Posted On: October 31st 2026, 06:41 am
മനോജ് ഭാരതിയുടെ 4 പ്രണയവർഷങ്ങൾ എന്ന നോവൽ ഒറ്റയിരുപ്പിനാണ് വായിച്ചു തീർത്തത്. ക്യാമ്പസ് ജീവിതം,പ്രണയം, വാശി, എടുത്തു ചാട്ടങ്ങൾ സൃഷ്ടിക്കുന്ന പ്രതിസന്ധികൾ ഇവയെല്ലാം ഹൃദയ സ്പർശിയായി ഈ നോവലിൽ വരച്ചു കാട്ടുന്നു.പുതിയ തലമുറയുടെ ചിന്തകൾ, മനസു സഞ്ചരിക്കുന്ന വഴികൾ എത്ര വിചിത്രമാണ് പലപ്പോഴും. മുൻ തലമുറക്കാർക്ക് പലപ്പോഴും അവരെ പൂർണ്ണമായും മനസിലാക്കാൻ കഴിയാതെ പോകുന്നുണ്ട്. ഈ നോവലിലെ കഥാപാത്രങ്ങളിലുടെ അവരുടെ മനസ്സറിയാൻ നമുക്ക് സാധിക്കുന്നുണ്ട് എന്നതാണ് മനോജ് ഭാരതിയുടെ എഴുത്തിൻ്റെ ശക്തി.
ഇനിയും നല്ല നോവലുകളി ലൂടെ തൻ്റെ സർഗ്ഗാൽമക യാത്ര തുടരാൻ അദ്ദേഹത്തിനു കഴിയട്ടെ. എല്ലാ ആശംസകളും.