Instagram story viewer> @jafferjijafferji> Posts
POSTS STORIES REELS TAGGED
Download All
# by @jafferjijafferji
0
20 days ago
Download
എ.കെ. ലോഹിതദാസ് ചെറുകഥാ പുരസ്കാരം 2026 

​ഒറ്റപ്പാലം:
പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായിരുന്ന എ.കെ. ലോഹിതദാസിന്റെ സ്മരണാർത്ഥം ഒറ്റപ്പാലം ഫിലിം അക്കാദമി (OFA) സംഘടിപ്പിച്ച അഖിലകേരള ചെറുകഥാ മത്സരത്തിന്റെ ഫലം പ്രഖ്യാപിച്ചു.

​സംസ്ഥാനത്തെ 11 ജില്ലകളിൽ നിന്നായി 81 ചെറുകഥാകൃത്തുക്കൾ മത്സരത്തിൽ പങ്കെടുത്തു. പ്രമുഖ തിരക്കഥാകൃത്തും അധ്യാപകനുമായ ഡോ. സി.ജി. രാജേന്ദ്രബാബു ചെയർമാനും; കവിയും അഭിഭാഷകനുമായ അഡ്വ. പി.ടി. നരേന്ദ്രമേനോൻ, മലയാള മനോരമ ചീഫ് സബ് എഡിറ്റർ രാജീവ് ഗോപാലകൃഷ്ണൻ, ഒറ്റപ്പാലം ഫിലിം അക്കാദമി ഡയറക്ടർ ഡോ. അജയപുരം ജ്യോതിഷ് കുമാർ എന്നിവർ അംഗങ്ങളുമായ ജൂറിയാണ് പുരസ്കാര വിജയികളെ തിരഞ്ഞെടുത്തത്.

​'കാവൽ ലീല' എന്ന ചെറുകഥ എഴുതിയ മലപ്പുറം കൊണ്ടോട്ടി സ്വദേശി ഡോ. രാജേഷ് മോൻജിയ്ക്കാണ് 2026-ലെ പ്രഥമ എ.കെ. ലോഹിതദാസ് ചെറുകഥാ പുരസ്കാരം.

​പ്രത്യേക ജൂറി പുരസ്കാരം:
​അഡ്വ. ബേബി ഷീല വി. (ആലത്തൂർ, പാലക്കാട്) - ചെറുകഥ: 'ആത്മാർപ്പണം'
​ഫിറോസ് പടിഞ്ഞാറേക്കര (ഒറ്റപ്പാലം, പാലക്കാട്) - ചെറുകഥ: 'തനിയാവർത്തനം'

​10,000 രൂപയും എ.കെ. ലോഹിതദാസിന്റെ ചിത്രം ആലേഖനം ചെയ്ത ഫലകവും പ്രശസ്തിപത്രവും പൊന്നാടയുമാണ് മികച്ച ചെറുകഥാകൃത്തിന് സമ്മാനമായി നൽകുന്നത്. പ്രത്യേക ജൂറി പരാമർശത്തിന് അർഹരായവർക്ക് എ.കെ. ലോഹിതദാസിന്റെ ചിത്രം ആലേഖനം ചെയ്ത ഫലകവും പ്രശസ്തിപത്രവും പൊന്നാടയും നൽകി ആദരിക്കും.

​അവാർഡ് ദാനം 2026 നവംബർ അവസാന വാരം ഒറ്റപ്പാലം ഫിലിം അക്കാദമി (OFA) ഹാളിൽ വെച്ച് നടക്കും. ചടങ്ങിൽ വെച്ച് മത്സരത്തിൽ പങ്കെടുത്ത എല്ലാ ചെറുകഥാകൃത്തുക്കൾക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും.

​81 ചെറുകഥകളിൽ നിന്ന് ദിവസങ്ങളെടുത്ത വായനയിലൂടെയും പ്രാഥമിക പരിശോധനകളിലൂടെയും 6 മികച്ച കഥകളെ തിരഞ്ഞെടുത്ത പ്രാഥമിക സമിതിക്ക് ചലച്ചിത്ര നിർമ്മാതാവും അക്കാദമി അംഗവുമായ പുന്നടിയിൽ രവികുമാർ, അക്കാദമി അംഗങ്ങളായ ശ്രീമതി സിന്ധു, കവയത്രി ശ്രീമതി ജയലക്ഷ്മി, ചീഫ് ഡയറക്ടർ ജാഫർജി എന്നിവർ നേതൃത്വം നൽകി.

​പത്രസമ്മേളനത്തിൽ ജൂറി അംഗവും അക്കാദമി ഡയറക്ടറുമായ പ്രൊഫ. ഡോ. അജയപുരം ജ്യോതിഷ് കുമാർ, അക്കാദമി ചീഫ് ഡയറക്ടർ ജാഫർജി, അക്കാദമി അംഗം അർഷാദ് ടി. പി. എന്നിവർ പങ്കെടുത്തു.
17/08/2026. by @jafferjijafferji
0
a month ago
Download
"ഋതുക്കളെ തോൽപ്പിച്ച മരം" 
എന്ന പുസ്‌തകത്തിൻ്റെ പ്രകാശനം ഇന്ന്

ഒറ്റപ്പാലം :
ക്യാമ്പസിനകത്തും പുറത്തും സ്‌നേഹത്തിൻ്റെ ഉറവ തീർത്ത എൻ്റെ പ്രിയപ്പെട്ട ഗുരുനാഥൻ കർത്താ സാറിൻ്റെ 80-ാം പിറന്നാളിനോടനുബന്ധിച്ച്, അദ്ദേഹത്തിൻ്റെ വിരൽത്തുമ്പിൽ വിരിഞ്ഞ അക്ഷരക്കൂട്ടിലെ അൻപതോളം ശിഷ്യർ അദ്ദേഹത്തിനായി എഴുതിയ "ഋതുക്കളെ തോൽപ്പിച്ച മരം" എന്ന പുസ്‌തകത്തിൻ്റെ പ്രകാശനം ഇന്ന് (2026 ആഗസ്റ്റ് 16, ഞായർ) ഉച്ചയ്ക്ക് 2:00 മണി മുതൽ രാത്രി 8:00 മണി വരെ ഒറ്റപ്പാലം കണ്ണിയംപുറം പിഷാരടി ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുകയാണ്.
​ഈ ധന്യമുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാനും അദ്ദേഹത്തിൻ്റെ അനുഗ്രഹം വാങ്ങാനും എന്നോടൊപ്പം എൻ്റെ പ്രിയ കൂട്ടുകാരെയും ഹൃദയപൂർവ്വം ക്ഷണിക്കുന്നു.

​സ്‌നേഹപൂർവ്വം,
ഒറ്റപ്പാലത്തെ 
എഴുത്തുപുരയിൽ നിന്നും
നിങ്ങളുടെ സ്വന്തം
 ജാഫർജി
📞 7558869111.,

16/08/2026.✍️ by @jafferjijafferji
0
a month ago
Download
എ.കെ. ലോഹിതദാസ്
 ഓർമ്മദിനം (ജൂൺ 28)

​ഒറ്റപ്പാലം ഫിലിം അക്കാദമി- OFA
സംഘടിപ്പി ക്കുന്ന 
ചെറുകഥാ മത്സരം
​(പ്രായവ്യത്യാസമില്ലാതെ ഏവർക്കും പങ്കെടുക്കാം)

​ഒറ്റപ്പാലം:
ജീവിതഗന്ധിയും തന്മയത്വമുള്ളതുമായ തിരക്കഥകളിലൂടെയും ചലച്ചിത്ര കാവ്യങ്ങളിലൂടെയും രണ്ട് ദശകത്തിലേറെക്കാലം മലയാള ചലച്ചിത്രവേദിയെ ധന്യമാക്കിയ പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ എ.കെ. ലോഹിതദാസിന്റെ പതിനേഴാം ചരമവാർഷികത്തിൻ്റെ ഭാഗമായി, 
ഒറ്റപ്പാലം ഫിലിം അക്കാദമി (OFA) 
 ചെറുകഥാ മത്സരം സംഘടിപ്പിക്കുന്നു.
​പ്രായവ്യത്യാസമില്ലാതെ ഏവർക്കും ഈ മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്.
 തിരഞ്ഞെടുക്കപ്പെടുന്ന മികച്ച ചെറുകഥാകൃത്തിന്
 ഒറ്റപ്പാലം ചലച്ചിത്ര അക്കാദമിയുടെ
പ്രഥമ 'എ.കെ. ലോഹിതദാസ് പുരസ്‌കാരം 2026' സമ്മാനിക്കും. 
10,000 രൂപയും പ്രശസ്തിപത്രവും പൊന്നാടയും നൽകിയാണ് വിജയിയെ ആദരിക്കുന്നത്.

​⏳ ശ്രദ്ധിക്കുക: പുരസ്‌കാര ചടങ്ങിന്റെയും മത്സരത്തിന്റെയും കൂടുതൽ വിവരങ്ങൾക്കും, മത്സരത്തിൽ പങ്കെടുക്കുന്നതിനായുള്ള പേര് രജിസ്‌റ്റർ ചെയ്യുന്നതിനും 2026 ജൂൺ 20-ാം തീയതിക്കുള്ളിൽ താഴെ നൽകിയിരിക്കുന്ന 
ഒറ്റപ്പാലം ഫിലിം അക്കാദമിയുടെ വാട്സാപ്പ് നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.
​📞 വാട്സാപ്പ് നമ്പർ: +91 7356569791

​OTTAPALAM FILM ACADEMY - OFA 🎬
(1 Year Integrated Diploma Course)
Kanniyampuram, Ottapalam. Pin: 679104.
📞 0466 2247701, +91 7356569791
📧 ofaotp4@gmail.com
🌐 www.ottapalamfilmacademy-ofa.in by @jafferjijafferji
2
4 months ago
Download
"ഭാരതിരാജ"
 (17 ജൂലൈ 1941 – 10 ജൂൺ 2026.,-
ചലച്ചിത്ര സംവിധായകൻ
നിർമ്മാതാവ്  തിരക്കഥാകൃത്ത്  നടൻ)

🙏പ്രണാമം!,🌼
OTTAPALAM FILM ACADEMY- OFA 🎬 by @jafferjijafferji
1
4 months ago
Download
ഇനി ഓർമ്മകളിൽ....
🙏
ലൗകിക ജീവിത വിഹായസ്സിൽ നിന്നും അനന്തതയിലേക്ക് പറന്നകന്ന പുണ്യാത്മാവേ 
പ്രണാമം!
🌼
OTTAPALAM FILM ACADEMY- OFA 🎬 by @jafferjijafferji
2
4 months ago
Download
✨ ത്യാഗസ്മരണകളുടെ
 ബലിപെരുന്നാൾ ✨

​🌙 ഈദുൽ അദ്ഹ മുബാറക് 🌙

​നന്മയുടെയും സ്നേഹത്തിന്റെയും
ആത്മസമർപ്പണത്തിന്റെയും പ്രകാശവുമായി
വീണ്ടുമൊരു ബലിപെരുന്നാൾ കൂടി...
​ഈ സുദിനത്തിൽ എന്റെ പ്രിയപ്പെട്ടവർക്കെല്ലാം
ഹൃദയം നിറഞ്ഞ ഈദുൽ അദ്ഹ ആശംസകൾ നേരുന്നു! 💖

​പ്രാർത്ഥനകളോടെ,🙏🤲🙏
ഒറ്റപ്പാലത്തെ
 എഴുത്തുപുരയിൽ നിന്നും
 ജാഫർജി.
 28/05/2026✍️ by @jafferjijafferji
0
4 months ago
Download
സിനിമ പഠിക്കാം
"കൗമാരം"
സമഗ്ര ചലച്ചിത്ര പഠനം

​സിനിമയെ ഗൗരവമായി കാണുന്ന കൗമാര പ്രായക്കാർക്ക് - 
പ്രായപരിധി: 16 മുതൽ 21 വയസ്സ് വരെ.
ഒറ്റപ്പാലം ഫിലിം അക്കാദമി (OFA) നൽകുന്ന ഒരു മികച്ച അവസരം.

​പ്രശസ്തരായ ചലച്ചിത്ര പ്രവർത്തകരുടെ നേതൃത്വത്തിൽ നടത്തുന്ന ഈ പഠന ക്ലാസുകൾ സിനിമയുടെ സാങ്കേതികവും കലാപരവുമായ വശങ്ങളെക്കുറിച്ച് ആഴത്തിൽ മനസ്സിലാക്കാൻ സഹായിക്കും.

സമയം: എല്ലാ മാസവും ശനിയാഴ്ചകളിൽ
സ്ഥലം: ഒറ്റപ്പാലം ഫിലിം അക്കാദമി (OFA).

​രജിസ്ട്രേഷൻ:
ഈ പഠന പരിപാടിയിൽ പങ്കുചേരുന്നതിന് ഫീസ് നൽകേണ്ടതില്ല.
താൽപ്പര്യമുള്ളവർ താഴെ കാണുന്ന വാട്സാപ്പ് നമ്പറിലേക്ക് (7356569791) നിങ്ങളുടെ ഫോട്ടോ, 
ആധാർ കാർഡ് , 
കൂടാതെ
 സിനിമയിൽ നിങ്ങൾ ആഗ്രഹിക്കുന്ന മേഖലയെക്കുറിച്ചുള്ള ലഘുവിവരണം എന്നിവ എഴുതി അയക്കുക.

​സിനിമയെ സ്നേഹിക്കുന്ന നിങ്ങളുടെ സുഹൃത്തുക്കൾക്കും ഈ മെസേജ് അയച്ചു കൊടുക്കുക.

​Chief Director,
OTTAPALAM FILM ACADEMY - OFA 🎬
(1 Year Integrated Diploma Course)
Kanniyampuram, Ottapalam.
Pin: 679104.
📞 0466 2247701, +91 7356569791.
📧 ofaotp4@gmail.com
🌐 www.ottapalamfilmacademy-ofa.in by @jafferjijafferji
1
4 months ago
Download
"കൗമാരം"
സമഗ്ര ചലച്ചിത്ര പഠനം

​സിനിമയെ ഗൗരവമായി കാണുന്ന കൗമാരപ്രായക്കാർക്ക് ഒറ്റപ്പാലം ഫിലിം അക്കാദമി (OFA) നൽകുന്ന ഒരു മികച്ച അവസരം.

​പ്രായപരിധി: 16 മുതൽ 21 വയസ്സ് വരെ.

സമയം: എല്ലാ മാസവും ശനിയാഴ്ചകളിൽ.

സ്ഥലം: ഒറ്റപ്പാലം ഫിലിം അക്കാദമി (OFA).

​പ്രശസ്തരായ ചലച്ചിത്ര പ്രവർത്തകരുടെ നേതൃത്വത്തിൽ നടത്തുന്ന ഈ പഠന ക്ലാസുകൾ സിനിമയുടെ സാങ്കേതികവും കലാപരവുമായ വശങ്ങളെക്കുറിച്ച് ആഴത്തിൽ മനസ്സിലാക്കാൻ സഹായിക്കും.

​സൗജന്യ രജിസ്ട്രേഷൻ:
ഈ പഠന പരിപാടിയിൽ പങ്കുചേരുന്നതിന് ഫീസ് നൽകേണ്ടതില്ല.

​എങ്ങനെ രജിസ്റ്റർ ചെയ്യാം?
താൽപ്പര്യമുള്ളവർ താഴെ കാണുന്ന വാട്സാപ്പ് നമ്പറിലേക്ക് (7356569791) നിങ്ങളുടെ ഫോട്ടോ, ആധാർ കാർഡ് പകർപ്പ്, കൂടാതെ സിനിമയിൽ നിങ്ങൾ ആഗ്രഹിക്കുന്ന മേഖലയെക്കുറിച്ചുള്ള ലഘുവിവരണം എന്നിവ അയക്കുക.

​സിനിമയെ സ്നേഹിക്കുന്ന നിങ്ങളുടെ സുഹൃത്തുക്കൾക്കും ഈ വിവരം പങ്കുവെക്കാവുന്നതാണ്.

​Chief Director,
OTTAPALAM FILM ACADEMY - OFA 🎬
(1 Year Integrated Diploma Course)
Kanniyampuram, Ottapalam.
Pin: 679104.
📞 0466 2247701, +91 7356569791.
📧 ofaotp4@gmail.com
🌐 www.ottapalamfilmacademy-ofa.in by @jafferjijafferji
1
5 months ago
Download
2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് (UDF) തരംഗം.
​ഈ മുന്നണിയിലെ പ്രമുഖ നേതാക്കളിൽ ഒരാൾ കേരളത്തിന്റെ 16-ാമത് മുഖ്യമന്ത്രിയായി വരുമെന്ന് പ്രതീക്ഷിക്കുന്നു.
 ജനനന്മ ലക്ഷ്യമാക്കി നല്ലൊരു ഭരണം കാഴ്ചവെക്കാൻ പുതിയ സർക്കാരിന് കഴിയട്ടെ എന്ന് ആശംസിക്കുന്നു....

​"പക്ഷേ", സംസ്ഥാനത്തുടനീളം യു.ഡി.എഫ് തരംഗമുണ്ടായപ്പോഴും, ബി.ജെ.പി വിജയിച്ച മണ്ഡലങ്ങളിൽ മാത്രം എന്തുകൊണ്ടാണ് ഈ തരംഗം പ്രതിഫലിക്കാതെ മൂന്നാം സ്ഥാനത്തേക്ക് പോയത് ??? by @jafferjijafferji
1
5 months ago
Download
ഒറ്റപ്പാലം ചലച്ചിത്ര അക്കാദമി പുരസ്‌കാരം നടി മീനാക്ഷി ഏറ്റുവാങ്ങി.

​ഒറ്റപ്പാലം: ഒറ്റപ്പാലം ചലച്ചിത്ര അക്കാദമിയുടെ പ്രഥമ 'ഒ.എഫ്.എ. സോഷ്യൽ സർവീസ് എക്സെംപ്ലറി പുരസ്കാരം - 2026' ചലച്ചിത്ര താരം മീനാക്ഷി ഏറ്റുവാങ്ങി.
 പ്രശസ്ത ക്യാമറാമാനും സംവിധായകനും ചലച്ചിത്ര അക്കാദമി വൈസ് ചെയർമാനുമായ അഴഗപ്പൻ എൻ. പുരസ്‌കാര സമർപ്പണവും പൊതുസമ്മേളനത്തിൻ്റെ ഉദ്ഘാടനവും നിർവ്വഹിച്ചു.
അക്കാദമി ഡയറക്ടർ പ്രൊഫ. (ഡോ.) അജയപുരം ജ്യോതിഷ്കുമാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. അക്കാദമി അംഗം കെ. രാമദാസ് മാസ്റ്റർ മീനാക്ഷിക്ക് പ്രശസ്തി പത്രം കൈമാറി. സുരേഷ് കുറ്റ്യാടി, രാജേഷ് അടയ്ക്കാപുത്തൂർ എന്നിവർ പുരസ്‌കാര തുക നൽകി. വരിക്കാശ്ശേരി മനയിലും അക്കാദമി ഹാളിലുമായി രണ്ടു ദിവസങ്ങളിലായി നടന്ന 'കൂട്ടിക്കൂട്ടം' അഭിനയ കളരിയിൽ പങ്കെടുത്ത കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും മീനാക്ഷി നിർവ്വഹിച്ചു.
​കുട്ടികളിൽ ഏറെ ആവേശമുണർത്തിയ പരിപാടിയിൽ മജിഷ്യൻ ഷഹബാസ് ഖാൻ്റെ മാജിക് പഠനം, സംവിധായകരായ സുരേഷ് കണ്ണൻ, സുനിൽ നാഗംപാറ എന്നിവരുടെ അഭിനയ കളരി, ചലച്ചിത്ര താരങ്ങളായ വടക്കോട്ട് ഗോവിന്ദൻ, ധനലക്ഷ്മി എന്നിവർ കുട്ടികളോടൊപ്പം ചേർന്നുള്ള അഭിനയ മുഹൂർത്തങ്ങൾ എന്നിവ ശ്രദ്ധേയമായി. കുട്ടികളിൽ നിന്നും രക്ഷിതാക്കളിൽ നിന്നും മികച്ച പ്രതികരണമാണ് ക്യാമ്പിന് ലഭിച്ചത്.
​ ചീഫ് ഡയറക്ടർ ജാഫർജി സ്വാഗതവും അക്കാദമി അംഗം സിന്ധു പി. നന്ദിയും രേഖപ്പെടുത്തി. by @jafferjijafferji
2
5 months ago
Download
🎬 കുട്ടിക്കൂട്ടത്തിന്
 അഭിനന്ദനങ്ങൾ! 🎬

​കുട്ടിക്കൂട്ടം അഭിനയ കളരിയിലെ പ്രതിഭകൾക്ക് ഇത് അഭിമാന നിമിഷം!

​ഒറ്റപ്പാലം വരിക്കാശ്ശേരി മനയിൽ 2026 ഓഗസ്റ്റ് മാസം ചിത്രീകരിക്കുന്ന പ്രശസ്ത സംവിധായകൻ്റെ പുതിയ മലയാള ചിത്രത്തിലേക്ക്, നമ്മുടെ കുട്ടിക്കൂട്ടം അഭിനയ കളരിയിലെ കുട്ടികളിൽ നിന്നും അഭിനേതാക്കളെ തിരഞ്ഞെടുക്കുന്നു.
​7 വയസ്സ് മുതൽ 15 വയസ്സ് വരെയുള്ള 14 ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമാണ് അവസരം.

​കൂടുതൽ വിവരങ്ങൾക്ക്:
📞 7356569791
(​ചീഫ് ഡയറക്ടർ,)
ഒറ്റപ്പാലം ഫിലിം അക്കാദമി (OFA).

​വെള്ളിത്തിരയിലേക്കുള്ള യാത്രയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന എല്ലാ കൂട്ടുകാർക്കും ഹൃദയം നിറഞ്ഞ ആശംസകൾ!

​ഒറ്റപ്പാലം ഫിലിം അക്കാദമി (OFA) 🎬 by @jafferjijafferji
1
5 months ago
Download
×

Download all media on this page

Photos Videos
back to up