Posted On: September 19th 2026, 05:30 am
മലങ്കര നസ്രാണിയുടെ കാതോലിക്കേറ്റ് ബോധ്യത്തിന്റെ ഒരു പൈതൃക സഞ്ചാരം
സെമിനാർ സംഘടിപ്പിച്ചു
നിരണം–ചെങ്ങന്നൂർ–മാവേലിക്കര റീജിയണൽ നേതൃത്വത്തിൽ* സെപ്റ്റംബർ 20-ന് കോട്ടയത്ത് നടക്കുന്ന കാതോലിക്കേറ്റ് സ്ഥാപന വാർഷികത്തിന്റെയും മലങ്കര നസ്രാണി യുവജന സംഗമത്തിന്റെയും* മുന്നോടിയായി “മലങ്കര നസ്രാണിയുടെ കാതോലിക്കേറ്റ് ബോധ്യത്തിന്റെ ഒരു പൈതൃക സഞ്ചാരം”എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാർ സംഘടിപ്പിച്ചു.
ചെങ്ങന്നൂർ ഭദ്രാസന സെക്രട്ടറി ഫാ. പി. കെ. കോശി അധ്യക്ഷത വഹിച്ചു. ചെങ്ങന്നൂർ ഭദ്രാസനാധിപൻ അഭി. ഡോ. മാത്യൂസ് മാർ തിമോത്തിയോസ് മെത്രാപ്പോലിത്ത* സെമിനാർ ഉദ്ഘാടനം ചെയ്തു.
ഫാ. ഷാനു എബ്രഹാം ബുധനൂർ.സെമിനാറിന് നേതൃത്വം നൽകി. ചെങ്ങന്നൂർ ഭദ്രാസന യുവജന പ്രസ്ഥാനം വൈസ് പ്രസിഡന്റ് ഫാ. എൽവിൻ തോമസ് മോഡറേറ്ററായിരുന്നു.
കാതോലിക്കേറ്റ് സ്ഥാപനത്തിന്റെ ചരിത്രവും മലങ്കര നസ്രാണി പാരമ്പര്യവും യുവതലമുറയിൽ കൂടുതൽ ആഴത്തിൽ പരിചയപ്പെടുത്തുന്നതിനും സഭയുടെ പൈതൃകവും കാതോലിക്കേറ്റ് ബോധ്യവും പുതുതലമുറയിലേക്ക് പകരുന്നതിനും സെമിനാർ വേദിയായി.