Posted On: October 14th 2026, 06:18 pm
സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യവും തഞ്ചാവൂർ സൗത്ത് സോൺ കൾച്ചറൽ സെന്ററും ചേർന്ന് നടത്തിയ ദേശപ്പാന മഹോത്സവം വളരെ ഭംഗിയായി അവസാനിച്ചു. ഈ മഹത്തായ അനുഷ്ഠാന പാരമ്പര്യകല സമൂഹത്തിൽ നിന്ന് അടർന്നു പോകാതെ നിലനിർത്താൻ നടത്തിയ ഈ പരിശ്രമം വളരെ വിജയകരമായി. ആലങ്കോട് പാന സംഘത്തിന്റെ നേതൃത്വത്തിലാണ് ദേശപ്പാന അവതരിപ്പിച്ചത്.
ആലങ്കോട് ഗോവിന്ദൻകുട്ടി നായർ, ആലങ്കോട് കുട്ടൻ നായർ, ആലങ്കോട് രാമൻ നായർ, ആലങ്കോട് ഗംഗാധരൻ നായർ തുടങ്ങിയവരുടെ സഹപ്രവർത്തകരും ശിഷ്യരും മക്കളും പേരക്കുട്ടികളും അടങ്ങുന്ന സംഘമാണ് പള്ളിപ്പാനയിൽ അണിനിരന്നത്. മൺമറഞ്ഞുപോയ ഗുരുനാഥന്മാരുടെ ത്യാഗപൂർണ്ണമായ കലാ ജീവിതത്തിന് അർത്ഥം കൈവരുന്ന വിധത്തിലാണ് ദേശപ്പാന പൊതുസമൂഹത്തിലേക്ക് സ്വീകാര്യമാവുന്ന തരത്തിൽ ഞങ്ങൾക്ക് അവതരിപ്പിക്കാൻ സാധിച്ചത്. വർഷത്തിൽ ഒരിക്കൽ നമ്മുടെ പ്രദേശത്തെ പന്താവൂർ കാരേക്കാട്ട് ഭഗവതി ക്ഷേത്രം, ശുകപുരം കുളങ്ങര ഭഗവതി ക്ഷേത്രം, കാവിൽപ്പ�