Instagram story viewer> @minimol_v_k> Post
5 days ago
1
Posted On: October 29th 2026, 02:48 pm
*കൊച്ചി ഇനി സീറോ വേസ്റ്റ് ഡംബിങ് നഗരം*
കൊച്ചി മുൻസിപ്പൽ മേയറും ഡെപ്യൂട്ടി മേയറും സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്മാരും അടങ്ങുന്ന കോർപ്പറേഷൻ ടീം ലക്നൗ മുൻസിപ്പൽ കോർപ്പറേഷനിലെ മാലിന്യ സംസ്കരണ പ്ലാന്റ് സന്ദർശിച്ചു. കൊച്ചിയിൽ ബയോമൈനിങ് ആരംഭിച്ച അതെ കാലയളവിൽ തന്നെയാണ് ലക്നൗവിലും ആരംഭിക്കുന്നത്. ഇപ്പോഴത്തെ സന്ദർശന കാരണം പിന്നീട് അവർ തുടങ്ങിയ വിൻഡ്രോ കമ്പോസ്റ്റ് അത് ആത് ദിവസത്തെ മാലിന്യങ്ങൾ അന്നുതന്നെ സംസ്കരിക്കുന്ന രീതിയിലേക്ക് മാറ്റം വന്നതിന്റെ അടിസ്ഥാനത്തിലാണ്. കൊച്ചിയിലെ സമ്പൂർണ്ണമായ മാലിന്യ സംസ്കരണത്തിന് ഈ രീതി പിന്തുടരേണ്ടത് അനിവാര്യമാണെന്ന് തിരിച്ചറിവിന്റെ കൂടി പശ്ചാത്തലത്തിലാണ് സന്ദർശനം നടത്തിയത്. പ്ലാന്റിന്റെ പ്രവർത്തന രീതികളും രണ്ടായിരത്തോളം ടൺ വരുന്ന മാലിന്യം ഒരു ദിവസം തന്നെ എങ്ങനെ സംസ്കരിക്കുന്നുവെന്നും കൃത്യമായി നോക്കി കണ്ട് വിലയിരുത്തി. രാജ്യത്തെ തന്നെ പ്രധാനപ്പെട്ട മാലിന്യ സംസ്കരണ പ്ലാന്റ് ആണിത്. ഈ സന്ദർശനം കൊച്ചിയെ സീറോ ഡമ്പിങ് വേസ്റ്റ് നഗരമെന്ന രീതിയിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായിട്ടുള്ള മാറ്റത്തിന്റെ തുടക്കമാണ്...
Comments (1)
zaffarkka 5 days ago

zaffarkka

Good work.. Congrats 👍

More posts

back to up