Instagram story viewer> @appuchekkan_> Posts
1K
followers
728
following
📖 Stories | 🎥 Frames | 🌍 Journeys
🍁
വായനയിൽ ജീവിക്കുന്നു,
സിനിമകളിൽ സഞ്ചരിക്കുന്നു,
POSTS STORIES REELS TAGGED
“ആകാശത്തേക്ക് വെറുതെ നോക്കിയതല്ല…
മനുഷ്യൻ തന്റെ സ്വപ്നങ്ങളുമായി അവിടെയും എത്തിയെന്ന് കണ്ടതാണ്. 🛰️🌍
ഒരിക്കൽ ചന്ദ്രനിൽ കാലുകുത്തിയ മനുഷ്യൻ…
ഇന്ന് ഭൂമിക്ക് മുകളിൽ ഒരു വീട് പണിത് സഞ്ചരിക്കുന്നു.
ഇന്ന് അത് എന്റെ കണ്ണുകൾക്ക് മുന്നിലൂടെ കടന്നുപോയി… 🥹❤️
ചില കാഴ്ചകൾ കാണുന്നതല്ല…
ജീവിതകാലം മുഴുവൻ ഓർമ്മിക്കുന്നതാണ്. 🌌” by @appuchekkan_
3
a month ago
Download
"ഒരു പുസ്‌തകം എടുത്ത് വായിക്കാൻ തുടങ്ങി... പിന്നെ രാത്രി എപ്പോഴായി എന്ന് പോലും അറിഞ്ഞില്ല! രാത്രി 12നു ശേഷം - സസ്പെൻസ്, മിസ്റ്ററി, ട്വിസ്റ്റുകൾ... എല്ലാം കിടിലൻ. ഓരോ പേജും വായിക്കുമ്പോൾ 'ഇനി എന്താ സംഭവിക്കാൻ പോകുന്നത്?' എന്നൊരു തോന്നൽ. ത്രില്ലർ ഫാൻ ആണെങ്കിൽ ഈ പുസ്‌തകം മിസ് ചെയ്യരുത്."

Ram c/o anandhi ക്ക് ശേഷം ആശാൻ്റെ ഒരു പുസ്‌തകം കൂടെ വായിച്ചു...!!! @akhilpdharmajan 🤍

#rathri12nushesham #akhilpdharmajan #dcbooks by @appuchekkan_
8
a month ago
Download
തമ്മിലൊന്നു കാണാനെന്തു വഴി?

"ഞാനൊരു വഴിയും കാണുന്നില്ല. "

ഞാനിന്നു രാത്രി കിടന്നോർത്തു കരയും.

"ഞാനും രാത്രി കിടന്നോർക്കാറുണ്ട് "

(ബഷീർ -മതിലുകൾ )

🤍
ജൂലൈ 5 വൈക്കം മുഹമ്മദ് ബഷീർ ദിനം .... by @appuchekkan_
25
3 months ago
Download
കാത്തിരുന്ന പടം ആദ്യ ദിവസം തന്നെ നമ്മുടെ ഗോവിന്ദയിൽ പോയി  കണ്ടു, ഏറെ നാളിനുശേഷം, കണ്ട മനോഹരമായൊരു ദൃശ്യ കാവൃം.. 

അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധം ദൃഢമായൊരു സ്നേഹ സതൃമാണെന്നും, എന്ത് പ്രതിസന്ധി ഉണ്ടായാലും നദി കടലിനെ തേടിപിടിക്കുന്ന പോലെ കുഞ്ഞ് അമ്മയിൽ എത്തിച്ചേരും എന്നൊരു മഹനീയ നൂലിൽ കോർത്ത സന്ദേശം.. 

സിനിമ കച്ചവടമാണെന്നും അതിനാൽ എന്ത് അലവലാതി ആക്രിയും വിറ്റ് കോടികൾ നേടാമെന്ന ആഹ്വാനം ഊട്ടി ഉറപ്പിക്കുന്ന തരത്തിലുള്ള സിനിമകൾ മലയാളിയെ വേട്ടയാടുമ്പോൾ ബാലൻ പോലുള്ള നല്ല സിനിമകൾ എന്നും ഇവിടെത്തന്നെ ഉണ്ടാവും..!!

" Cinema is not life. It is the art that touches life.." 📽️ by @appuchekkan_
6
4 months ago
Download
🤍

#DCBOOKS #KLF by @appuchekkan_
25
7 months ago
Download
“നിങ്ങൾ കൂടുതൽ വായിക്കുന്നതോടെ, നിങ്ങൾ കൂടുതൽ അറിയുന്നു; കൂടുതൽ അറിയുമ്പോൾ, നിങ്ങൾ കൂടുതൽ വളരുന്നു.” by @appuchekkan_
30
8 months ago
Download
#klfsurprisedelight 🤍
"ചിറകുകൾ..."
 രജിസ്റ്റർ ചെയ്തർ ഇനിയും ഗിഫ്റ്റ് വാങ്ങാനുള്ളവർ വേഗം വിട്ടൊ...!!!💌 by @appuchekkan_
28
10 months ago
Download
"മാളൂ ന് അരുണിനെ കിട്ടിയ പോലെ  unexpected ആയിട്ട് ആയിരിക്കും നമ്മുടെ ലൈഫിലേക്ക് പലരും കടന്നുവരുന്നത്...."

A കോഫി Date : @_a_p__z_ 🤍 by @appuchekkan_
28
a year ago
Download
.....അതിരാവിലെ.ആ തണുപ്പത്ത് പുതപ്പിനുള്ളിൽ നിന്നും ഉണരുമ്പോൾ..അച്ഛൻ റേഡിയോയും വച്ചു പേപ്പറും വായിച്ചു ഇരിക്കുന്നത് കാണാം....രാവിലത്തെ ആ ഭംഗി അതിനൊരു പ്രത്യേക അനുഭൂതിയാണ്.കിളികളൊക്കെ ഉണരുന്ന സമയത്ത് കുഞ്ഞു കുഞ്ഞ് ശബ്ദങ്ങൾ കേൾക്കാം...റോഡിലൂടെ പലരും ജോലിക്ക് പോകാനുള്ള തിരക്കിട്ടുള്ള ഓട്ടം... ഒരു ചോദ്യവും..
" ന്താ അപ്പു ഇന്ന് സ്കൂളി പോണില്ലേ മടിയാണോ " 
പിന്നെ.. നേരം വെളിച്ചം ആവുമ്പോ സ്കൂള് തുറന്നഇട്ടേക്കുവല്ലെ.. ഹും.....!! എന്നിട്ട് വേഗം പോയി പല്ല് തേച്ചിട്ട് തണുത്ത വെള്ളത്തിൽ ഒരു കുളിയുണ്ട് ഉഫ്... ന്നട്ട് നേരെ വന്നു tv യും ഓൺ ആക്കി CN വച്ചു ഒരു ഇരുത്തം ഉണ്ട്....അപ്പുറത്തു ന്ന് കേൾക്കാം അമ്മയുടെ വായിന്നു..
. "രാവിലെ എണീറ്റ ഉടനെ tv ടെ മുന്നില് ആണോ.. സ്കൂളിൽ ഒന്നും പോണ്ടേ ഇന്ന്.." 
ഞാൻ കുളിയൊക്കെ കഴിഞ്ഞു അമ്മ... "
"എന്നാ ആ ബുക്ക്‌ എടുത്തു വായിക്ക്...!! എത്ര പറഞ്ഞാലും കേൾക്കില്ല.."

ന്നട്ട് ചുമ്മാ ബുക്കും തുറന്നു വച്ചു മലയാളം ടെക്സ്റ്റ്‌ ബുക്കിലെ ഭീമനു പാന്റും ഷർട്ട്‌ ഉം വരച്ചു ഇരിക്കും.. 🤭... ന്നട്ട് എങ്ങനേലും 9 മണിയാകും... ന്നട്ട് വേം ഡ്രസ്സ്‌ എല്ലാം മാറി കുട്ടപ്പനായി നിൽക്കുമ്പോ ആകും മ്മടെ ചെങ്ങായിമാരുടെ വരവ്... 
ന്നട്ട് അവരുടെ കൂടെ പോകും....!! തിരിച്ചു കിട്ടാനാവാത്ത നല്ല  കുറെ ദിനങ്ങൾ നമ്മുടെ ബാല്യം......!!, 🚶 by @appuchekkan_
33
a year ago
Download
..... നല്ല ഇരുട്ട്..... കുടിലിൽ എത്താൻ ഇനിയും ഒരുപാട് നടക്കണം.. തീ പന്തം കത്തി തീരും മുമ്പ് എത്തും വേണം..!!കിഴക്കേലെ വേല കഴിഞ്ഞു തിരിച്ചു വരുകയാണ്  ശങ്കരൻ കയ്യിലൊരു സഞ്ചി നിറയെ പൊരിയും ഉണ്ട് വേല പറമ്പിൽന്ന് വാങ്ങിത... വരുമ്പോ നേരം ഒരുപാട് അങ്ങ് ഇരുട്ടി.... ഒരു വലിയ നെൽപ്പാടം കടന്നു ഒരു കാട്പിടിച്ച ഭാഗത്തൂടെ പോകണം വീട് എത്താൻ...അവിടെ ആണെങ്കി നല്ല ഇരുട്ട് ആയിരിക്കും സന്ധ്യ കഴിഞ്ഞാൽ ആ ഭാഗത്തക്ക് അങ്ങനെ അധികമാരും പോകാറില്ല..പലരും അവിടെ യക്ഷിയെ കണ്ട് പേടിച്ചിട്ടണ്ടത്രേ....!! തീ പന്തവും പിടിച്ചു ഒരു സഞ്ചിയും തോളിലിട്ട് ശങ്കരൻ നടക്കുവാ ഒരുപാട് ദൂരെ വേല കഴിഞ്ഞു പോകുന്ന പൊട്ടൻതെയ്യത്തെയും ചെണ്ടക്കാരെയും കാണാം...!! അങ്ങനെ ശങ്കരൻ കണ്ടം നടന്നു കഴിഞ്ഞു കുറ്റിക്കാട്ടിലേക്ക് എത്തി... കാടിനുള്ളിൽ ഒരു മനയുണ്ട് അവിടെ ഇപ്പൊ ആരും ഇല്ല ആ ഭാഗത്തു ആണ് പലരും ആ സ്ത്രീ യേ കണ്ടിട്ടുള്ളത്....!! ആ പേടി ഇയാളുടെ ഉള്ളിൽ നല്ലതുപോലെയുണ്ട്.... കാടെത്തിയാ ശങ്കരൻ ഒന്ന് വിയർത്തു തീ അണഞ്ഞുകൊണ്ടിരിക്കുന്നു.....!!ഒരു ചെറിയ ഇടവഴിയിലൂ ളുടെ നടന്നുപോകുവാ  പെട്ടന്ന് മുന്നിൽ ഒരു പൂച്ച വന്നു നിന്ന് ഒരു കറുത്ത പൂച്ച.... ന്തൊക്കെ കാണിച്ചിട്ടും പൂച്ച മുന്നിന്ന് മാറുന്നില്ല.. മുഖത്തേക്ക് നോക്കി കരയുവാ... മുന്നോട്ട് നടക്കുമ്പോ അത് മുന്നിൽ നിന്ന് മരുന്നില്ല.... പന്തം അതിന്റെ അടുത്തേക്ക് ആക്കിയതും പെട്ടന്ന് അതിനെ കാണാതായി... പിന്നീട് ....ആ മനയുടെ മുന്നിലെത്തി അങ്ങോട്ട് നോക്കാതെ മുന്നോട്ട് തന്നെ നടന്നുകൊണ്ടിരിക്കെ അടുത്ത് ന്ന് ആ പൂച്ചയുടെ ശബ്ദം കേട്ട് പെട്ടന്ന് തിരിഞ്ഞു നോക്കി... നോക്കിയത് ആ മനയിലേക്ക് ആയിരുന്നു.. അവിടെ ഉമ്മറത്ത് ഒരു വിളക്കും പിടിച്ചു ഒരു സ്ത്രീ...ശങ്കരനെ നോക്കി ചിരിക്കുവാ....!! അത് കണ്ട് പേടിച്ചു ഓടി തീ കെട്ടു അയാളുടെ പിന്നാലെ പൂച്ചയും വന്നു ഒടുവിൽ വഴി തെറ്റി ഒരു മരത്തിന്റെ ചുവട്ടിൽ ഇരുന്നു ആകെ കിതച്ചു.... കുറച്ചു നേരത്തേക്ക് ഒരു നിശബ്ദത ദൂരെന്ന് ഒരു വിളക്ക് വെളിച്ചം വരുന്നണ്ട്.... ശങ്കരനു ഉള്ളിൽ പേടിയും ഉണ്ട്... ഒരു ചെറിയ ആശ്വാവും ഉണ്ട് ഇനി വേല കഴിഞ്ഞു വരുന്ന ആരെങ്കിലും ആകുവോ എന്ന്... പക്ഷെ ആ വിളക്ക് അണഞ്ഞു... പിന്നീട് കുറച്ചു കഴിഞ്ഞു ഇടാതെ ഭാഗത്തുന്ന ആ വെട്ടം വരുന്നു... ശങ്കരനു പേടി തുടങ്ങി... മുന്നിലൂടെ നേരത്തെ കണ്ട പൂച്ച മെല്ലെ നടന്നു വന്നു ഇയാളുടെ അടുത്തിരുന്നു... ശങ്കരനു മനസിലായി അത് ആ വെളിച്ചം ഒരാൾ അല്ലെന്ന്..അങ്ങനയിരിക്കെ... പിന്നിൽനിന്നും....... ഒരു......!!
.
.
ബാക്കി നിങ്ങൾ എഴുതിക്കോ....🥱 by @appuchekkan_
27
a year ago
Download
കഥകളുടെ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീർന്റെ ഓർമ്മകൾക്ക് 31 വർഷം...!! by @appuchekkan_
32
a year ago
Download
എന്നിട്ടും അവൾ അറിഞ്ഞില്ല. ആഴകടലിനേക്കാൾ അഗാധമായിരുന്നു എന്റെ പ്രണയം.
ഏറ്റവും വലിയ മോഹത്തേക്കാൾ വലിയതായിരുന്നു എൻ്റെ ഇഷ്‌ടം... 🤍 by @appuchekkan_
44
a year ago
Download

Download All

Save the photos and videos currently loaded on this page.

0Photos
0Videos
Ready to download 0 / 0

Keep this tab open until your download is ready.

back to up