Instagram story viewer> @nidhindaskh> Posts
4K
followers
2090
following
മലയാളം മാഷ് ❤️
വാർത്ത അവതാരകൻ 🎙️
എന്നിടങ്ങളിൽ ഞാൻ ഞാനായിരിക്കട്ടെ .... 🪬
POSTS STORIES REELS TAGGED
ഒത്തിരി സ്നേഹത്തോടെ പ്രിയപ്പെട്ട ൻ്റെ ആര്യമ്മയ്ക്ക് ,

''സന്തോഷമായി മോനേ 
ഒരാൺകുട്ടി ഇല്ലാത്ത സങ്കടം തോന്നിയില്ല ."
കണ്ണുകൾ ഈറനണിയാൻ തുടങ്ങിയിട്ട് കുറച്ചു നേരമായി .ഇന്ന് എൻ്റെ ആര്യമ്മയുടെ ദിവസമായിരുന്നു .ജീവിതത്തിൽ കണ്ട സ്വപ്നങ്ങളിൽ വലിയ ആ സ്വപ്നം യാഥാർത്ഥ്യമായ ദിനം .അങ്ങനെ എൻ്റെ ആര്യമ്മ ,Dr. ആര്യമ്മയായിരിക്കുന്നു .

2019ൽ നാട്ടിക ശ്രീ നാരായണ കോളേജിലേക്ക് എത്തുന്നത് വരെ ,മണലൂരിൽ നിന്ന് പ്ലസ് ടു കഴിഞ്ഞ് മലയാള ബിരുദത്തിന് വരുന്ന നിധിൻദാസ് എന്ന വിദ്യാർത്ഥിക്ക് ശ്രീ നാരായണയിലെ ആര്യ വിശ്വനാഥ് ഒരു അന്യയായിരുന്നു .പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും അറിയാത്ത രണ്ടു പേർ.ശ്രീ നാരായണ യിലെ ബിരുദ പഠന കാലയളവിൽ പിന്നീടങ്ങോട്ട് എന്നെ സ്വാധീനിച്ച പല വ്യക്തികളും നിമിഷങ്ങളും കടന്നു പോയെങ്കിലും അതിൽ മികവാർന്ന ഒരധ്യായമാണ് ആര്യ ടീച്ചറുടേത് അതായത് ,"ൻ്റെ ആര്യമ്മയുടേത് ". അമ്മയുടെ സ്നേഹവും കരുതലും ,ശാസനവും നൽകി. ഒരു നല്ല കൂട്ടുക്കാരിയും ,നല്ല അദ്ധ്യാപികയായും അങ്ങനെ ,അങ്ങനെ ... കടന്നു പോയ നിമിഷങ്ങൾ .ആര്യമ്മയ്ക്ക് ഒരു നല്ല മകനായും ,ആങ്ങളയായും ,നല്ല സുഹൃത്തായും, അന്നയുടേയും പാത്തുവിൻ്റെയും നിധിൻ മാമനായും പിന്നീടുള്ള നാളുകൾ അങ്ങ് നടന്നു നീങ്ങി .
എന്നും വാട്സാപ്പ് സ്റ്റാറ്റസുകളിൽ നിറഞ്ഞു നിക്കുന്ന പടങ്ങൾ ,അടിയിൽ കുത്തി കുറിച്ച "ൻ്റെ ആര്യമ്മ ...'' ഒത്തിരി പേർ ചോദിച്ചു ആരാ ഈ ആര്യമ്മ ?
ൻ്റെ അച്ഛനോടുo അമ്മയോടും ചോദിച്ചു 
ആരാ ഈ ആര്യമ്മ ? 
അത് അവൻ്റെ അമ്മയാ ❤️ ടീച്ചറമ്മ 🥹❤️ .ആ മറുപടിയിൽ എല്ലാം ഉണ്ടായിരുന്നു. പിന്നീടങ്ങോട്ട് എൻ്റെ സുഹൃത്ത് വലയങ്ങളിൽ ആര്യമ്മയും സ്ഥാനം പിടിച്ചു .

അങ്ങനെ ഇരിക്കുമ്പോഴാണ് ,നാലിൽ പഠിപ്പിച്ച ടീച്ചർ ഒരു ഫെയ്സ് ബുക്ക് പോസ്റ്റ് ഷെയർ ചെയ്തത് .തുറന്നു നോക്കിയപ്പോൾ അതിൽ ആര്യമ്മയുടെ വരികൾ 'കുട്ടികളാൽ പീഡിപ്പിക്കപ്പെടുന്ന അദ്ധ്യാപകരുണ്ട്!' ടീച്ചറുടെ എസ് എസ് എൽ സി ഗ്രൂപ്പിൽ വന്നതാണത്രേ ,വായിച്ചപ്പോഴാണ് നിധിൻ്റെ ആര്യമ്മയുടെ എഴുത്തല്ലേ ഇത് എന്ന് കരുതി എനിക്ക് അയച്ചതെന്ന് .അത് കേട്ടപ്പോൾ മനസിലുണ്ടായ സന്തോഷമുണ്ടല്ലോ അത് എന്തോരമാർന്നൂന്ന് എത്ര പറഞ്ഞാലും തീരൂല .....
..... എൻ എസ് എസ് പ്രവർത്തന കാലയളവ് മുതൽ പിന്നീടങ്ങോട്ട് ആത്മബന്ധത്തിൻ്റെ ആഴം ഏറി കൊണ്ടേയിരുന്നു .അങ്ങനെ മുളപ്പൊട്ടിയ ആത്മബന്ധത്തിൻ്റെ ഇതളുകൾ നാലുവർഷങ്ങൾക്കിപ്പുറവും വർണ്ണങ്ങൾ മങ്ങാതെ ഇമ്പം നൽകി കൊണ്ടേയിരിക്കുന്നു ....
(ബാക്കി കമൻ്റ് ബോക്സിൽ... ) taken in S.N. College - Nattika by @nidhindaskh
100
4 years ago
Download
പഠിക്കാനിരിക്കുമ്പോൾ ഒട്ടും സൗകര്യമില്ലാതെ, മഴ പെയ്താൽ പഠിപ്പ് മുടങ്ങുന്ന അവസ്ഥകൾ ,പാത്രങ്ങളിൽ വെള്ളം വീഴുന്ന താളം കേട്ടുറങ്ങിയ നിമിഷങ്ങൾ ... ചിതൽ തിന്നുതീർത്ത പുസ്തകങ്ങൾ മറച്ചു പിടിച്ചു കരഞ്ഞു തീർത്ത ദിവസങ്ങൾ ,അടുത്തെ വീടിൻ്റെ ടെറസിൽ കയറി അരികിലെ സ്ട്രീറ്റ് ലൈറ്റിന് താഴെ ഈയാംപാറ്റ പോലെ പഠിച്ചു തീർത്ത പാഠങ്ങൾ ... ഒന്നുറങ്ങാൻ പോലും കഴിയാതെയിരുന്ന രാത്രികൾ ..പകലുകൾ ... ഇന്ന് സിനിമകളിലൂടെയും പുസ്തകങ്ങളിലൂടെയും കാണുകയും വായിച്ചെടുക്കുകയും ചെയ്യുന്നത് ... അനുഭവിച്ചറിഞ്ഞവൻ ,അല്ലെങ്കിൽ അനുഭവിച്ചറിയുന്നവനെന്ന നിലയിൽ തുടരുമ്പോഴും .. എന്നെ സ്നേഹിക്കുന്നവർക്ക് വേണ്ടി എന്നു തന്നെ പറയാം തളർന്നു പോകരുതെന്ന് മനസിൽ ഒരായിരം പ്രാവിശ്യം ഉരുവിട്ടവൻ്റെ വിജയങ്ങളിൽ ഏറ്റവും മികച്ച നിമിഷമായിരുന്നു ഇന്ന് .... 

ചോർന്നൊലിക്കുന്ന കൂരയ്ക്കും ചിതലരിക്കുന്ന പുസ്തകങ്ങൾക്കും തെരുവുവെളിച്ചത്തിൻ്റെ തീവ്രതയ്ക്കും തളർന്നു കൊടുക്കാൻ തയ്യാറായിരുന്നില്ല എന്നതാണ് വലിയ സത്യം .ജീവിതം പഠിപ്പിച്ച ഓരോ പാഠങ്ങളിലും വീണുപോകാതെ നേടിയെടുത്ത വിജയം .. എല്ലാറ്റിനോടുമുള്ള മധുര പ്രതികാരം ...

ജീവിതമല്ലേ... പൊരുതുക തന്നെ ചെയ്യും ...❤ by @nidhindaskh
165
3 years ago
Download
മലയാള ബിരുദ പഠനത്തിനായി നാട്ടിക ശ്രീ നാരായണ കോളേജിലെത്തിയ ആ ദിനം ഇന്നും ഓർമ്മയിലുണ്ട് ... അങ്ങനെ ബിരുദവും കഴിഞ്ഞ് ബിരുദാനന്തര ബിരുദവും .... നീണ്ട അഞ്ചു വർഷങ്ങൾ ഒത്തിരി സന്തോഷങ്ങളും ,സങ്കടങ്ങളും ,സൗഹൃദങ്ങളുo ,തിരിച്ചറിവുകളും നൽകിയ കലാലയത്തിൽ നിന്നും പടിയിറങ്ങുമ്പോൾ ,തങ്ങി നിൽക്കുന്ന ഓർമ്മകളിൽ ശ്രീനാരായണയ്ക്കായി  എനിക്ക് നൽകാൻ കഴിയുന്ന ഏറ്റവും വലിയ നേട്ടമാണിത് ... സംസ്ഥാനത്തെ വിവിധ സർവകലാശാലകളിലെ കലാലയങ്ങളിലെ വിദ്യാർത്ഥികളിൽ നിന്നും സാമൂഹിക പ്രതിബദ്ധത ,നേതൃപാഠവം ,അക്കാദമിക ഉത്സാഹം എന്നിവ മുൻനിർത്തി ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജ് നൽകുന്ന ഫാ. ജോസ് ചുങ്കൻ കലാലയ രത്ന പുരസ്കാരം ...
ഒരിക്കലും ഏറ്റവും മികച്ചതെന്ന് സ്വയം  അവകാശപ്പെടുന്നില്ല .... കഴിവുകൾ കൊണ്ടും എല്ലാം കൊണ്ടും മികച്ച ഒത്തിരി പേർക്കിടയിൽ അവസാനത്തെ ഇടം തന്നെയാണ് ഞാനിന്നും എനിക്ക് നൽകുന്നത് ... ചില സാഹചര്യങ്ങളും ,പ്രയത്നങ്ങളും അതിലുപരി എന്നെ സ്നേഹിക്കുന്നവർ എനിക്കായ് മാറ്റിവച്ച  പ്രാർത്ഥനകളും എല്ലാം ചേർന്നപ്പോൾ ഇത് പൂർണതയിലെത്തി എന്നു ഞാൻ വിശ്വസിക്കട്ടെ ...

ഒത്തിരി പരിഹാസങ്ങൾക്കും തള്ളിപ്പറയലുകൾക്കും ആട്ടിപായ്ക്കലിനും ഇടയിൽ മനസിലൊരിടം എനിക്കായ് മാറ്റി വച്ചവർക്ക് നൽകാൻ ഇങ്ങനെ കുറച്ച് സന്തോഷങ്ങൾ മാത്രമേ എൻ്റെ കൈയ്യിലുള്ളൂ ..

കൂടെ കൂട്ടായ് നിന്നവരോട് ഒത്തിരി സ്നേഹം ...🥺😘

@sncollege_nattika ❤ taken in S.N. College - Nattika by @nidhindaskh
106
3 years ago
Download
കാതൽ ...🪻💜 by @nidhindaskh
27
4 hours ago
Download
☘️ by @nidhindaskh
0
2 months ago
Download
🍃🙂‍↔️

#onam2026🏵️🌼 #thrissurkaran #kerala #malayalamcinema #ulsavam

📸 @gopika_nikhil 😎 taken in Irinjalakuda by @nidhindaskh
34
2 months ago
Download
തനിച്ചുള്ള യാത്രകൾ തന്നെയാണെന്നും സുന്ദരം 🍃✨

#village #thrissurkaran #temple #keralam #happiness taken in Anthikad by @nidhindaskh
46
3 months ago
Download
താമര പൂവിൻ്റെ ഇതളാണ് ....🍃

#malayalamcinema #trendingsong #mohalal #kerala #thrissurkaran taken in Thrissur Vadakumnathan temple by @nidhindaskh
14
5 months ago
Download
ജീവൻ തളിരിടും പുഴയായ് നീ ഒഴുകുക 🍃

#malayalamcinema #kerala #thrissurkaran #insta #songs taken in Anthikad by @nidhindaskh
23
6 months ago
Download
എഴുതി തീരാത്ത കഥയായ് തുടരട്ടെ ....🪻

#kerala #highlightseveryone #thrissurkaran #malayalamcinema #mohalal taken in Guruvayoor, India by @nidhindaskh
22
6 months ago
Download
ആരിൽ നിന്നൊക്കെയോ കടമെടുത്ത് ബാക്കിയാക്കിയ ഓർമ്മകളുടെ ബലത്തിലാണിന്നും എൻ്റെ ഓരോ യാത്രയും ....🍃

#kerala #thriprayar_temple #thrissur #dominar #malayalamcinema by @nidhindaskh
44
7 months ago
Download
ചീഫ് മിനിസ്റ്റേഴ്സ് പ്രതിഭാ പുരസ്കാരം ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ബഹു. വട്ടിയൂർക്കാവ് എം.എൽ എ പ്രശാന്തിൽ നിന്നും ഏറ്റുവാങ്ങി ...❤ taken in Nishagandhi Auditorium, Kanakakunnu Palace by @nidhindaskh
120
3 years ago
Download

Download All

Save the photos and videos currently loaded on this page.

0Photos
0Videos
Ready to download 0 / 0

Keep this tab open until your download is ready.

back to up