Posted On: October 23rd 2026, 02:02 pm
മുരളി മാഷേ,
നിങ്ങളെ തൊട്ടുപോയ, നിങ്ങൾ തൊട്ടുപോയ മനുഷ്യരുടെ ഓർമ്മകൾ ഇന്ന് ഓരോന്നായി അഴിഞ്ഞലയുകയായിരുന്നു.
പല മനുഷ്യരിലൂടെ ഒരാൾ പൂർണമാകുന്നില്ല എന്നിട്ടും, ഓരോരുത്തരുടെയും ഓർമ്മയിൽ അയാൾ ഓരോ രൂപത്തിൽ ജീവിക്കുന്നു.
ആ രൂപങ്ങളെയെല്ലാം ചേർത്തുവെച്ചാലും ഒരാളെ പൂർണമായി തിരിച്ചുകിട്ടുകയില്ല.
കാരണം, മനുഷ്യൻ ഓർമ്മകളിൽ മാത്രം ജീവിക്കുന്ന ഒരാളല്ല. ഓർമ്മകൾക്കിടയിൽ ശേഷിച്ചുപോകുന്ന ശൂന്യത കൂടിയാണ്.
ഇന്ന് ആ ശൂന്യതയിൽ മുരളി മാഷുണ്ടായിരുന്നു.
ഫോട്ടോ: ഫ്രാൻസീസ് ചിറയത്ത്