Instagram story viewer> @abhijith__kt> Tagged
2K
followers
1601
following
POSTS STORIES REELS TAGGED
അവഗണനകളും അടക്കിപറച്ചിലുകളും പേറിയുള്ള ഈയാത്ര ഇന്ന് “ഉബുണ്ടു” എന്ന സ്വപ്നത്തിൽ എത്തിനിൽക്കുമ്പോൾ ഒരുപാട് അഭിമാനവും സന്തോഷവും തോന്നുന്നുണ്ട്.

കണ്ണൂർ യൂണിവേഴ്സിറ്റി മാനന്തവാടി ക്യാമ്പസ്‌ പോലൊരു ചെറിയ ക്യാമ്പസിനകത്തെ പരിമിതികളെ ഉൾക്കൊണ്ടുകൊണ്ട് കൃത്യമായ രാഷ്ട്രീയം പറയുന്ന ഒരു മാഗസിൻ പാകപ്പെടുത്തിയെടുക്കുക എന്നത്  ക്യാമ്പസ്‌ യൂണിയനെ സംബന്ധിച്ചിടത്തോളം വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു.

പലരുടെയും പുറകെ നടന്നും ഇരന്നും രചനകൾ വാങ്ങുമ്പോൾ “നിനക്ക്  നാണമില്ലേ?” എന്ന ചോദ്യം പലപ്പോഴായി കേൾക്കേണ്ടിവന്നിട്ടുണ്ട്. അപ്പോഴും ക്യാമ്പസിന്റെ ചരിത്രത്തിന്റെ ഏടുകളിൽ ഉബുണ്ടുവിലൂടെ ഹെക്ടർ പീറ്റഴ്സൺ ക്യാമ്പസ്‌ യൂണിയനെ അടയാളപ്പെടുത്തണമെന്ന ആഗ്രഹം മാത്രമായിരുന്നു ഉള്ളിൽ.
പോകുന്ന പാതയിലത്രയും ചിലർ മുള്ളുകളായി മുറിവേൽപ്പിച്ചപ്പോൾ മറ്റുചിലർ മുറിവുകൾക്ക് മരുന്നായി മാറി.
കാലിടറാനുള്ള കാരണങ്ങൾ ഓരോന്നായി കതകിൽ കൊട്ടിയപ്പോഴും കാതുകളടച്ചുകൊണ്ട് മാഗസിൻ എന്ന ആഗ്രഹത്തെ ഞങ്ങൾ ഊതി പെരുപ്പിച്ചുകൊണ്ടേയിരുന്നു.
എത്ര വൈകിയായാലും മികച്ച ഒരു മാഗസിൻ തന്നെ ഇറക്കണമെന്നത് വാശിയായിരുന്നു എപ്പോഴും.

ജാതിയുടെയും മതത്തിന്റെയും നിറത്തിന്റെയും പേരിൽ വേർതിരിവുകൾക്ക് ആക്കം കൂട്ടുന്ന ഈ കെട്ടകാലത്തിൽ മനുഷ്യത്വത്തിന്റെ രാഷ്ട്രീയത്തെ ഉബുണ്ടുവിലൂടെ പറഞ്ഞുവെക്കട്ടെ... 

മാഗസിന്റെ തുടക്കം മുതൽ ഒടുക്കം വരെ കൂടെ നിന്നവർക്കും,
രചനകൾ നൽകിയവർക്കും, വീണുകിടന്നിടത്തു നിന്ന് വീണ്ടും വീണ്ടും ഓടാൻ ഉശിര് തന്നവർക്കും നന്ദി...

ഉബുണ്ടുവിനെ  കടലാസുകളിൽ നിന്ന് നിങ്ങളുടെ ഹൃദയത്തിലും ചേർത്തുവെക്കാൻ കഴിയട്ടെ! ♥️

അനഘ പ്രകാശ് 
സ്റ്റുഡന്റ് എഡിറ്റർ

#sfimagazine #kannuruniversity #magazine #hectorpieterson #mananthavady
58
Vishu 2026 ✨
#keralatraditional💛💚
21
“𝐑𝐞𝐮𝐧𝐢𝐭𝐞𝐝 𝐚𝐧𝐝 𝐢𝐭’𝐬 𝐟𝐞𝐞𝐥𝐬 𝐬𝐨 𝐠𝐨𝐨𝐝”

#kollam #kollamdiaries #alappad #karunagappally  #beach #friends #kerala #travel #nature #travelphotography #love #reelsinstagram #travelgram #instagram #wanderlust #naturephotography #adventure  #travelblogger #instagood #beachvibes #summer #explore #trip #instadaily #trendingreels #reelkarofeelkaro #keralatourism #lifeisbeautiful
18
ഒറ്റമുറിയുള്ള കോവിലൂരിലെ വട്ടവട
ലോക്കൽകമ്മറ്റി ഓഫീസിൽ എൽ സി സെക്രട്ടറിയും സഖാക്കളും ഇപ്പോഴും നിധിപോലെ കാത്തുസൂക്ഷിക്കുന്ന ഒരു പതാകയുണ്ട്
ഒരു പക്ഷേ എസ്എഫ്ഐ എന്ന പേര് പോലും കേട്ടുപരിചിതമല്ലാത്ത ഒരു  ജനക്കൂട്ടത്തിന് മുന്നിലേക്ക് സംഘടനയുടെ ലോക്കൽ കമ്മറ്റി രൂപീകരിക്കാൻ ഇറങ്ങി പുറപ്പെട്ട മഹാരാജാസുകാരൻ എട്ടടി ഉയരമുള്ള നീളൻ കമ്പിലേക്ക് വലിച്ചുയർത്താൻ സ്വന്തമായി ഒരു പതാക ഇല്ലാത്തതിനാൽ മാർക്കെറ്റിലെ കടയിൽ നിന്ന് വാങ്ങിയ വിലകുറഞ്ഞ ചുവന്നമഷികൊണ്ട് ഒരു വെള്ളത്തുണിയിൽ 
സ്വാതന്ത്ര്യം ജനാധിപത്യം സോഷ്യലിസം
എന്ന് വരച്ചുചേർക്കുന്നു
കിട്ടാവുന്ന വിദ്യാർത്ഥികളെ വിളിച്ചുകൂട്ടി ചരിത്രത്തിലാദ്യമായി വട്ടവടയിൽ എസ്എഫ്ഐ യുടെ പതാകയെ ആകാശത്തിലേക്ക് വലിച്ചുയർത്തി ഇൻക്വിലാബ് ഉറക്കെ വിളിക്കുന്നു
ഏറ്റുവിളിക്കാൻ, ഒപ്പം അണിചേർന്ന് 
അനീതിക്കും ചൂഷണത്തിനുമെതിരെ
പോരാടാൻ ഒരു കൂട്ടത്തെ പടുത്തുയർത്തുന്നു.

ലോക്കൽ സെക്രട്ടറി കുമാർസ്വാമി സഖാവ് നിരാശയോടെ പറയുന്നുണ്ട് അഭിമന്യുവിന്റെ വേർപാട് 
നിങ്ങൾ എസ് എഫ് ഐ സഖാക്കൾക്ക് മാത്രമല്ല നഷ്ടം അതിലേറെ വട്ടവടയിലെ പാർട്ടിക്കാണ്
എന്തിനേറെ ഈ നാടിനുതന്നെയാണ്.
പ്രതിസന്ധികൾ മാത്രം നിറഞ്ഞ ചുറ്റുപാടിൽ നിന്നും പഠിക്കാനും പോരാടാനുമുറച്ച് ഇറങ്ങിത്തിരിച്ചവനാണവൻ
വട്ടവടയിൽ വിദ്യാർത്ഥികളെ കൂട്ടിച്ചേർത്തു അവൻ സംസാരിക്കുന്നത് അതിശയത്തോടെ ഞങ്ങൾ നോക്കി നിന്നിട്ടുണ്ട്. സംസാരിക്കുമ്പോൾ ഇടക്കിടക്ക് ഉപയോഗിക്കുന്ന വാക്കുകളുടെ കനം അവനിലെ രാഷ്ട്രീയജീവിയെ പ്രതീക്ഷയോടെ നോക്കി കാണാൻ ഞങ്ങളെ ശീലിപ്പിച്ചിരുന്നു.
ഒരുപക്ഷേ ഇന്നും ഒന്നല്ലെങ്കിൽ മാറ്റൊരുതരത്തിൽ ഈ നാട്ടിൽ നിലനിൽക്കുന്ന അസമത്വങ്ങളെയും ചൂഷണങ്ങളെയും എതിർക്കാനും പുരോഗമനപ്രസ്ഥാനത്തെ കെട്ടിപ്പടുക്കാനും മറ്റാരേക്കാളും കഴിയുമായിരുന്ന അഭിമന്യുവിന്റെ നഷ്ടം ആ നാടിനും അവന്റെ പാർട്ടിക്കും ഇനി എന്ന് നികത്തനാകുമെന്നറിയില്ല.

ആ പ്രതീക്ഷ നഷ്ടപ്പെട്ടതിന്റെ വേദനയായിരിക്കണം ഒറ്റമുറിയുള്ള ലോക്കൽ കമ്മറ്റി ഓഫീസിന്റെ മേശവരിപ്പിൽ അവന്റെ സഖാക്കൾ ഇപ്പോഴും പൊതിഞ്ഞു സൂക്ഷിക്കുന്ന ആ പതാക.

മുകളിൽ ഇടത് മൂലയിൽ ചുവന്ന അഞ്ച് കോണുകളുള്ള നക്ഷത്രവും 
വെള്ള പശ്ചാത്തലത്തിൽ സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം എന്നിവ ഒന്നിനു താഴെ മറ്റൊന്നായി  എഴുതപെട്ടിട്ടുള്ള ആ കൊടിയിലെ അക്ഷരങ്ങൾക്കിന്ന് ചുവന്ന കുപ്പിമഷിയുടെ നിറമല്ല
അഭിമന്യുവിന്റെ ചോരയുടെ, ഓർമകളുടെ നിറമാണ്.
അവന്റെ ഓർമ്മകൾ നമ്മെ വീണ്ടും നല്ല എസ്എഫ്ഐ ആകൂ എന്നോർമ്മപ്പെടുത്തിക്കൊണ്ടേ ഇരിക്കുന്നു...
വർഗ്ഗീയതയ്‌ക്കെതിരെ അചഞ്ചലമായി പോരാടൂ എന്നോർമപ്പെടുത്തിക്കൊണ്ടേ ഇരിക്കുന്നു...
34
വട്ടവട 💙
കോവിലൂർ 💙

#vattavada
#koviloor 
#instagood 
#instareels 
#instareelsindia❤️ 
#idukki 
#idukki_stories
27
കോവിലൂർ 💙📷
 ഒരുകൂട്ടം ജനങ്ങളുടെ സന്തോഷങ്ങളും, സങ്കടങ്ങളും, രഹസ്യങ്ങളും ഒളിഞ്ഞിരിക്കുന്നിടം..

#instagood
#instareels 
#instareelsindia❤️ 
#trendingreels 
#munnar 
#vattavada 
#koviloor
30
@immahin_krishna says that.. ❤️⚡
"അപ്പോൾ പിന്നെ ഇവിടെ ഈ പറയുന്ന ഖേദത്തിന് എന്ത് പ്രസക്തിയാണുള്ളത്.!?"
.
.
#writings #kerala #mallu #pen #writersofinstagram #instagram #reels #trending
17
K U C Mananthavady Food Fest-24💙🌿
വളരെ ചെറിയ വിഡിയോയിൽ എല്ലാവരെയും ഉൾപെടുത്താൻ പറ്റിയില്ലെങ്കിലും ഓർമ്മകൾ മായാതെ നിൽക്കട്ടെ...💙🥰🙏🏽

#instagood
#instareels
#instareelsindia❤️
#foodfestival
#foodfest
37
back to up