Instagram story viewer> @ubltv> Post
4 days ago
കൊച്ചി: സമൂഹമാധ്യമങ്ങളിലൂടെ സുഹൃത്തുക്കളുടെ നഗ്നദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസിൽ യൂട്യൂബർ തൊപ്പി എന്നറിയപ്പെടുന്ന നിഹാദിനെതിരെ പൊലിസ് കുറ്റപത്രം സമർപ്പിച്ചു. എറണാകുളം സിജെഎം കോടതിയിൽ ആലുവ റൂറൽ സൈബർ പൊലിസാണ് കുറ്റപത്രം സമർപ്പിച്ചത്. ഐടി നിയമത്തിലെ വിവിധ വകുപ്പുകൾ ചുമത്തിയാണ് നിഹാദിനെതിരെ കേസ് എടുത്തത്.
കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ ചതിച്ചെന്ന് തൊപ്പി മൊഴി നൽകിയതായി കുറ്റപത്രത്തിൽ വ്യക്തമാക്കുന്നുണ്ട്. തർക്കത്തെ തുടർന്നാണ് ദൃശ്യങ്ങൾ പ്രചരിപ്പിച്ചതെന്നും മൊഴിയിലുണ്ട്. കേസിൽ തൊപ്പിയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി നേരത്തെ തീർപ്പാക്കിയിരുന്നു.
അഭിഭാഷകനായ ശ്രീജിത്ത് പെരുമന നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നിഹാദിനെതിരെ കേസ് എടുത്തത്. തുടർന്ന് ചോദ്യം ചെയ്യലിനായി ഹാജരാകാൻ പൊലിസ് രണ്ടുതവണ നോട്ടീസ് അയച്ചിരുന്നെങ്കിലും ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന് കാണിച്ച് ഹാജരായിരുന്നില്ല.
ഒളിവിൽ പോയ പ്രതിക്കായി പൊലീസ് ലുക്ക്ഔട്ട് സർക്കുലർ ഇറക്കുകയും ചെയ്തിരുന്നു. പിന്നീടാണ് നിഹാദ് ചോദ്യം ചെയ്യലിന് ഹാജരായത്. പരാതികളെ തുടർന്ന് തൊപ്പിയുടെ യൂട്യൂബ് ചാനൽ നീക്കം ചെയ്തിരുന്നു. പൊലിസ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.
നിഹാദും ഒപ്പമുണ്ടായിരുന്ന മമ്മു എന്ന മുഹമ്മദും ഷമീറും പരസ്പരം ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. നിഹാദ് എംഡിഎംഎ ഉപയോഗിക്കുകയും പ്രായപൂർത്തിയാകാത്ത കുട്ടികളെ ചൂഷണം ചെയ്യുകയും ചെയ്തിട്ടുണ്ട് എന്നാണ് സുഹൃത്തുക്കൾ ആരോപിച്ചത്. ഇയാളുടെ മുറിയിൽ നിന്നും കഞ്ചാവ് പാക്കറ്റ് പുറത്തെടുക്കുന്ന വീഡിയോയും പുറത്തുവിട്ടിരുന്നു.
തൊപ്പി ലൈംഗിക ചൂഷണം നടത്തിയെന്നും പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ഉപയോഗിച്ച് അവർക്ക് പണം നൽകി പ്രശ്‌നം ഒതുക്കിയെന്നും ഇവർ ആരോപിച്ചിരുന്നു. ലൈവ് സ്ട്രീമിൽ അധിക്ഷേപ പരാമർശം നടത്തിയെന്ന കേസിൽ നിഹാദിൻറെ ഗ്യാംഗിലുണ്ടായിരുന്ന മുഹമ്മദ് എന്ന മമ്മുവിനെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു.
0
Posted On: November 2nd 2026, 06:50 am

More posts

back to up