Posted On: November 2nd 2026, 11:50 am
കേരളപ്പിറവി ദിനാഘോഷത്തോടനുബന്ധിച്ച് ഡോ. എപിജെ അബ്ദുൽ കലാം സ്റ്റഡി സെന്റർ സംഘടിപ്പിച്ച 'കേരളീയം' പുരസ്കാര വിതരണ പരിപാടിയിൽ സംസ്ഥാനത്തെ മികച്ച മേയർക്കുള്ള പുരസ്കാരം ലഭിച്ച വിവരം സസന്തോഷം അറിയിക്കുന്നു. കഴിഞ്ഞദിവസം വൈകുന്നേരം തിരുവനന്തപുരത്ത് വച്ച് നടന്ന ചടങ്ങിൽ ബഹു. ഗതാഗത മന്ത്രി സി പി ജോണിൽ നിന്നാണ് പുരസ്കാരം ഏറ്റുവാങ്ങിയത്. നാം ഇന്നലെകളിൽ നടത്തിയിട്ടുള്ള ജനകീയ ഇടപെടലുകൾക്കുള്ള അംഗീകാരമായി ഈ പുരസ്കാരത്തെ കാണുകയാണ്. പുരസ്കാരം നൽകിയ ഡോ. എപിജെ അബ്ദുൽ കലാം സ്റ്റഡി സെന്ററിന് കൃതജ്ഞത രേഖപ്പെടുത്തുന്നു. ഒപ്പം പുരസ്കാരത്തിന് അർഹരായ മറ്റുള്ളവർക്കും അഭിനന്ദനങ്ങൾ അറിയിക്കുന്നു...