*അറബിക്കടലിലെ നീലപ്പച്ച മരതകം; ലക്ഷദ്വീപിന്റെ കവാടമായ 'അഗത്തി'യിലേക്ക്...* 🌴🌊✈️
ഇന്നാട്ടിന്റെ മൊഞ്ചത്ര ശൊല്ലിയാലും തീരില്ല കടലും ബില്ലവും കടലിനെ മുറിച്ച അളുവിയും ടോളിപ്പാട്ടും,ബൈത്തും...
മേന്നെ വന്നവരും നൂല് കെട്ടിയ നാട്
ഓടച്ചാലിൽ ഓർമ്മകൾ തൻ മോജ വന്നണയുന്നു..
ഫാട്ടിന്റെ തസ്ബീഹ് കെട്ടിയൊരു നാട്...
നുക്കീലാകിണ്ട നാട്...
-(ലക്ഷദ്വീപ് ഒരു സൂഫിലാൻഡ് - റിഹാൻ റഷീദ് )
ചില യാത്രകൾ വെറും സ്ഥലങ്ങൾ കാണാനല്ല…
ജീവിതത്തിലെ ഏറ്റവും മനോഹരമായ ഓർമ്മകൾ സ്വന്തമാക്കാനാണ്. ❤️
കുറച്ച് ആശങ്കയോടെയും ഒരുപാട് പ്രതീക്ഷകളോടെയുമാണ് ഞങ്ങൾ ഞങ്ങളുടെ കുഞ്ഞോളെയും കൂട്ടി ലക്ഷദ്വീപിലേക്ക് യാത്ര തിരിച്ചത്. വെറും നാല് മാസം പ്രായമുള്ള കുഞ്ഞിനൊപ്പം ഒരു ദ്വീപ് യാത്ര… അതുകൊണ്ടുതന്നെ മനസ്സിൽ ഒരുപാട് ചോദ്യങ്ങളുണ്ടായിരുന്നു. കുഞ്ഞിന് യാത്ര ബുദ്ധിമുട്ടാകുമോ? കടൽ യാത്ര എങ്ങനെയായിരിക്കും? അവൾ സുരക്ഷിതമായിരിക്കുമോ?
എന്നൊക്കെ.
പക്ഷേ കൊച്ചി യിൽ നിന്ന് വിമാനം പറന്നുയർന്ന നിമിഷം മുതൽ ആ ആശങ്കകളെല്ലാം പതുക്കെ അകലാൻ തുടങ്ങി. ✈️
ഏകദേശം ഒന്നര മണിക്കൂർ നീണ്ട യാത്ര..
വിമാനം അഗത്തിക്ക് മുകളിലെത്തിയപ്പോൾ പുറത്തേക്ക് നോക്കിയ എല്ലാവരുടെയും കണ്ണുകൾ അത്ഭുതം കൊണ്ട് വിടർന്നു! ഇരുണ്ട നീലക്കടലിന് നടുവിൽ, ഇളംപച്ചയും ടർക്കോയ്സ് (Turquoise) നീലയുമായ ലഗൂണുകളാൽ ചുറ്റപ്പെട്ട ഒരു ചെറിയ ദ്വീപ്. നീലക്കടലിനിടയിൽ പച്ചയും വെള്ളയും നിറങ്ങളാൽ വരച്ചുവച്ചതുപോലെ തോന്നിയ ഒരു കൊച്ചു ദ്വീപ്. 💙🏝️
കടലിലേക്ക് തള്ളിനിൽക്കുന്ന, രണ്ടുഭാഗവും വെള്ളത്താൽ ചുറ്റപ്പെട്ട അഗത്തിയുടെ റൺവേയിലെ ലാൻഡിംഗ് ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത ഒരു ത്രില്ലിംഗ് അനുഭവമായിരുന്നു.
Agatti-യുടെ lagoon-കൾക്കും coral reefs-നും പ്രത്യേകമായ പ്രകൃതി സൗന്ദര്യമുണ്ട്...
കടലിലേക്ക് ഇറങ്ങിയപ്പോൾ സമുദ്രജീവികളുടെ മറ്റൊരു അത്ഭുത ലോകമാണ് കണ്ടത്. പലനിറത്തിലുള്ള പവിഴപ്പുറ്റുകൾ, വർണ്ണമത്സ്യങ്ങൾ, കൂട്ടത്തോടെ നീന്തുന്ന കടലാമകൾ (Turtles) എന്നിവയ്ക്കൊപ്പം നീന്തിയത് ഒരു സ്വപ്നം പോലെ തോന്നി.
കുഞ്ഞിന്റെ ആദ്യ വിമാനയാത്ര… 🥹✈️
അവളുടെ ആദ്യ പുറം കടൽ… 🌊
ആദ്യമായി ഇത്രയും അടുത്ത് കണ്ട നീലാകാശം… 💙
ആദ്യമായി dolphins-നെ കണ്ട അത്ഭുതം… 🐬
അവൾക്ക് ഇപ്പോൾ ഈ യാത്രയുടെ ഓർമ്മകൾ ഒന്നും മനസ്സിലുണ്ടാകില്ലായിരിക്കാം. പക്ഷേ അവളോടൊപ്പം നടത്തിയ ആദ്യ യാത്രയുടെ അനുഭവം,അവളുടെ കുട്ടിക്കാലത്തിന്റെ ഈ മനോഹരമായ അധ്യായം ഞങ്ങളുടെ ഹൃദയങ്ങളിൽ എന്നും സൂക്ഷിക്കപ്പെടും.
#lakshadweep #Coral🪸🪸🏝️🏝️#travelphotography #familylove #lilprincess👑