Instagram story viewer> @mufee_12> Posts
1.2K
followers
611
following
@marcelotwelve 🤍
@realmadrid 🤍
Teacher | Traveller
POSTS STORIES REELS TAGGED
തിരയും,തീരവും പോൽ നാമിരുപേർ...💗🥹 by @mufee_12
6
3 months ago
Download
أنتِ سعادتي حين أحزن 
وقوتي حين أضعف 
ونوري حين أضيع

If love were a song,
You would be my favorite melody...❤️ by @mufee_12
4
5 months ago
Download
അത്രമേൽ പ്രിയപ്പെട്ടവളുടെ ചാരത്തണയുമ്പോൾ അറബ് കവി നിസാർ ഖബ്ബാനിയുടെ വരികളേ എനിക്കോർമ്മ വരാറുള്ളു...
“أيا امرأةً تمسك القلب بين يديها.. سألتك بالله لا تتركيني”
O woman who holds my heart in her hands… I asked God never to deprive me of her.” by @mufee_12
11
4 months ago
Download
അധ്യാപനം തരുന്ന ആനന്ദം തെല്ലൊന്നുമല്ല എന്റെ മനസ്സിനെ സ്വാധീനിച്ചിട്ടുള്ളത്. ഇതുപോലെയുള്ള കുഞ്ഞു കുഞ്ഞു സന്തോഷങ്ങൾ തന്നെ മതി മനസ്സ് നിറയാൻ.

‎إذا ما كنت ذا قلب قنوع
‎فأنت  ومالك الدنيا سواء
ഉള്ളതുകൊണ്ട് തൃപ്തിപ്പെടാനുള്ള മനസുണ്ടേൽ...
നീയും, ഈ ലോകം കീഴടക്കിയവനും സമന്മാരാണ്.☺️

“The best gifts aren’t wrapped in paper; they’re wrapped in love.”❤️🫰 by @mufee_12
12
9 months ago
Download
ഡൽഹിയിലും, ആഗ്രയിലുമുള്ള ഒട്ടുമിക്ക മുഗൾ നിർമ്മിതികളും ചെങ്കല്ലിൽ പടുത്തുയർത്തിയാതാണേൽ താജ് മഹൽ അതിൽ നിന്നൊക്കെ വ്യത്യസ്തമാണ്;വെണ്ണക്കല്ലിൽ തീർത്ത മഹാത്ഭുതം എന്നേ ഇതിനെ പറയാനൊക്കൂ... അതിനു പിന്നിൽ ചെറിയൊരു സംഭവമുണ്ട്; ‘’തന്റെ പ്രേയസിയുടെ വേർപാട് താങ്ങാനാവാതെ അങ്ങേയറ്റം ദുഖത്തിലാഴ്ന്ന ചക്രവർത്തിയുടെ മനസ്സിൽ അവർക്ക് വേണ്ടി എന്തെങ്കിലും വ്യത്യസ്തമായി ചെയ്യണം എന്ന അതിയായ ആഗ്രഹം ഉണ്ടായിരുന്നു. താജ് മഹൽ നിർമ്മിക്കാൻ മുൻപേ തീരുമാനിച്ചിരുന്നെങ്കിലും താനും തന്റെ മുൻഗാമികളും നിർമിച്ചവയിൽ നിന്ന് എന്തേലും ഒരു പ്രത്യേകത ഇതിനുണ്ടാവണമെന്ന് അദ്ദേഹം അതിയായി ആഗ്രഹിച്ചിരുന്നു. പ്രിയതമയുടെ വേർപാടിന്റെ ദുഃഖത്താൽ തന്റെ താടിരോമങ്ങൾ മഞ്ഞു പോലെ നരച്ചിട്ടുണ്ട് എന്നും,പിന്നെന്തുകൊണ്ട് അതേ നിറത്തിൽ തന്നെ തന്റെ പ്രേയസിയുടെ ശവകുടീരവും അലങ്കരിച്ചൂടാ എന്ന് അദ്ദേഹം ആലോചിച്ചു.” അങ്ങനെയാണ് ചുവന്ന കല്ലുകൾക്ക് പകരം വെള്ള മാർബിൾ കല്ലുകൾ എന്ന ആശയം ഉയർന്നു വന്നതെന്നാണ് അന്നാട്ടുകാരിൽ പരക്കെയുള്ള സംസാരം. ഉസ്താദ് അഹ്മദ് ലാഹോറിയുടെ മേൽനോട്ടത്തിൽ ഉസ്താദ് ഈസ, കൊത്തുപണിക്കാരൻ അമാനത് ഖാൻ എന്നിങ്ങനെ ആക്കാലത്തെ പ്രഗത്ഭരായ എഞ്ചിനീയർമാരുടെ ആശയവും,അദ്ധ്വാനവും കൂടികലർന്നതാണീ മഹാത്ഭുതം.✨💖 taken in Taj Mahal by @mufee_12
8
10 months ago
Download
“Who needs a filter when the fit speaks?”😎 by @mufee_12
12
a year ago
Download
Attitude louder than exhaust 😎

ഇത് ഒർജിനൽ അല്ല ഞാൻ ചെയ്തതാ...😌

പണി അറിയാവുന്നവന്റെ കയ്യിൽ കിട്ടിയാൽ Ai ആശാൻ ചുമ്മാ ഫയറാണ്. വീടിന്റെ മുന്നിൽ നിന്നെടുത്ത ഫോട്ടോ ഈ രൂപത്തിലേക്ക് മാറ്റാൻ എനിക്ക് വേണ്ടിവന്നത് വെറും ഒന്നര മിനിറ്റ്. കൊടുക്കുന്ന Prompt കറക്റ്റ് ആണേൽ ആശാൻ നമുക്ക് വേണ്ടത് പോലെ പണിഞ്ഞു തരും. by @mufee_12
10
a year ago
Download
‏“Dark and light” the poem written by mughal architect; through my lens. 📸😌 taken in Jahangiri Mahal by @mufee_12
0
a year ago
Download
ഈ ഫോട്ടോയെടുക്കാൻ ആഗ്രയിലെ ഗൈഡുകളുമായി അരമണിക്കൂർ ഞാൻ തല്ലുണ്ടാക്കിയിട്ടുണ്ട്. താജിന്റെ പരിസരത്ത് നിന്നുള്ള കപ്പിൾ ഫോട്ടോഗ്രഫി അവന്മാരുടെ കുത്തകയാണത്രെ.!!! നമ്മളത്പോലെ എടുക്കണമെങ്കിൽ പൈസ കൊടുക്കണം പോലും. അറിയാവുന്ന ഹിന്ദി വെച്ച് നല്ലോണം പറഞ്ഞു. ഞാൻ വിട്ട് കൊടുക്കുന്നില്ലെന്ന് കണ്ട അവർ ഫോട്ടോ ഫ്രെയിമിൽ കേറി നിന്നു അലമ്പാക്കി. നിങ്ങള് എത്രയാള് ഫ്രെയ്മിൽ കേറി നിന്നാലും ഫോണിലെ Ai ടൂൾ ഉപോയോഗിച്ചു മായ്ച്ചു കളയാം എന്ന് പറഞ്ഞു തിരിച്ചടിച്ചു. 

ഇറ്റലി,സ്പെയ്ൻ തുടങ്ങി വിവിധ രാജ്യങ്ങളിൽ നിന്നു വന്ന ടൂറിസ്റ്റുകളുടെ മുന്നിലാണ് ഈ സംഭവം. അരമണിക്കൂർ നീണ്ട പോരാട്ടത്തിന് ഒടുവിൽ ഈ “സാലാ മദ്രാസിക്ക്” മുന്നിൽ അവന്മാർ മുട്ട്മടക്കി എന്ന് ചുരുക്കം. ഇതിത്ര മനോഹരമായി പകർത്താൻ എനിക്ക് വേണ്ടി വന്നതോ ഒരു കപ്പ് വെള്ളവും,ഉത്തർപ്രദേശിൽ നിന്ന് വന്ന രണ്ടു കമിതാക്കളും. taken in Taj Mahal by @mufee_12
9
a year ago
Download
കേട്ടിരിക്കാൻ ഇടവും,വലവും ഒരേ പിരാന്തുള്ള രണ്ടെണ്ണം, സർകീട്ട് പോവാനാണേൽ പടച്ചോന്റെ ദുനിയാവങ്ങനെ നീണ്ടു പരന്നു കിടക്കുന്നു;പരാതികളും,പരിഭവങ്ങളും,പരിഹാരങ്ങളും,പൊട്ടിച്ചിരികളും പങ്കുവെക്കാൻ ഇതിലും നല്ല കോമ്പോ ഇനി കണ്ടു പിടിച്ചിട്ട് വേണം എന്നാണ് എന്റെ ഒരിത്.

مع من تحب… كل طريق جميل
പ്രിയപ്പെട്ടവരുടെ കൂടെയായിരിക്കുമ്പോ എല്ലാ വഴികളും സുന്ദരമായി തോന്നും.❤️😌⁩⁩⁩ taken in Kakkadampoyil by @mufee_12
6
a year ago
Download
أحياناً أهرب من كل شيء؛ وأجد نفسي في حضن 
الطبيعة. هناك تبدأ الحكاية بين الطبيعة والدراجاتي
🥰☺️ taken in Kinnakorai by @mufee_12
9
a year ago
Download
“എടാ... ആഗ്രയിൽ നമ്മളിനി എത്ര ദിവസം കൂടി കാണും...?” ഉറക്കമുണർന്ന ഉടനെ സഹചാരി മുബഷിറിൽ നിന്ന് കേൾക്കുന്ന ചോദ്യമിതാണ്. ശെരിയാണ് വീട്ടിൽ നിന്ന് പോന്നിട്ട് ഒരുപാട് ദിവസമായെങ്കിലും തിരിച്ചു പോണമെന്ന ചിന്ത വന്നിട്ടേയില്ല. നിനക്ക്‌ മടുത്തു തുടങ്ങിയോ എന്ന ചോദ്യത്തിന് അവൻ പറഞ്ഞ മറുപടി ഇന്ന് നമുക്ക് ആഗ്ര ഫോർട്ട്‌ കാണാൻ പോയാലോ എന്നാണ്. 

പിന്നെ ഒന്നും ആലോചിച്ചില്ല നേരെ വിട്ടു ഓട്ടോയിൽ ഫോർട്ടിലേക്ക്. 150 രൂപ പറഞ്ഞ ഓട്ടോക്കാരനെ വെറും 50 രൂപയിൽ ഒതുക്കാൻ പണ്ട് സ്കൂളിൽ പഠിച്ച ഹിന്ദി പോരെന്ന് മനസിലായി. അതിരാവിലെ ആയത് കൊണ്ടാവും തിരക്ക് നന്നേ കുറവാണ്. രണ്ടാം തവണയാണ് ഇവിടെ വരുന്നതെങ്കിലും വീണ്ടും വീണ്ടും കാണാൻ പ്രേരിപ്പിക്കുന്ന എന്തോ ഒന്ന് ഈ സ്ഥലത്തിനുണ്ട് എന്നെനിക്ക് മനസിലായി.

കോട്ട കാണുന്നതിനിടയിൽ ഓടിനടന്ന് ഫോട്ടോ എടുക്കാനും ഞങ്ങൾ മത്സരിച്ചു; താജ് മഹൽ ഉള്ളത് കാരണം underrated ആയിപ്പോയ ആഗ്രയിലെ മറ്റൊരു അത്ഭുതമാണ് ആഗ്ര കോട്ട. ഇവിടെ നിന്നും നോക്കിയാൽ അങ്ങ് ദൂരെ യമുനാ നദിക്കരയിൽ നിൽക്കുന്ന താജ്മഹലിന്റെ കാഴ്ച മനംകവരുന്നതാണ്. taken in Agra Fort by @mufee_12
6
a year ago
Download

Download All

Save the photos and videos currently loaded on this page.

0Photos
0Videos
Ready to download 0 / 0

Keep this tab open until your download is ready.

back to up