Instagram story viewer> @smithangal_01> Posts
122
followers
13
following
"സ്മിതങ്ങൾ "
മഴ, നിലാവ്, കടൽ പിന്നെ ഞാൻ 🥰
POSTS STORIES REELS TAGGED
ചില നേരങ്ങളിൽ... ചില മനുഷ്യർ.. by @smithangal_01
0
9 months ago
Download
വിട്ടു കളയാതെ,
പ്രാണനൊടുവിലോളം,
ചേർത്തു പിടിയ്ക്കണമെന്നോർത്തവർ...
പലരും,
പിടി വിടുവിച്ചു പാതി വഴിയ്ക്കുപോയിരിയ്ക്കാം.....

നടുവിൽ,
ഒരിയ്ക്കലും കടന്നു ചെല്ലാനാകാത്ത ഒരു വലിയ മതിൽ,
എപ്പോഴൊക്കെയോ പണിതുയർത്തിയത്,
അത്ര ശ്രദ്ധിച്ചിരിക്കുകയുമില്ല..
ഒടുവിലോടി,
തളർന്നു കിതപ്പാറ്റി,
നോക്കുമ്പോൾ ആവും....

നമുക്കിടയിലെ,
പിന്നൊരിയ്ക്കലും, മറികടക്കാനാകാത്ത,
കടൽ ദൂരങ്ങൾ....
മതിൽ പൊക്കങ്ങൾ....
ചുഴിയാഴങ്ങൾ!

തനിയെ വരിക.. തനിയെ മാത്രം പോവുക....

എന്ന് മാത്രം...
#സ്മിതങ്ങൾ by @smithangal_01
0
10 months ago
Download
തീർത്തും ഒറ്റയ്ക്കായി പോയെന്നു,
പറഞ്ഞാർത്തു കരഞ്ഞ ഒരാളോട്.... 

ആകാശം,

" നിന്നോടൊപ്പം...കൂടെ സഞ്ചരിച്ചു,
 ഇതേവരെ മേഘങ്ങളാൽ നിനക്കായ്‌
വരച്ച ചിത്രങ്ങൾ...
നീ കാണാതിരുന്നതെങ്ങനെ??"

ഭൂമി,
" നിനക്കൊപ്പം... നിന്നെയും താങ്ങി,
നീ പോകും വഴിയെല്ലാം 
എന്നിൽ തെളിഞ്ഞ പുതു വഴികൾ,
തീർത്ത ഞാൻ...
നീ കണ്ടില്ലെന്നുണ്ടോ??? "

കാറ്റ്,
" നീ തളർന്നെന്നു തോന്നുമ്പോൾ,
പയ്യെ, വീശി, തണുപ്പിച്ചുണർത്തിയ,
എന്നെ നീ കണ്ടില്ലെന്നുണ്ടോ??? "

മഴ,
" നീ കരയുമ്പോഴൊക്കെയും നിന്നോടൊപ്പം
പെയ്തലച്ചു,തോർന്നു,
തോളോട് തോൾ,
പയ്യെ, 
മഴനൂലുകളാൽ, കണ്ണീർ 
തെളിയിപ്പിച്ചെടുത്ത
എന്നെ നീ കണ്ടില്ലെന്നുണ്ടോ??? "

കടൽ,
" നിൻ സങ്കടമത്രയും ഏറ്റുവാങ്ങി,
സന്തോഷതിരമാലകളാൽ
നിന്നടുത്തേയ്ക്ക്,
അലച്ചു പാഞ്ഞടുത്ത 
എന്നെ നീ കണ്ടില്ലെന്നുണ്ടോ??? "

മഴ, കടൽ, ആകാശം, ഭൂമി കൂടെ നിലാവും പിന്നെ നീയും....
ഇനിയും നീയൊറ്റയ്ക്കാവുന്നതെങ്ങനെ?

#സ്മിതങ്ങൾ

#smithangal #malayaliwrites #instamalayalam #ukmalayali 
#malayalam by @smithangal_01
1
a year ago
Download
ചിലപ്പോഴൊക്കെ,
എന്നോ... 
സ്വയം
മറന്നു വെച്ചോരുവളെ,
ഇടയ്ക്കിടെ കാണാറുണ്ട്....

സ്വയം മറന്നു
വഴിയിടയിൽ...
നിന്ന് പോയൊരുവൾ....
അവളുടെ വിഹ്വലത നിറഞ്ഞ മിഴികളിൽ,
തുളുമ്പുന്ന....,
ശൂന്യതയിൽ വീണ്ടും വീണ്ടും 
തന്നെ തന്നെ 
തിരയുന്നൊരുവൾ.....

#സ്മിതങ്ങൾ by @smithangal_01
0
a year ago
Download
ഒരു പുഴ പോൽ,
നിറഞ്ഞ്,
ഒഴുകി തെളിഞ്ഞു,
കടലിൽ ചേർന്നലിയുവാൻ....

മഴ പോൽ,
പെയ്തു, പെയ്തു,
ഭൂമിയെ സ്നേഹിയ്ക്കുവാൻ...
-സ്മിതങ്ങൾ by @smithangal_01
0
a year ago
Download
ചിലപ്പോഴൊക്കെ,
നൂലില്ലാ പട്ടങ്ങളോട്
അസൂയ തോന്നാറുണ്ട്.... 🥰

#smithangal #selfreflection #postivevibes #positiveselftalk #TravelGoals #travellover #TravelDiaries #writeups #malluwriter 
#ukmalayali🇬🇧 #ukmalayali by @smithangal_01
0
a year ago
Download
കുഞ്ഞു കുഞ്ഞു..... വിചാരങ്ങൾ 🥰

@mazha_kadal 
#malayaliwrites #smithangal #instawriting by @smithangal_01
0
a year ago
Download
അസുഖ കിടക്കയിലെ,
രാവിലെകൾ.....!

ഇത്തിരി പോന്ന 
പാതി മാത്രം തുറക്കാനാവുന്ന 
ജനൽ പാളി തരുന്ന,
എന്റെ ലിമിറ്റഡ് കാഴ്ചകൾ!

തൊട്ടപ്പുറത്തെ വല്യ അപാർട്മെന്റ് സമുച്ചയം തീർക്കുന്ന,
അതിരുകളില്ലാത്ത ആകാശത്തിന്റെ അതിര്!

ചെറിപൂക്കൾ കൊഴിഞ്ഞു,
തളിരിട്ട പൂമരങ്ങൾ!

നടക്കാൻ പോകുന്ന  വയസ്സായ ദമ്പതികൾ....
അല്ലെങ്കിൽ സുഹൃത്തുക്കൾ!
ഒരുപക്ഷെ, സുഹൃത്തുക്കൾ ആയ ദമ്പതികൾ അതോ ദമ്പതികൾ അല്ലാത്ത സുഹൃത്തുക്കളോ?

തലയുടെ വിങ്ങൽ ഇനിയും മാറിയിട്ടില്ല, 
അതു കൊണ്ടാവും ഇങ്ങനെ അല്ലേ?

എങ്കിലും,
നമുക്ക് പകരം ആരുമില്ലെന്നു വെറുതെ,
സ്വയമെങ്കിലും വിശ്വസിക്കുന്നതോ,
വിശ്വസിപ്പിക്കുന്നതോ നല്ലതാണ്!

തലവേദന കൂടാതിരിയ്ക്കട്ടെ!

#സ്മിതങ്ങൾ
#smithangal #malayaliwrites #writeup 
#instamalayalam #ezhuthupura #ukmalayali by @smithangal_01
0
a year ago
Download
നമ്മൾ പറഞ്ഞു ചിരിച്ച വാക്കുകളും നിമിഷങ്ങളും 

കൈ കോർത്തു നടന്നു  പോയ , 
വഴികളുമെല്ലാമെല്ലാം ...
ഒരൊറ്റ വാക്കിൽ തീരുമെന്നോ...

ഒരുപക്ഷെ, പറയാതെ പോയ ഒരായിരം വാക്കുകളാവണം 

ഈയൊരൊറ്റ വാക്കാൽ തീർക്കുന്നതാവണം....
എങ്കിലും, 

ഒരു വാക്കു പോലും പറയാനാവാതെ ഞാനിവിടിരിപ്പുണ്ട്...

വെറുതെ....വിങ്ങി വിങ്ങി മഴ പെയ്യാ ആകാശം നോക്കി...കൂടെ ഞാനും!

#സ്മിതങ്ങൾ by @smithangal_01
0
a year ago
Download
Spring❤️ by @smithangal_01
0
2 years ago
Download
Turkey Colours ❤️
#സ്മിതങ്ങൾ

കടും ചുവപ്പിൽ ഒരുവൾ,
ഉന്മാദിനിയാവുമത്രേ!
ചോര തുടുപ്പിൽ,
അവൾ രക്തരക്ഷസ്സും മന്ത്രവാദിനിയും ആയേക്കാം!
എനിയ്ക്കാവട്ടെ,
എന്നെ ജീവനായ്,
പ്രണയിച്ച നിന്റെ ഹൃദയത്തിൻ നിറം മാത്രമാണ് ചുവപ്പ്!

#സ്മിതങ്ങൾ by @smithangal_01
1
2 years ago
Download
നിനക്കായ് എഴുതി വെച്ച,
പ്രണയ കവിതകളെല്ലാം 
ആ കള്ളൻ കാറ്റ്,
കട്ടെടുത്തു പോയി....

പറയാൻ കരുതിയ വാക്കുകളെല്ലാം 
ഇന്നലത്തെ,
മഴയിൽ കുതിർന്നലിഞ്ഞു പോയി...

ഹൃദയത്തിൽ സൂക്ഷിച്ച,
രഹസ്യങ്ങളെല്ലാം,
ചോദിക്കാതെ വന്നെത്തി നോക്കിയ,
നിലാചില്ലകൾ കേട്ടും പോയി....

#സ്മിതങ്ങൾ 
#smithangal 

#malayaliwrites #ukmalayaliwriters #malayalam #instamalayalam #ezhuthupura #ezhuthukal #pranayam #malluwrittings by @smithangal_01
0
2 years ago
Download

Download All

Save the photos and videos currently loaded on this page.

0Photos
0Videos
Ready to download 0 / 0

Keep this tab open until your download is ready.

back to up