Posted On: October 23rd 2026, 04:56 am
തെക്കൻ കേരളത്തിലെ ഏറ്റവും വലിയ കൊടുമുടി 🔥
Agasthamala Trivandrum KERALA
അഗസ്ത്യകൂടം അല്ലെങ്കിൽ അഗസ്ത്യമല പശ്ചിമഘട്ടത്തിന്റെ ഭാഗമായ ഒരു കൊടുമുടിയാണ്. 1868 മീറ്റർ ഉയരമുണ്ട് അഗസ്ത്യകൂടത്തിന്. കേരളത്തിൽ സ്ഥിതി ചെയുന്ന ഈ കൊടുമുടി തമിഴ്നാടുമായി അതിർത്തി പങ്കിടുന്നു. തമിഴ്‌നാട്ടിലെ തിരുനെൽവേലി, കന്യാകുമാരി എന്നീ ജില്ലകളിലും, കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിലുമായാണ് അഗസ്ത്യമലനിരകൾ സ്ഥിതി ചെയ്യുന്നത്. കുറ്റിച്ചൽ പഞ്ചായത്തിൽ ആണ് അഗസ്ത്യകൂടം. അഗസ്ത്യകൂടം കയറാൻ വനം വകുപ്പിന്റെ അനുമതി ആവശ്യമാണ്. എല്ലാവർഷവും ജനുവരി/ഫെബ്രുവരി മാസങ്ങളിൽ അനുമതി നൽകപ്പെടുന്നു. മറ്റൊരു സമയത്തും ഈ മല കയറാൻ സാധാരണഗതിയിൽ അനുവദിക്കാറില്ല. ഒരു ദിവസം നൂറോളം പേരെ മാത്രമേ അനുവദിയ്ക്കുകയുള്ളൂ. ഈ മലനിരയിലെ സസ്യ-ജൈവ വൈവിദ്ധ്യത്തിന്റെ സംരക്ഷണത്തിനുവേണ്ടിയാണീ നിയന്ത്രണം. 2014 മുതൽ ഓൺലൈൻ രജിസ്ട്രേഷൻ വഴി യാത്ര ബുക്ക് ചെയ്യാനാവും.
.
#wa
Load More