Instagram story viewer> @ubltv> Post
5 days ago
ലഖ്‌നൗ: ഉത്തർപ്രദേശിലെ വോട്ടർ പട്ടികയിൽ കോടിക്കണക്കിന് ഹിന്ദുക്കളുടെ പേരുകൾ ഒഴിവാക്കപ്പെട്ടതായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ലഖ്നൗവിൽ ബി ജെ പി സംസ്ഥാന നിർവ്വാഹക സമിതി യോഗത്തിലാണ് അദ്ദേഹം ഈ അവകാശവാദം ഉന്നയിച്ചത്. സംസ്ഥാനത്ത് 1.27 കോടി ഹിന്ദുക്കളുടെ പേരുകൾ വോട്ടർ പട്ടികയിൽ നിന്ന് വിട്ടുപോയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അർഹരായ മുഴുവൻ വോട്ടർമാരെയും പട്ടികയിൽ ഉൾപ്പെടുത്താൻ പാർട്ടി പ്രവർത്തകർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം നിർദ്ദേശം നൽകി.
വോട്ടർമാരെ ഇത്തരത്തിൽ ഒഴിവാക്കിയത് നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ 28 മണ്ഡലങ്ങളിൽ ബിജെപിയുടെ വിജയസാധ്യതയെ ദോഷകരമായി ബാധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജനസംഖ്യാ കണക്കുകൾ പരിശോധിച്ചാൽ ഉത്തർപ്രദേശിൽ 16 കോടിയിലധികം വോട്ടർമാർ ഉണ്ടാകേണ്ടതാണെന്നും എന്നാൽ നിലവിൽ ഏകദേശം 13 കോടി വോട്ടർമാർ മാത്രമാണ് ഉള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പഞ്ചായത്ത് തെരഞ്ഞെടുപ്പ് വോട്ടർപട്ടികയിലുള്ള 66 ലക്ഷം പേരുടെ വിവരങ്ങൾ നിയമസഭാ മണ്ഡലങ്ങളിലെ പട്ടികയിലില്ലെന്ന് യോഗി പറഞ്ഞു. കൂടാതെ, സർക്കാർ ക്ഷേമപദ്ധതികളുടെ ഗുണഭോക്താക്കളായ 55 ലക്ഷം പേരും 18-19 പ്രായപരിധിയിലുള്ള ഏകദേശം 4.5 ലക്ഷത്തോളം യുവാക്കളും വോട്ടർപട്ടികയിൽ ഉൾപ്പെട്ടിട്ടില്ലെന്ന് അദ്ദേഹം ആരോപിച്ചു. കഴിഞ്ഞ എസ്‌ഐആർ പുനഃപരിശോധനാ പ്രക്രിയയിലൂടെ കേവലം നാലുലക്ഷം വോട്ടർമാരെ മാത്രമാണ് സംസ്ഥാനത്ത് കൂട്ടിച്ചേർക്കാൻ കഴിഞ്ഞതെന്നതിലും അദ്ദേഹം അതൃപ്തി പ്രകടിപ്പിച്ചു.
യോഗ്യരായ എല്ലാ വോട്ടർമാരുടെയും പേര് പട്ടികയിൽ ഉൾപ്പെടുത്തുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ബൂത്ത് ലെവൽ ഓഫീസർമാരുമായി ചേർന്ന് പ്രവർത്തിക്കാൻ ബിജെപി പ്രവർത്തകർക്ക് യോഗി നിർദേശം നൽകി. ഹിന്ദു വോട്ടർമാരെ പട്ടികയിൽ ഉൾപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് എംപിമാരും എംഎൽഎമാരും പാർട്ടി ഭാരവാഹികളും നേതൃത്വം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
0
Posted On: October 31st 2026, 12:31 pm

More posts

back to up