Posted On: October 7th 2026, 02:59 pm
ഒരു പോളിഷ് പത്രപ്രവർത്തകൻ ഫുട്ബോളിനെ കുറിച്ച് എഴുതിയത് ഇങ്ങനെയായിരുന്നു. "Football might only be a game but at same time it's war". ഫുട്ബോളിലെ ഡെർബിയെ ഉദ്ധരിച്ചു കൊണ്ടാവണം അദ്ദേഹം ഇത് പറഞ്ഞിട്ടുണ്ടാവുക. കാൽപന്തുകളി ഉണ്ടായ കാലം തൊട്ട് ഡെർബികളും ഉണ്ടായിട്ടുണ്ട്, അതിന് ദേശീയതയും, കുടിയേറ്റവും, മതങ്ങളും, ആഭ്യന്തര കലാപങ്ങളും എല്ലാം കാരണമായിട്ടുണ്ട്. എന്നാൽ ദേശീയതയുടെയും, മതങ്ങളുടെയും പേരിൽ രൂപം കൊണ്ട് ഡെർബികളെക്കാൾ ചന്തമായിരുന്നു വർഗ്ഗരാഷ്ട്രീയത്തിനുമേൽ രൂപപ്പെട്ട ഡെർബികൾക്ക്. അതായത് കാറ്റലൻ നാഷണലിസത്തിന്റെയും, സ്‌പാനിഷ് നാഷണലിസത്തിന്റെയും പേരിൽ രൂപപ്പെട്ട EL CLASSICO എന്ന ലോക പ്രസിദ്ധമായ ഡെർബിയെക്കാൾ രാഷ്ട്രീയ ഭംഗി അർജന്റീനയിലെ വർക്കിംഗ് ക്ലാസിനെ പ്രതിനിധീകരിക്കുന്ന BOCA JUNIORS ഉം, മദ്യ വർഗ്ഗത്തെ പ്രതിനിധീകരിക്കുന്ന RIVER PLATE ഉം തമ്മിലുള്ള ഡെർബിക്കുണ്ടെന്ന് തന്നെ.
എല്ലാ പ്രദേശങ്ങൾക്കും ഒരു ചരിത്രമുണ്ട്, ആ ചരിത്രങ്ങളുടെ വേരുകൾ തപ്പി പോയാൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ നടന്ന സമരങ്ങളുടെ, ചെറുത്തുനിൽപ്പുകളുടെ, സംഘർഷങ്ങളുടെ വേരുകളാണ് കാണാൻ കഴിയുക. എഴുത്തുകാരൻ ഇവിടെ അടയാളപ്പെടുത്തുന്നതും ആ വർഗ്ഗസമര ചരിത്രത്തെ തന്നെയാണ്. കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ പറഞ്ഞ "നാളിതുവരെ നിലനിന്നിട്ടുള്ള എല്ലാ സമൂഹങ്ങളുടെയും ചരിത്രം വർഗ്ഗസമരത്തിന്റെ ചരിത്രമാണ്" എന്നത് വീണ്ടും എഴുത്തുകാരൻ ആവർത്തിച്ചാവർത്തിച്ച് വായനക്കാരനോട് പറയുകയാണ്.
എല്ലാ കണികകൾക്കും, ജീവജാലകങ്ങൾക്കും കമ്മ്യൂണിസവുമായി ബന്ധമുണ്ട്, ഫുട്ബോളിനും ബന്ധമുണ്ട്. തൻ്റെ പുസ്‌തകത്തിലൂടെ, വടക്കെ മലബാറിലെ ഒരു മലയോര പ്രദേശത്തിലൂടെ അത് വീണ്ടും ഓർമ്മപ്പെടുത്തുന്നു