Instagram story viewer> @_mri__dhu______> Posts
478
followers
356
following
`´ʷʳⁱᵗᵉʳ`´
*സത്യം!!
*ധർമ്മം!!
*ദയ!!
*ശാന്തി!!
`´ഇവിടെ ഞാനോ,നീയോ..... എന്നില്ല,,,
നമ്മൾ എന്നു മാത്രം`´🫴🏼🌸
"
"
"
✒️ഭ്രാന്തിടം}___________________!!
POSTS STORIES REELS TAGGED
......ᖇEᗩᗪ ᑕᗩᑭTIOᑎ⬇️

അക്ഷര പെയ്ത്തിന്റെ
പേമാരിയിൽ പെട്ട
അയാൾക്കിന്ന്, വാക്കുകളുടെ
വായു തേടി പോകാൻ
തിടുക്കമായിരിക്കുന്നു!!

ആദ്യം മുതൽക്കെ
അറിയണമെന്നോതി
അന്ത്യമില്ലാത്ത അന്തം പൂണ്ട
ആരും ഭയക്കുന്ന
അകകാടുകൾ തേടി
അയാൾ യാത്രയായി!!

ഇടയ്ക്കെന്നോ താൻ
കുറിച്ചതു പോലെ
ഇനിയൊരിരുട്ടിന്റെ ഈണത്തിൽ
തന്നെയാവണം തന്റെ
ഇടറിയ വരികൾക്ക്
ജീവൻ നൽകുവാനെന്നതിൽ
അയാൾക്കാകാംഷയായി!!

പഴയകാല സ്മൃതികളുടെ
പഴങ്കഥകൾ കൂട്ടിതുന്നി 
അക കാട്ടിലെ മടി തട്ടിൽ 
അയാൾ സ്വയമൊരു കൂടൊരുക്കി
കാത്തിരുന്നു,
ഇന്നലെകളേയും
വെല്ലുവിളിച്ചു കൊണ്ട്!!

ഇരുളിന്റെ കൂട്ടിനൊപ്പം
അവസാനം വന്ന
ഇടനെഞ്ചിലെ പിടച്ചിലിനേം
പിടിച്ചു കെട്ടി ചിരിച്ചു കാട്ടി
"ഓർമകളുടെ മിച്ചമെന്ന്"അയാൾ
തുടക്കമിട്ട് നിർത്തി!!

____________________@_mri__dhu______✍🏼️
മൃദു!🍁______________________________________ taken in 00:00:0 by @_mri__dhu______
56
3 years ago
Download
...... ᖇEᗩᗪ ᑕᗩᑭTIOᑎ⬇️

ചിരകാല സ്മരണയിൽ
ചിതലേറി
ചിരി വറ്റി
ചലം കെട്ടി
ചേല് പോയ
ചങ്കിനുള്ളിൽ
ചരമം മുഴക്കി
ചുറ്റി പിണഞ്ഞ
ചാപിള്ളകൾ
ചാക്കാല
ചൊല്ലിയെൻ
ചുണ്ടിലെ
ചുരുളിനെ
ചീന്തി
ചീളിയൊരു
ചെറു തീയിൻ
ചൂടേറ്റ്
ചലനമിറ്റ്
ചുവടു തെറ്റിയ
ചേഴരോന്നും
ചേതം
ചൊല്ലിയാ
ചേക്കിലെ
ചെരുവിലെ
ചീലാന്തി
ചില്ലയിൽ
ചത്താടി തൂങ്ങി
ചീഞ്ഞു പോയോരോ 
ചരിത്രങ്ങളോർത്ത്
ചിത്തം കൊണ്ടൊരു 
ചന്ദന മുട്ടിയാൽ 
ചിതയൊരുക്കി
ചുട്ടെരിച്ചു ഞാനെൻ
ചിന്തയെ!!

____________@_mri__dhu______✍🏼️
മൃദു!🍁______________________________ taken in مياه المدينة by @_mri__dhu______
70
3 years ago
Download
...... ᖇEᗩᗪ ᑕᗩᑭTIOᑎ⬇️

ഇന്നെനിക്കു ചുറ്റുമായി
എന്റെ ലോകമത്ര ചുരുങ്ങി
കൂടിയിരിക്കുന്നു, ഇരുട്ടിരുണ്ടൊ
-ടുങ്ങിയ നാലു ചുവരിനുള്ളിൽ
പാതി തീർത്തു വെച്ച മാറാലയുമൊരു ചിലന്തിയും
മാത്രമിന്നെന്റെ കൂട്ടിനായിരിക്കുന്നു!!

മോഹങ്ങൾ പെരുകി
സ്വപ്നങ്ങളുരുകിയിറ്റ
നെഞ്ചിന്റെയൊരു കോണിൽ
ഞാനിപ്പോൾ ബന്ധിതനാണ്......''

ഏറെനാൾ മൂടപ്പെട്ട
ജനാലഴികൾക്കരികിലൂടെ കടന്നു
പോയ ഓരോ വസന്തങ്ങളുമെന്നേ
രഹസ്യമായ് പഴി പറഞ്ഞിട്ടുണ്ടാവും
എന്റെയും കൂടി
അഭാതകളില്ലാത്തതിനാൽ അവർ
തമ്മിൽ കലഹിച്ചിട്ടുണ്ടാവും,
ഞാനതറിഞ്ഞിരുന്നില്ല!!

മൗനം മാറ്റാൻ മൂടൽ
മറച്ച് മാനവും, മനസ്സിണക്കാൻ മേഘസാക്ഷിയിൽ മണ്ണിൽ 
വിരിഞ്ഞ മന്ദാരവും, മാമലകൾക്കറ്റം ഒറ്റ തിരിഞ്ഞ
മരങ്ങളുമിന്നെന്നിൽ.........................
ഇടുങ്ങി ഇടറിയ ഈ കാരാഗൃഹവും!!

അന്ധകാരം ഇരച്ചു
കയറിയിരു കാതുകളും പൊത്തിയടയ്ക്ക് പെട്ടിരിക്കുന്നു,
കണ്ണുകൾ ചിമ്മുന്നതല്ലാതെ
മറ്റൊരു ചലനവുമെനിക്കറിയാൻ
കഴിയുന്നില്ല ഒന്നും കാണാനും!!

ഹോ..'ഭയാനകമായ എന്തൊരു
നിശബ്ദതയും,ശൂന്യതയിൽ പിടഞ്ഞു വീഴുന്ന ചിന്തകളും, ശ്മാശാന മൗനസ്യ മൂഖതയും ......''

ഹാ! ഇത് നോക്കണേ
മനസ്സിന്റെയൊരു കോണിൽ
മറവിയുടെ ലോകത്താരോ
എനിക്കുമുന്നേ മരണപെട്ടിരിക്കുന്നു
അതെന്റെ മനസ്സിന്റെ
കാവലാൾ എന്നതാണിന്നും
തെളിയാത്ത കാരണമെന്ന്!!

___________________@_mri__dhu______✍🏼️
മൃദു!🍁____________________________ taken in Silence ∞ by @_mri__dhu______
57
3 years ago
Download
...... ᖇEᗩᗪ ᑕᗩᑭTIOᑎ⬇️

ഏകാന്തതയോട് വാക്കു
തർക്കമുണ്ടാകുന്ന നേരങ്ങളിൽ...
നിശബ്ദതയ്ക്കെതിരെ
ചോദ്യങ്ങൾ ഉന്നയിക്കാനുള്ള
സാഹസം കാട്ടിയേക്കരുത്,
ഒരു പക്ഷേയൊരു ഒറ്റാലു
പോലങ്ങനെ തലയ്ക്ക് മീതെ
കൊടും ഭാരവും വളമായി
ചീഞ്ഞ ചിന്തകളേയും ചുമക്കേണ്ടി
വന്നേക്കാം!!

ഭീതിയുടെ മുൾമുനയിലും
തല ഉയർത്തി തന്നെ
നിൽക്കാൻ ഭയപ്പെടേണ്ട
മറന്നു പോകേണ്ട, മനം
നോവുന്നുണ്ടെന്നറിഞ്ഞാൽ
മാറാല പോൽ പറ്റി
പിടിച്ചതൊക്കെയും മനസ്സിൽ
നിന്നും യാതൊരു മടിയും
കൂടാതെ തുടച്ചു മാറ്റിയേക്കണം
പിന്നീടോർക്കരുതെന്ന ഉടമ്പടി
എടുത്തിട്ടുണ്ടേൽ മാത്രം!!

ഇനിയും അകതളത്തിലാഴ്ന്നു
പോയ ആശയ കുഴപ്പങ്ങൾക്കടിമ
പെടാതെ ആരിലും
പൂർണത തേടി അലയാതെ
പരാതികൾ സ്വയം പോലും
പറഞ്ഞിടാതെ പരമാവധി
പലതും പതുക്കി ഒതുക്കി
കണ്ണടച്ചന്ധമാക്കി കൊള്ളുക
ഞാനറിഞ്ഞതിൽ വെച്ചേറ്റവും
മനോഹരവും ശാന്തവുമായത്
ഇരുട്ട് തന്നെയാണ്!!

___________@_mri__dhu______✍🏼️
മൃദു!🔖___________________________ taken in مياه المدينة by @_mri__dhu______
43
3 years ago
Download
...... ᖇEᗩᗪ ᑕᗩᑭTIOᑎ⬇️

ഇത് തികച്ചും മരിച്ച
ഒരുവന്റെ വരികളായത് കൊണ്ട് തന്നെ, നിങ്ങളിതിനെ കൂടുതൽ ശ്രദ്ധിക്കുകയും എന്നാൽ ശ്രദ്ധിക്കാത്ത മട്ടിലും ആ ആളടുക്കാ പറമ്പിനതുവഴി വന്നു പോവുക!!

ഒന്നര ദിവസം പഴക്കമുള്ള
ആ കടലാസിൽ ഞാൻ കുറിച്ചതിന്റെ പകുതി കാറ്റു വിഷവും മോന്തി
മണ്ണും പുരണ്ടൊരു കോലമായിട്ടുണ്ടാവാം, എന്റെ പരിജിതരാണെന്നു പറഞ്ഞാരേലും ആ കൂട്ടത്തിൽ വന്നിട്ടുണ്ടെങ്കിൽ അതവരിൽ ഏൽപ്പിക്കുക!!

സംശയം വേണ്ടതെന്റെ കൈപട തന്നെ, എന്നെ കൊന്നത് ഞാൻ തന്നെ എന്റെ മരണ കാരണം അന്വേഷിച്ച് നിങ്ങൾ നിയമങ്ങളെ പിടിച്ചുലയ്ക്കാതിരിക്കുക അവർക്കിതൊരു കുത്തി കീറലും നാലു കടലാസിലെ കേസും ഫൈലുമായ് മാറാല മോന്തത്തെയുള്ളൂ, എന്നെയും
മണ്ണു തിന്നും,പുഴുവും തിന്നും!!

എന്റെ ഉറ്റവരെ ഉടയവരെ നിങ്ങളാരും എനിക്കു കീഴിൽ നിന്നും രോധന സ്വനങ്ങൾ ഉയർത്തരുത് വാവിട്ടലറരുത്, എന്റെ കഴുത്തിലെ കെട്ടഴിക്കട്ടെ അവരെന്നെ നിലത്തിറക്കട്ടെ ഒതുക്കി കിടത്തട്ടെ,
തെളിവെടുപ്പുകളും തുറിച്ചു
നോട്ടങ്ങളും തെറിച്ചു മാറലുകളും
അതിന്റെ മുറയ്ക്കു തന്നെ നടക്കട്ടെ!!

ഇനിയുള്ള പകലുകളാസ്വദിക്കാൻ
കഴിയാത്ത വിതമെന്റെ
കണ്ണുകൾ നീരടിച്ചുന്തി
ചുണ്ടും വിളറി വെളുത്താകെ
പച്ച തളം കെട്ടിയതിർ വരമ്പുകൾ
തീർത്തു കൊണ്ടോരോ
ഞരമ്പുകളും പിണഞ്ഞേറി
വലിഞ്ഞന്ത്യ ശ്വാസം വലിച്ച
വെപ്രാളത്തിലള്ളി കീറി വെച്ച
വിരലുകളുമിപ്പോൾ ചലനമില്ലാതായിരിക്കുന്നു മരവിച്ചിരിക്കുന്നു ഞാനേതോ
ലോകത്തിൻ വീതികളിലൂടെ
വാഴ്ത്തപ്പെടാതെ നടന്നകലുന്നു!!

`´കുറിപ്പ് കൈപറ്റിയവരാരായാലും അതവിടെ ഉറക്കെ വായിക്കുക... അവിടെയും കരയരുത് നിങ്ങൾ... എന്നെക്കാൾ മനോഹരമായിട്ട് വേറാർക്കാണ് എന്റെ ചരമ ചട്ടം എഴുതാൻ കഴിയുക`´.........

______________@_mri__dhu______✍🏼️
മൃദു!🔖______________________________ taken in 0:00 by @_mri__dhu______
51
3 years ago
Download
`´അപ്രതീക്ഷിതമായി നമുക്കിടയിലേക്ക് കടന്നു വരുന്നവരും, ഒട്ടും പ്രതീക്ഷിക്കാതെ,.... അവശേഷിപ്പുകൾ ഒന്നും തന്നെ ബാക്കി വെക്കാതെ നമ്മളിൽ നിന്നും പടിയിറങ്ങി പോയവരുമുണ്ട്...
ഒരുപിടി നല്ല നിമിഷങ്ങൾ സമ്മാനിച്ചവർ, ഒരുപാട് ചിരിപ്പിച്ചവർ,സ്വപ്നം കാണാൻ പഠിപ്പിച്ചവർ, പ്രതീക്ഷകൾക്ക് താങ്ങായി നിന്നവർ,നിഴലിനൊപ്പവും നിലാവിനൊപ്പവും നമ്മളോട് ചേർന്നിരുന്ന് നിറം മങ്ങാത്ത കഥകൾ പറഞ്ഞവർ,............
എത്രയോ മനോഹരമായിട്ടാണല്ലേ അവർ മിണ്ടി മിണ്ടി തന്നെ മനുഷ്യരെ പറ്റിക്കുന്നത്, നമ്മളറിയാതെ തന്നെ നമ്മുടെ ഓർമകളിൽ ഇടം പിടിക്കുന്നതും`´

അങ്ങനെയും ചിലർ...🌿🤍

`´
`´
`´
@_mri__dhu______!🔖
@_mri__dhu______!🔖
@_mri__dhu______!🔖
`´
`´
`´
`´

Tnx to :sf.edittzz_💗
 

#kerala#malayalamquotes
#malayalam
#malayalamtypography
#mallugram
#malayalamstatus#keralagram
#typography
#memories#quotes
#instagram#instagood
#keraladiaries
#keralagallery by @_mri__dhu______
60
3 years ago
Download
...... ᖇEᗩᗪ ᑕᗩᑭTIOᑎ⬇️

ഒരു നിമിഷം കൊണ്ട്
നിശ്ചലമായി പോയ............
നാദമില്ലാത്ത നിദ്രയെന്തെന്ന്
അറിയാതായ നിറം മങ്ങിയ
നിയമങ്ങളുന്നയിച്ചിടാത്ത
നിരസമായ മനസൊരു
മുഷിടിൽ മുങ്ങി മൗനം
നടിച്ചിരിക്കുന്നു!!

ദിനങ്ങൾ കടക്കുന്നു
നിരാശയിലടുക്കുന്നു
നിശബ്ദമാവുന്നു ദിശ 
തെറ്റിയൊഴുകുമൊരരുവി
പോലെൻ ചിന്തകളിലേക്ക്
ചിരി മറന്നു പോയ
ചില നേരങ്ങൾ
കുത്തിയൊലിക്കുന്നു!!

അതിരുകൾ താണ്ടി
കടന്നിരിക്കുന്നു ഞാനുമെന്റെ
കൂടെ വന്ന നിഴലും നിലാവുമിരുളും
പകലുകളും പക്ഷികളും
പൂവുകളും പൂമ്പാറ്റകളും
പുതു വസന്തത്തിലും..................

വെറുതെയെങ്കിലും
ചിരിപ്പിച്ച് ചങ്കിലെന്നോ
അഴുകി ഇല്ലാണ്ടായി പോയ
നമ്മളെന്ന പൊയ് കഥകളും
കദനങ്ങളും കലാപ കൗതുകങ്ങളും
കാർമേഘങ്ങൾക്കടിയിൽ
നമുക്കായ് തീർത്ത സ്വപ്ന
സൗന്ദര്യങ്ങളുടെ സുരഭിലാമാമൊരു
സ്ഥാനവും അതിൽ നിന്നും
പടിയിറങ്ങിയ അവശേഷിപ്പുകളും!!

അകം വെന്തുരുകുന്നു
അറിവില്ലായ്മകളെ ഓരോന്നായി
നിരത്തി പഴിക്കുന്നു
ഞാനെന്നെ വെറുക്കുന്നു
നിന്നൽ നിന്നും ദൂരം തിരയുന്നു 
നിസ്വാർത്ഥമാം നെഞ്ചിലെ
നാരുകളിലിറുകി പിടയുന്നു,
ചെന്നെത്തിയ അതിരുകൾക്കറ്റം
ഒറ്റയായ നിമിഷങ്ങളും
അജ്ഞതയാർന്ന ആകാശം പോലെ
ശൂന്യത പേറി ജീവിക്കുന്ന
ആത്മാക്കളുടെ ജീവനില്ലാത്ത
സ്മരണകളിൽ നാം ഇടം നേടി
കഴിഞ്ഞിരുന്നുവെന്ന് ഞാൻ
മനസിലാക്കുന്നു!!

__________@_mri__dhu______✍🏼️
മൃദു!🔖__________________________ taken in >0< by @_mri__dhu______
55
3 years ago
Download
...... ᖇEᗩᗪ ᑕᗩᑭTIOᑎ⬇️

ഈ കഴിഞ്ഞ ദിനങ്ങൾക്കിടയിലൊട്ടു
മിക്ക നേരവും വിഷാദങ്ങളുടെ 
വിനാഴികകളേറെയും എന്നെ
വരിഞ്ഞു മുറുക്കി കൊണ്ടേയിരുന്നു!!

വേദനയേൽപ്പിച്ച വിരഹങ്ങളെ
ഓരോന്നായി വിരസിച്ച്...
ഓർമകളുടെ ഒറ്റമര ചോട്ടിൽ
ഞാൻ എല്ലാം മറന്ന് വിശ്രമിക്കവേ,...

വിവാദങ്ങൾ മുഴക്കി
ഇന്നലെകളിലെ ഒരു കൂട്ടമെന്നേ
വീണ്ടും പരിഭ്രാന്തനാക്കി,...
പിന്നെയും ആഴങ്ങളിലേക്ക്
പരിതാപങ്ങളെ കുഴിച്ചു പരാതികളുടെ പൊട്ട കിണറ്റിന്റെ
ആഴങ്ങളിലേക്ക്!!

കഴിഞ്ഞതിന്റെയൊക്കെയും
മിച്ചം വന്ന വേർതിരിച്ച കഥകളെല്ലാം
ഹൃത്തിന്റെ ഒരു വശത്തായി
മൂകതയും വിഴുങ്ങി ശ്വാസം മുട്ടി
മരിച്ചു പോയിരിക്കുന്നു!!

ഞാനറിയാതെ നിരവധി
സുമങ്ങളിവിടെ വിടർന്നു മന്ദഹാസം
തൂകുന്നുണ്ടായിരിക്കണം...
നേരം പോലുമറിയാതെ ഒറ്റ മുറിയെ
ഏറെ നേരമുറ്റു നോക്കിയെൻ
കണ്ണുകൾ തരുലതാദികളുടെ തണലിൽ ദിവാസ്വപ്നത്തിൽ മുഴുകുന്നുണ്ടായിരിക്കണം!!

വെളിച്ചത്തെ പഴിച്ചു
കൊണ്ടിരുട്ടിനെ കാർന്നു
കൊണ്ടോരോ കനലെരിച്ചകമെരിച്ച
കടങ്കഥകളുടെ ചുരുളുകളെൻ ചുണ്ടിലെരിയുമ്പോൾ,
പിന്നെയും സ്മരണകളെന്നിൽ
തിര തല്ലുന്നുവെൻ തല
പുകയുന്നു ഞാനില്ലാണ്ടാവുന്നു!!

__________@_mri__dhu______✍🏼️
മൃദു!🔖____________________________ by @_mri__dhu______
52
3 years ago
Download
...... ᖇEᗩᗪ ᑕᗩᑭTIOᑎ⬇️

കൂടെ വരിക കൂട്ടരേ
നിങ്ങളെൻ കൂടെ വരിക...
ഭോഗം പൂണ്ടോടി പേയായി
നിർ വൃണമായ ദുർമരണത്തിൽ
അറുതി കൊള്ളാതെ ചാക്കാലയായ്
പിന്നുടെലെടുത്ത ചാപിള്ളകൾ
നിങ്ങടെ ഒരു കാതു പൊത്തി
മറു കാതിലറുതിയില്ലാത്ത വേദമോദി തരുമതിന് മുൻപെൻ
കൂടെ വരിക!!

നദിയായ നദിയെല്ലാം നികത്തി
നാടായ നാടെല്ലാം നടുക്കി
കാടായ കാടെല്ലാം വെട്ടി കരിച്ചു
പിന്നെ കർമ്മത്തിൻ കുരുതിയും
കൊടും പട്ടിണിയും പെട്ട്
നമ്മളിൽ പല പിണങ്ങളും
ചത്തു പൊങ്ങും മുൻപെൻ 
കൂടെ വരിക!!

ആശാട ഭൂതികൾ നിന്നെയൊരു
ആയുധമാക്കി നിന്റെ മനസ്സിൽ
പക തിരുകി കേറ്റി നിന്റെ തന്നെ
മനുഷ്യർക്ക് നേരെയും, നിന്നിലൊരു
മൃഗത്തെ കണ്ട് സകല മിണ്ടാ
പ്രാണികൾക്ക് നേരെയും, മത ഭാഷണങ്ങളിൽ മുഴുക്കിയ ഗീതങ്ങൾക്ക് നേരെയും,ഒടുവിലാ
ദൈവത്തിനെതിരേയും വരെ നിന്നെ
യുദ്ധത്തിനുന്തി വിടും മുൻപെൻ
കൂടെ വരിക!!

ചാരാചരം ചികഞ്ഞിതാ
കാലമിതിൽ ജരാനരകത്വം അതി
ശക്തം പേറി ജീവച്ഛവമായ് ജീർണിച്ചു നിന്റെ മുന്നിൽ നിലച്ചു
വീഴും നിന്നെ രഹസ്യമായ് പുച്ഛിച്ച
ഭീരു ജഡങ്ങൾ നീ അത് നോക്കേണ്ടതില്ല.................

നീതിക്കോടി അകം പഴകി പട്ടു
പോയൊരൽപ്പൻ ചൂണ്ടി കാട്ടിയ
ലോകമുണ്ടകലെ, അവിടെ സമാധാനത്തിന്റെ ഏടുകൾ ബാക്കിയുണ്ടത്രേ, നമുക്കവിടേക്ക്
നടന്നീടാം!!

കാലം കുറിച്ചതിലിന്നോർമ്മയായ്
വിളങ്ങുന്ന മഹാത്മാക്കളുടെ
കാലടയാളങ്ങളെ പിന്തുടരാം
അവർ രചിച്ച കഥകളിലെ നല്ല
വേഷമണിഞ്ഞവരാവാം അവരെ
-ഴുതിയ ചരിത്രങ്ങളിലെ മഷി
വറ്റാത്ത മിഴി നിറച്ച തൂലികയാവം
അടുത്ത തലമുറയുടെ ഓർമ്മകളിലൊരു നല്ലിടം
പിടിച്ചു പറ്റാം എൻ കൂടെ വരിക!!

_____________@_mri__dhu______✍🏼️
മൃദു!🍁______________________________ taken in مياه المدينة by @_mri__dhu______
55
3 years ago
Download
...... ᖇEᗩᗪ ᑕᗩᑭTIOᑎ⬇️

പശിയടക്കാൻ
പൊള്ള വയറും പൊത്തി
പൊട്ടു പ്രായത്തിലെട്ടു
ദിക്കോടിയവൻ!!

വറ്റി വരണ്ട
തൊണ്ട കുഴിയെ
വഴിയരികിൽ കണ്ട വക്കു
പൊട്ടിയ പായലിന്റെ
വഴുപ്പും ചവർപ്പുമുള്ള
പൈപ്പിൽ നിന്നിറ്റിയ
ഒറ്റ തുള്ളിയാൽ
ഷമിപ്പിച്ചടുത്ത കവല
ലക്ഷ്യമാക്കി പിന്നേം
നടന്നവൻ!!

കൺ കണ്ട
മനുഷ്യർക്ക് നേരെ
കൈയേന്തി കുമ്പിട്ടൊട്ടു
മിക്കരുടേം ഹാസ്യം
കണ്ടെത്രയോ ഭംഗിയായ്
പൊട്ടി ചിരിച്ചവൻ!!

ഉച്ചയ്ക്ക് ഉച്ചിയിലടിച്ച
ഉഷ്ണത്തെയും തലോടി
അടി വയറ്റിലെ ആന്തലിനേം
അള്ളി പിടിച്ചൊരു കട
വരാന്തയിൽ ആരുമറിയാതെ
കണ്ണുനീർ പൊഴിച്ചവൻ!!

ഇന്നേവരെ
രുചിയെന്തെന്നറിയാത്തൊരു
മധുര പലഹാരത്തിന്റെ
നിറം മങ്ങിയ
വർണ്ണ കടലാസിനെ
ഉറ്റു നോക്കിക്കൊണ്ട്
ഇനിയുമൊന്നോടേണ്ടി 
വരുമെന്ന് ചൊല്ലി പശിയേ
പറ്റിച്ചവൻ!!

____________@_mri__dhu______✍🏼️
മൃദു!🍁______________________________ taken in Tạ Tuấn Entertainment by @_mri__dhu______
63
3 years ago
Download
..... ᖇEᗩᗪ ᑕᗩᑭTIOᑎ⬇️

അന്തി മയങ്ങാൻ
കടത്തിണ്ണ കീഴടക്കാനോടും
കവിയ്ക്കൊരിക്കെ
കറുപ്പിരുണ്ട കവലകളോട്
ഭ്രാന്തമാം പ്രണയത്തിൻ
നാമ്പുകൾ മൊട്ടിട്ടു!!

പണ്ടെങ്ങോ പാതി
കുറിച്ചു വെച്ച തന്റെ
പ്രണയത്തിന്റെ ബാക്കി
വരികൾ പൂർത്തീകരിക്കാൻ
അയാൾ പഴകി പട്ടു പോയ
പഴങ്കഥകളുടെ സാമ്യം തീണ്ടിയ
സ്വപ്‌നങ്ങൾ തേടിയീ
തെരുവാകെ പരതി പരക്കം
പാഞ്ഞ് ക്ഷീണിതനായ്
കോലവും മാറി നടപ്പായി!!

അവശേഷിപ്പുകൾ
അൽപ്പം പോലുമില്ലാതെ
ഇടയ്ക്കെങ്ങോ അകന്ന
ആശകളൊരു അറവുശാലയിലെ
അറ്റം തുരുമ്പിച്ച വാളിന്റെ
ആഴത്തിലേറ്റ വെട്ടെന്ന
പോലയാൾ ഏതോ തെരുവിന്റെ
ഒരു കോണിൽ നിന്നും
ഞെട്ടിയുണരുകയായി!!

അയാൾ
അവൾക്കായ് എഴുതിയ
കവിതയുടെ അവസാന
വരിയിൽ വിരഹം
വിസ്‌മൃതിയാൽ
വർണ്ണിച്ചെഴുതി വിങ്ങി
വിളറി പിന്നെയും തെരുവുകൾ
താണ്ടി നടപ്പായി!!

_______________@_mri__dhu______✍🏼️
മൃദു!🍁______________________________ by @_mri__dhu______
65
3 years ago
Download
...... ᖇEᗩᗪ ᑕᗩᑭTIOᑎ⬇️

ശോഭനവും സുന്ദരവുമായ എന്റെ
സ്വപ്നങ്ങൾക്ക് നേരെ ചിരിച്ചു
കാട്ടി കൊണ്ട് യാഥാർഥ്യത്തിന്റെ
ആഴി കനലുകൾ പിന്നെയും
ഓരോന്നായി ആളി കത്താൻ
തുടങ്ങി!!

ഉത്കൃഷ്‌ട വിചാരങ്ങളും
ഉള്ളിലെ ആശകളുമിതേവരെ
ഉത്തരം കിട്ടാതെ എന്നെ
ഉറ്റു നോക്കിയ ചോദ്യങ്ങളുമെല്ലാം
എന്റെ കാലടികൾക്കടിയിൽ
കിടന്ന് ഞെരിഞ്ഞമരുന്നുണ്ട്!!

സംഭവ രഹിതങ്ങളായ ദിവസങ്ങളങ്ങനെ കടന്നു പോയി.....
മടുപ്പിന്റെ മാമലകളൊക്കെയും
താണ്ടി ഞാനിപ്പോൾ എത്തിപെട്ടിരി
-ക്കുന്നതേതോ മൂഖം നിറഞ്ഞ
ലോകത്താണ്!!

അതാ ആ പിന്നാമ്പുറങ്ങളിലേക്ക്‌
നോക്കിയേ............ അവിടെ
അടയ്ക്കയോടടയ്ക്കയിൽ ചീന്തി
പൊട്ടാതെ കെട്ടിയിരുന്ന ആശകളുടെ അഴകളഴിച്ചു മാറ്റി
ഇന്നലെകളേയെ ആരോ പിടിച്ചു
കെട്ടിയിട്ടിരിക്കുന്നു!!

ദേ.... അത് കണ്ടോ ആ മാലിന്യ
കൂമ്പാരത്തിനോടൊപ്പമെരി
-ഞ്ഞില്ലാണ്ടാവുന്നത് എനിക്കൊപ്പം ഇത്ര നാൾ കൂടെ ഇണ്ടായിരുന്ന
എന്റെ നിറം മങ്ങിയ നിഴലല്ലേ....
അവനു പൊള്ളുന്നില്ലേ!!

പതുക്കെ പതുക്കെ ഞാനുമൊരു
കരിയാറായ കനലായ് മാറി
കൊണ്ടിരിക്കുകയാണെന്ന് തോന്നുന്നു. ഞാൻ ചൊല്ലിയ
കല്പനകളോ, എഴുതി തീർക്കാതെ പോയ കവിതകളോ കഥകളോ, വീണ്ടുമൊന്നാളാൻ ചൊരിയുന്ന വാശിയുടെ വാതകങ്ങളോ, വെറുതെയെങ്കിലും വാദിച്ചു ജയിച്ച
കാരണങ്ങളൊന്നുമില്ലാതെ!!

പാതി വഴിയിൽ മടുപ്പിന്റെ
പാമരങ്ങൾ എനിക്കുമേൽ
വെട്ടിയിട്ടാർത്തുലച്ചെന്നെ ചതിക്കാൻ കൂട്ടു നിന്ന പേമാരിയേയും നോക്കി ചിരിച്ചു
കണ്ണടച്ചന്തമാക്കുകയെന്നല്ലാതെ
വേരാഴ്ന്നു പോയ 
പൊയ് കഥകളേയും വെട്ടി തളിക്കുകയാണ് ഞാനിന്നും!!

______________@_mri__dhu______✍🏼️
മൃദു!🍁_______________________ taken in >0< by @_mri__dhu______
55
3 years ago
Download

Download All

Save the photos and videos currently loaded on this page.

0Photos
0Videos
Ready to download 0 / 0

Keep this tab open until your download is ready.

back to up