Posted On: October 19th 2026, 05:46 pm
AIYF എടതിരിഞ്ഞി മേഖല സമ്മേളനം AIYF തൃശ്ശൂർ ജില്ലാ സെക്രട്ടറി സഖാവ് പ്രസാദ് പറേരി ഉദ്ഘാടനം ചെയ്തു.
സഖാവ്.വി.വി.രാമൻ്റെയും വി.വി.സൽഗുണൻ്റെയും വീട് പരിസരത്തു നിന്നുംആരംഭിച്ച പ്രകടനം സഖാവ് കെ.സി.ബിജുവിന്റെയും ബാബുചിങ്ങാ രത്തിന്റെയും പേരിലുളള പ്രതിനിധി സമ്മേളന നഗരിയായ വി.വി.രാമൻ സ്മാരക മന്ദിരത്തിൽ എത്തിചേർന്നു .മേഖല പ്രസിഡന്റ് ചാർജ്ജ് വഹിക്കുന്ന ജിബിൻ ജോസ് പതാക ഉയർത്തിയതോടെ സമ്മേളനം ഔപചാരികമായി ആരംഭിച്ചു.
സഖാവ് വിനീഷ് രക്തസാക്ഷി പ്രമേയവും,അൻഷാദ് അനുശോചന പ്രമേയവും അവതരിപ്പിച്ചു.
മേഖല സെക്രട്ടറി അഭിജിത്ത് സ്വാഗതം പറഞ്ഞ യോഗത്തിൽ മേഖല പ്രസിഡൻ്റ് കൃഷ്‌ണദാസ് പി. എസ്.അധ്യക്ഷത വഹിച്ചു.
വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് എടതിരിഞ്ഞി ഡിവിഷനിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ LDF സ്ഥാനാർത്ഥിയായി മത്സരിച്ച സഖാവ് വി.ആർ.രമേഷിൻ്റെ വിജയത്തിന് മാറ്റ് കൂട്ടിയ തെരഞ്ഞെടുപ്പ് പ്രചരണ ഗാനം തയ്യാറാക്കിയ വിനോദ്.സി.കെ.യെ സമ്മേളനം ആദരിച്ചു.തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ സെക്രട്ടറിയും CPI ജില്ലാ എക്സിക്യൂട്ടീവ് അംഗവുമായ സഖാവ് പി.മണി ആദരവ് നൽകി.. തുടർന്ന് അഭിവാദ്യം ചെയ്തു സംസാരിച്ചു..
AlYF ജില്ലാ വൈസ് പ്രസിഡന്റ് ടി.വി വിബിൻ,AIYF മണ്ഡലം പ്രസിഡൻ് വിഷ്ണുശങ്കർ.എ.പിAISF ജില്ലാ സെക്രട്ടറി മിഥുൻ പോട്ടക്കാരൻ, AISF സംസ്ഥാന കമ്മിറ്റി അംഗം ശിവപ്രിയ, AIYF തൃശൂർ ജില്ലാ കമ്മിറ്റി അംഗം ഗിൽഡ പ്രേമൻ,CPI പടിയൂർ നോർത്ത് ലോക്കൽ സെക്രട്ടറി വി.ആർ.രമേഷ്,AIYF ൻ്റെ ചുമതലക്കാരനും പടിയൂർ പഞ്ചായത്ത് പ്രസിഡൻ്റ് കൂടിയായ സഖാവ് കെ.പി.കണ്ണൻ,സഖാക്കളായ എം.കെ.മുരളീധരൻ,സിന്ധു പ്രദീപ്,15-ാംവാർഡ് മെമ്പർ സംഗീത സുരേഷ് തുടങ്ങിയവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു.
15 അംഗ മേഖല കമ്മിറ്റിയെ സമ്മേളനം തെരഞ്ഞെടുത്തു.
ഭാരവാഹികളായി സെക്രട്ടറി അഭിജിത്ത്, പ്രസിഡന്റ്,ജിബിൻ ജോസ് ജോയിന്റ് സെക്രട്ടറിമാരായി അഭിമന്യു.ഇ.എസ്,യാദവ്.വി.ഡി വൈസ് പ്രസിഡന്റുമാരായി ശിവപ്രിയ,ബിനേഷ് വി.പി,എന്നിവരെ തെരഞ്ഞെടുത്തു.
കമ്മിറ്റി അംഗങ്ങളാ യി കൃഷ്ണദാസ് പി എസ്, ജിനു വി. ജി, ആർദ്ര ഉല്ലാസ്, വിനീഷ് വി. യു, അശ്വിൻ കൃഷ്ണ, അൻഷാദ് എൻ. എ, ഷിയാസ് കെ എം, ഗോകുൽ സുരേഷ്, ജിഷ്ണു കോറാത്ത്
സഖാവ്.അഭിമന്യു ഇ.എസ്.സമ്മേളനത്തിന് നന്ദി പറഞ്ഞു.