Instagram story viewer> @shdil609> Post
4 months ago
1
Posted On: July 16th 2026, 05:11 am
ഗദ്യകവിത
.............

ലളിതം
..........

ഒരൊറ്റ ആകാശം മതി
അത് കടലിനെ
മുഴവൻ ചുംബിച്ചു കിടക്കും.
അതിനപ്പുറത്തെ
അനന്തമായ
ശൂന്യതയെ
അങ്ങനെയാണ്
അത് മറച്ചു
പിടിക്കുന്നത്.

അടങ്ങാത്ത
കൊതിയാണ്
പുഴകൾക്കും
നദികൾക്കും
ഒഴുകി നടക്കാൻ.
കടലിലെ പേടിപ്പെടുത്തുന്ന
നിശബ്ദമായ
ആഴങ്ങൾ
ജലം
മറച്ചു പിടിക്കുന്നത്
അങ്ങനെയാണ്.

ഒരൊറ്റ സൂര്യൻ
മതി ഭൂമിയെ
മുഴുവൻ ചേർത്തു പിടിക്കാൻ.
പെരുമഴകളും
മഞ്ഞു മലകളും കൊണ്ട്
അതിതാപത്താൽ
വെന്തുരുകുന്നത്
അത് നമ്മളെ
അറിയിക്കാത്തതാണ്.

നിൻ്റെ ഒരൊറ്റ
മൗനത്തിൻ്റെ
കനം മതി
ഭൂപടങ്ങളെ
കുടഞ്ഞു കളഞ്ഞ്
എല്ലാ അതിരുകളെയും ഇല്ലാതാക്കാൻ
പക്ഷെ
നീയും ഞാനും
എന്നതിൻ്റെ
ഭംഗയിൽ എല്ലാം നീ വളരെ
ലളിതമാക്കി വെച്ചിരിക്കുന്നു

ഇഷ്ടം q
Comments (1)
sangitadevi4468 4 months ago

More posts

back to up