകൃഷ്ണനും ഈ 38 വർഷങ്ങൾക്ക് ശേഷവും ചില ആൾകാരുടെയെങ്കിലും മനസ്സിൽ നിത്യഹരിത പ്രണയമായി അവശേഷിക്കുന്നു . ❤️
0
Posted On: August 1st 2025, 02:28 am

More posts

back to up