Instagram story viewer> @shamnad_rm> Tagged
POSTS STORIES REELS TAGGED
"We are haunted by the past, but we have you find our way home, we should never give up"
 ആ ദിവസം തുടങ്ങുന്നതിനു മുമ്പ് മനസ്സിൽ മന്ത്രിച്ച വാക്കുകൾ അണ് ഇത്. മറക്കാൻ കഴിയുന്നതല്ല, എന്നും ഓർമകളിൽ ജ്വലിച്ച് നിൽക്കും ആ ദിനം. ഓഗസ്റ്റ് 21. തീർത്തും നിരാശനായിരുന്നു ഞാൻ. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച,  മുമ്പ് കളിച്ചിരുന്ന ടീംന് എതിരെ അണ് മത്സരം. ജയത്തിൽ കുറഞ്ഞത് ഒന്നും ചിന്തിക്കാൻ ഞാൻ ഇഷ്ടപ്പെട്ടിരുന്നില്ല. വിജയത്തിന്റെ സുന്ദര നിമിഷങ്ങൾ ഞാൻ മനസ്സിൽ സ്വപ്നം കണ്ടൂ. മറിച്ച് ഒന്ന് സംഭവിച്ചാൽ തുകൽപന്തിന്റെ പേരുമയെറുന്ന ബംഗാളി നാട്ടിൽ തീർത്തും ദുർബലരായി, നാണക്കേടിന്റെ കാർക്കിച്ച് തുപ്പലുകൽ ഏറ്റുവാങ്ങി, ചെന്നായ്ക്കളെ പോലെ പുറത്ത് കാത്ത് നിൽക്കുന്ന പാപ്പരാസികൾക്ക് മുമ്പിൽ ഞാനും തലകുനിക്കേണ്ടി വരും. വികൃതമായ സ്വപ്നങ്ങളിൽ പോലും അത് സംഭവിക്കരുത് എന്ന് ഞാൻ ആഗ്രഹിച്ചു. ഞങ്ങൾ തുനിഞ്ഞ്‌ ഇറങ്ങി. 
വെറും 18 മിനിറ്റ് മാത്രം പ്രായമുള്ള കളിയിൽ എതിരാളികൾ ലീഡ് നേടി.

"We are haunted by the past and may be i think we are still stuck in it"

ഞാൻ സഹ കളിക്കാരെ നോക്കി. എല്ലാം വിളറി വെളുത്ത മുഖങ്ങൾ, എല്ലാം കൈപ്പിടിയിൽ നിന്നും നഷ്ടപ്പെട്ട മുഖങ്ങൾ. പക്ഷേ തോറ്റ് കൊടുക്കാൻ തയ്യാറായിരുന്നില്ല ഞങ്ങൾ. ഞങ്ങൾ തിരിച്ച് അടിക്കാൻ ഒരുങ്ങി. തോൽപ്പിക്കാൻ വെമ്പുന്നവർക്ക് മുമ്പിൽ വിജയത്തിന്റെ കാൽപ്പടവുകൾ താണ്ടാൻ ഞങ്ങൾ മുഖം ഉയർത്തി, പരസപരം ഉർജ്ജസ്വലരായി പൊരുതാൻ തീരുമാനിച്ചു. 91- അം മിനിറ്റിൽ പ്രതീക്ഷയുടെ ഇരുണ്ട് കൂടിയ മഴകാറിൽ നിന്നും അദ്യ തുള്ളി എന്നപോൽ മർക്കസ് ജോസഫ് തിരിച്ച് അടിച്ചു. പക്ഷേ കളി അധിക സമയത്തും നിശ്ചലം ആയിരുന്നു. 
പൊട്ടി തെറിച്ച സ്റ്റേഡിയത്തിലെ ആർപ്പുവിളി കാതിൽ മുഴങ്ങി. പതിറ്റാണ്ടുകളായി തുകല്പന്ത് നെഞ്ചിലേറ്റിയ ഓരോ കേരളീയനും എന്നിലേക്ക് ഉറ്റു നോക്കി. അൽഭുതം നടത്താനും, വീണ്ടെടുപ്പ് നടത്താനും ഞാൻ ഒരു അമാനുഷികകഴിവുകൾ ഉള്ള മനുഷ്യൻ ആയിരുന്നില്ല. പക്ഷേ ഇവിടെ എനിക്ക് വീണ്ടെടുപ്പ് നടത്തേണ്ടി വന്നു. കണ്ണടച്ചാൽ കാണുന്ന സ്വപ്നം കണ്ണിനേക്കൾ വലുതായിരിക്കും. അത് പലപ്പോഴും ആനന്ദം നൽകുന്നതാണ്. ആ സ്വപ്നത്തിനായി, പതനം ആഗ്രഹിച്ചവർക്ക്‌ മുമ്പിൽ പലതും തെളിയിക്കാനായി ഞാൻ ഗോൾ വലക്ക് മുമ്പിൽ നിലയുറപ്പിച്ചു. ഓരോ പന്തുകളും വലയിൽ തുളച്ചു കയറാതെ തടുത്തിട്ടു. അവസാനത്തെ കിക്കിന് റഫറി വിസിൽ മുഴക്കി, എല്ലർവരും ശ്വാസം അടക്കി പിടിച്ചു. വലത്തേ മൂലയിലേക്ക് തെന്നി പറന്ന തുകൽപന്തിനെ ഞാൻ കുത്തി അകറ്റി. ഞാൻ പൊടുന്നനെ സ്കോർ കാർഡിൽ നോക്കി, 4-3  വിജയിച്ചിരിക്കുന്നു. ഇടി മുഴക്കം പോലെ ഗാലറി അലറി ആർത്തു. അവിടെ ഒരു വലിയ വൈദ്യുത പ്രവാഹം സംഭവിച്ചു.
176
Super cup memories
16
Faith is trusting Allah almighty even when you don’t know his plans❤️🤲🏾☝🏾Still team better days Ahead in Shaa Allah
29
💞
60
⚽️Royal focuzline Fc ⚽️

#reelsinstagram #instagram #instagamer #togetherforever #faml #famly #royal #royalfocuzlinefc #ksa #ksa🇸🇦 #saudi #saudiarabia #sauditrends #riyadh #riyadhlife #riyadhexpo2030 #riyadhexpo #keli #tournament #footballplayer #footballplayer #instagram #reelsinstagram #reel #reelvideo #trendingreels #trending
10
back to up