Posted On: July 28th 2026, 05:14 pm
Swipe 📲 for a better experience🥱
എന്നേലും ഒക്കെ ഇച്ചിരി നേരം ഒറ്റയ്ക്കായി പോയാലോ? “താങ്ങാൻ ആളുള്ളപ്പോഴേ തളർച്ചയുണ്ടാകൂ.” എന്ന് പറയുന്നത് എത്ര ശരിയാണ്!
ഏകദേശം ഒരു വർഷം മുൻപ്, ഒരു ഓണക്കാലത്ത് പല്ലുവേദനയ്ക്ക് മരുന്നു കഴിച്ചത് അലർജിയായി കണ്ണ് വീർത്തു അമ്മേടൊപ്പം ഹോസ്പിറ്റലിൽ പോയത് ഒരു മിന്നായം പോലെ ഓടിപ്പോയി.
ലെ ഡോക്ടർ : ഇൻജെക്ഷൻ എടുക്കാതെ പറ്റില്ലാ..😑 അന്ന് ആ നേഴ്സ് സൂചി കൊണ്ടു വന്ന് കുത്തി തിരിച്ചു പോകുന്നത് വരെ അലറി വിളിച്ചു കരഞ്ഞു, പോരാത്തേന് ഒന്നര മണിക്കൂർ കുത്തിയ പാടും നോക്കി അമ്മേടെ മടിലും കിടന്ന് കരഞ്ഞു.
അതിനിടയിൽ ഒരു നേഴ്സ് ചോദിച്ചു, “എത്ര വയസ്സായി?”
“25…”
അത് കേട്ട് അവിടെ ഉള്ളോരൊക്കെ ഒരുമിച്ച് ചിരിച്ചത് ഇപ്പഴും നല്ല ഓർമ്മണ്ട്. 😂
ഇന്ന് വീണ്ടും ഏതാണ്ട് അതേ സിറ്റുവേഷൻ! അമ്മ കൂടെയില്ല, നാട്ടിലല്ല, ഇങ്ങ് കോട്ടയത്ത്.
വൈകീട്ട് റൂംമേറ്റിനേം കൂട്ടി ജനറൽ ആശുപത്രിയിൽ പോയി. കയ്യിലും ബട്ടക്സിലും നഴ്സ് മാറിമാറി കുത്തി. തലപൊക്കി ഞാൻ ചോദിച്ചു, “കഴിഞ്ഞോ?”
യെസ്, ഒരു ഒരു മണിക്കൂർ റസ്റ്റ് എടുത്തിട്ട് ഡോക്ടറെ കണ്ടാൽ മതി.
ആ ഒരു മണിക്കൂർ കഴിഞ്ഞ് ഡോക്ടറേം കണ്ട്, ചായേം കുടിച്ച് ദാ ഇപ്പം റൂമിലെത്തി..!
ഞാൻ ഓർക്കുവാ.. അപ്പം ഇത്രേ ഒള്ളൂ ലെ ഇതൊക്കെ! നമ്മൾ വിചാരിക്കുന്നതിലും കൂടുതൽ ശക്തരാണ് നമ്മൾ…💪🏻❤️ അന്ന് അത്രയ്ക്ക് ഓവർ ആക്കണ്ടാർന്നു!😬
NB: ഫോട്ടോ കണ്ട് ആരും പേടിക്കരുത് ! നിങ്ങൾ അസുഖം വന്നാ മരുന്ന് കഴിക്കും, എനിക്ക് മരുന്ന് കഴിച്ചാൽ അസുഖം വരും! അത്രൊള്ളൂ..🥱
#insta #story #storytime Load More