Instagram story viewer> @aruunusha> Posts
1.2K
followers
1589
following
അരുൺ ഉഷ
ചൊക ചൊകന്ന ചെമ്പരത്തികൾ
POSTS STORIES REELS TAGGED
Proud to be a part of  these wonderful films ❤️🫂 

Athiru (2019) @fazil__razak 
Molanji(2024) @apu.stories by @aruunusha
63
2 years ago
Download
ഓർമയാണ് പോരാടാൻ പ്രേരിപ്പിക്കുന്നത് എങ്കിൽ..അത് ഒന്നാം നാക്കാണ്

 കോളേജിലെ ആദ്യത്തെ മാഗസീൻ, അന്നത്തെ കോളേജ് ഇലക്ഷനിൽ മത്സരിക്കാൻ സംഘടന ഏൽപ്പിച്ച ദൗത്യം.മാഗസീൻ എഡിറ്റർ എന്ന ഉത്തരവാദിത്തം ചെറുതല്ലായിരുന്നു.സ്ഥിരമായി ഒരു വഴിപാട് കൗണ്ടർ മാത്രമായിരുന്ന പോസ്റ്റിലേക്ക് എന്തിന് നിന്നു,നടക്കാത്ത കാര്യത്തിന് പോയി സമയം കളയണ്ട ഇതൊക്കെയാണ് കേട്ടത്. പക്ഷേ സർഗാത്മക ,രാഷ്ട്രീയ,ആവിഷ്കാര  ഇടപെടലുകൾക്ക് എസ്എഫ്ഐ എന്ന സംഘടന മാത്രം മതിയായിരുന്നു ഇത് നടത്തും എന്ന് ഉറപ്പിക്കാൻ. സംഘടനയുടെ വ്യക്തമായ കാഴ്ചപ്പാട് കോളേജിലെ വിദ്യാർത്ഥി സമൂഹത്തിനെ ആകെ രാഷ്ട്രീയമായി ഉയർത്തുക എന്ന് തന്നെ അയാതുകൊണ്ട് തുടക്കം തൊട്ടേ മുദ്രാവാക്യം പോലെ  ഏറ്റു ചൊല്ലിയ ഒന്നുണ്ട് "കടലാസ് തുന്നി കെട്ടിയിട്ടാണെങ്കിലും ചരിത്രത്തിലെ ആദ്യത്തെ മാഗസീൻ ഞങ്ങൾ ഇറക്കിയിരിക്കും".പിന്നീടങ്ങോട്ട് അക്ഷരാർത്ഥത്തിൽ ചോരയും നീരും ഒഴുക്കിയ,വിശ്രമമില്ലാത്ത ദിവസങ്ങൾ ആയിരുന്നു.പ്രതിസന്ധികൾ മാത്രമായിരുന്നു മുന്നിൽ,ഒരുപക്ഷേ അതിജീവിക്കാൻ ഞങ്ങളെ പ്രോത്സാഹിപ്പിച്ചത് അതാണ്.എഴുതാനും,വരക്കാനും അത്  നിലപാടിനെ അടയാളപ്പെടുത്തേണ്ട ഒന്നായത് കൊണ്ട് തന്നെ വിശാലമാക്കുക എന്നതായിരുന്നു പ്രധാന ലക്ഷ്യം.സ്വാഭാവികമായും നിബന്ധനകളെ പൊട്ടിച്ചെറിഞ്ഞാണ് നൂറു പേജും ഞങ്ങൾ പൂർത്തിയാക്കിയത്.ശക്തമായ നിലപാടുകൾ പറയുന്നതിന് "നഴ്സിംഗ്  അല്ലേ" എന്ന ന്യായീകരണം വരെ തടസ്സമായി വന്നു. ചുരുക്കത്തിൽ ഓരോ യൂണിയൻ അംഗങ്ങൾക്കും,എസ് എഫ് ഐക്കും ഉണ്ണാതെ  പണിയെടുത്തതിൻ്റെയും,ഉറങ്ങാതെ വർത്തമാനം പറഞ്ഞതിൻ്റെയും,അശയങ്ങളുടെ നീണ്ടതും പരന്നതും ആയ ലോകത്ത് ഇതുപോലൊന്ന് കണ്ടുപിടിക്കാൻ പണിപ്പെട്ടതിൻ്റെയും സന്തോഷമുള്ള ഓർമയാണ്. ഒരു പക്ഷെ ക്രമീകരക
ണത്തിലോ, നിർമ്മാണത്തിലോ പിശകുകൾ ഉണ്ടായിരിക്കാം എങ്കിലും വിമർശനങ്ങളാണ് ഒന്നാം നാക്കിനെ വലുതാക്കുന്നതും ,ചർച്ചയാക്കുന്നതും .അഭിമാനമാണ് ഈ ചേതനയുള്ള പുസ്തകം... അരാഷ്ട്രീയ ആശയങ്ങളെ കുഴിച്ചുമൂടി ശവക്കല്ലറ പണിയും വരെ ഒന്നാം നാക്ക് ഒച്ചയുണ്ടാക്കി കൊണ്ടിരിക്കും..അതിനു ശേഷം വസന്തവും

ശൂന്യതക്ക് ബദലായി സർഗാത്മകമായ,രാഷ്ട്രീയമായ  ഉയർത്തെഴുന്നെൽപ്പിന് ഒന്നാം നാക്കെന്ന് പേരാകുന്നു

 മാഗസീനുകൾ പോരാട്ടങ്ങളെ അടയാളപ്പെടുത്തിയില്ലെങ്കിൽ,രാഷ്ട്രീയം പറഞ്ഞില്ലെങ്കിൽ അതിനു ജീവനുണ്ടാകില്ല എന്ന് പറഞ്ഞാലും ഇനിയും ചിന്താധാരക്ക് നീരുറവ പിടിക്കാത്തവരോട്..ഒന്നാം നാക്കിനെ പുഛിക്കുന്നവരോട് 

ബഷീർ പറഞ്ഞത് പോലെ

"കൊണ്ടു പോടാ നിൻ്റെ ആഖ്യയും ആഖ്യാതവും" by @aruunusha
21
3 years ago
Download
എനിക്കറിയാം! അടിയുറച്ച പോയ ചില പ്രത്യേക പൊതുബോധങ്ങൾ പേറുന്നവരെ അത്രവേഗം സഹിഷ്ണുതയുടെ പാതയിൽ പോലും കൊണ്ടുവരാൻ കഴിയില്ലെന്ന്

പറഞ്ഞുവരുന്നത് bodyshaming നെ പറ്റിയാണ്

പറഞ്ഞുശീലിച്ച ചില വർത്തമാനങ്ങൾ (കോലു പോലെ ആയി, കണ്ടോ ആ കുട്ടി ന്ത് കറുത്തിട്ടാ,തടിച്ചു തടിച്ചു എങ്ങോട്ടാ..)വീണ്ടും ആവർത്തിക്കേണ്ടതില്ലല്ലോ...ല്ലെ

അതിൽ അത്രമേൽ rare ആയ ഒന്ന് ...എൻ്റെ ഒരു അനുഭവം 

പറഞ്ഞുവരുമ്പോൾ തമാശ ആയി തോന്നിയേക്കാം .....അത് മുന്നേ പറഞ്ഞ പൊതുബോധത്തിൻ്റെ പ്രശ്നമാണ്

ആ അനുഭവങ്ങളിലെ സൂപ്പർ ഡയലോഗുകൾ ...

1."നീ കുറച്ച് ആണുങ്ങളെ പോലെ സൗണ്ട് ഉണ്ടാക്കി സംസാരിക്ക്"

2. കൊറച്ച് ബേസ് ഇട്ട് സംസാരിക്ക്

3.കറക്ട് പെൺ കുട്ടിയോൾടെ സൗണ്ട്

പറഞ്ഞതത്രയും മനസ്സിലായിട്ടുണ്ട് എന്ന് കരുതുന്നു.. .വളരെ സാധാരണമായ ശബ്ത്തിൽ ഇത്ര അരോചകമായി എന്താണുള്ളത് .നമ്മുടേതായ ശരീരം,ശബ്ദം,കഴിവുകൾ എല്ലാം unique ആണ്!! അവയെല്ലാമാവട്ടെ നിർവചനങ്ങൾക്ക് അതീതമായവ, വൈവിധ്യമായവ..

 അതായത് നിങ്ങൾ ഉണ്ടാക്കിയെടുത്ത *so called standard* കൾക്ക് പൊരുത്തപ്പെടാൻ സൗകര്യമില്ലെന്ന്..!

അപ്പോ ഇത്രയും പറഞ്ഞത് കൊണ്ട് എനിക്കിതൊക്കെ ഒരു പ്രശ്നമായിരുന്നോ എന്ന് ചിന്തിക്കുന്നവർക്ക് വേണ്ടി ...ഉത്തരം ഇല്ല എന്ന് തന്നെയാണ് ..
എന്നാൽ ഇങ്ങനെയൊക്കെ എഴുതുമ്പോളല്ലേ
Unlearning നടക്കുന്നത്....Unlearn it

അരുൺ by @aruunusha
28
5 years ago
Download
The mighty marathy mansoon 🌀 ⛰️

 നാട്ടിലെ മഴ പഞ്ഞം പറഞ്ഞ് പിന്മാറിയപ്പോ പിന്നാലെ പോയത് മഹാരാഷ്ട്രയിലേക്കാണ്.ഇൻഡോർ വീക്കിലി എക്സ്പ്രസ് എത്തിച്ചതാകട്ടെ കാല്പനികമായ ഏതോ സ്വർഗത്തിലും.മഞ്ഞും മഴയും ഇടവേളകളില്ലാതെ വന്നിട്ടും മുഷിപ്പുണ്ടാക്കാത്ത ഒരു നാട്ടിൽ, അമ്പോളിയിൽ ! .ഒരു നാടോടിക്കഥയിൽ  ചെന്നെത്തിയ  പോലെ,ഒരേ സമയം കൗതുകവും,അത്ഭുതവും,ആകാംഷയും, ഭീതിയും.ഏപ്പോഴുമെപ്പോഴും കൂട്ടിന് വലുപ്പം കുറഞ്ഞ ചായകപ്പുകളും, വലുപ്പമൊട്ടും കുറയാത്ത  വെള്ളച്ചാട്ടങ്ങളും.ഒരുപാട് പച്ച,ചെവി തുളക്കാത്ത ഒച്ച.എല്ലാ നേരവും ഒരേ നിറം,ഒരേ ആകാശം,ഒരേ തണുപ്പ്.മഹാരാഷ്ട്രയുടെ  മുകളിൽ മൺസൂൺ  മതിമറന്നിങ്ങനെ പെയ്യുമ്പോഴും ലോകം കാണാനിറങ്ങിയ മനുഷ്യർ മുൻപേ പറഞ്ഞ നാടോടിക്കഥ പോലൊരു നാട്ടിലെ മന്ത്രവിദ്യയിൽ പെട്ട് അടുത്ത ഇടം തേടി നടക്കുകയാണ്.മടി കൂടാതെ,മറക്കാതെ  ആ വിഡ്ഢികളെയും കാത്ത് മറാത്തി നാടും.അവരെല്ലാം അവിടം കണ്ടു,കഴിച്ചു,രുചിച്ചു,ചിരിച്ചു.ഒരിക്കലെങ്കിലും ഇങ്ങനെ വിഡ്ഢികളാകാൻ കഴിഞ്ഞാൽ  സിനിമ പോലെ പുസ്തകം പോലെ മതിവരാത്ത ലഹരിയായി യാത്ര മാറും.

 "താൻ വിഡ്ഢിയാണെന്ന് തിരിച്ചറിയുന്നവനാണ് യഥാർത്ഥത്തിൽ ബുദ്ധിമാൻ"
-- ബഷീർ taken in Amboli, Maharashtra, India by @aruunusha
32
3 months ago
Download
O Rose thou art sick.The invisible worm,That flies in the night In the howling storm:Has found out thy bed Of crimson joy

Shed thy rose to be a flame lilly ⭐🌺 by @aruunusha
40
4 months ago
Download
🌅 by @aruunusha
43
7 months ago
Download
 by @aruunusha
36
9 months ago
Download
കുന്നോളം കിനാവിനോളം..❤️ by @aruunusha
36
a year ago
Download
💜 by @aruunusha
26
a year ago
Download
Need a break from Pen and Pantop? 

Let's revisit the long hair era!

🌝 by @aruunusha
54
2 years ago
Download
ഡയലോഗ് ❤️ by @aruunusha
11
2 years ago
Download
taken in Ottappalam, Kerala, India by @aruunusha
8
2 years ago
Download

Download All

Save the photos and videos currently loaded on this page.

0Photos
0Videos
Ready to download 0 / 0

Keep this tab open until your download is ready.

back to up