Instagram story viewer> @mansoor.pang> Posts
620
followers
852
following
What little I know is about myself So I write about myself,
Basheerinte mathilukal🌼
POSTS STORIES REELS TAGGED
ചിരിയുടഞ്ഞ പ്രഭാതത്തിലാണ് വീട് വിട്ടിറങ്ങുന്നത്. സാധാരണ കോലായിപ്പടിയിൽ നിന്ന് യാത്രയാക്കുന്ന ഉമ്മയുടെ സലാം യാദൃശ്ചികമായി അകലെന്ന് ഒരു മുഴക്കം പോലെയാണ് കേട്ടത്. 
ഒടുക്കം പടിക്കൽ എത്തിയപ്പോൾ ബസും പോയിട്ടുണ്ട്. മരവിപ്പിന്റെ മാഞ്ചോട്ടിൽ ചൊറിയും പിടിച്ചിരിക്കുമ്പോൾ പരിചയമുള്ള ഒരു മുഖം റോഡിൻ്റെ എതിർവശത്ത് വന്നു നിന്നു. എട്ടും പൊട്ടും തിരിയാത്ത കാലത്ത് വല്ല്യുമ്മാൻ്റെ പെൻഷന് സാക്ഷിയായി ഒപ്പിട്ടു കൊടുത്ത കാലം ഓർമ്മ വരുന്നു. ബല്ലിക്കാക്കാൻ്റെ പെൻഷൻ വരും ഓരോ മാസവും, കുന്നിൻ ചെരൂലേക്ക് കുടയും ചൂടി.
അകത്തായാലും പുറത്ത് മുറ്റത്തായാലും ആദ്യം വിവരം അറിയുന്ന ആള് ഞാനാകും. എൻ്റെ ഒപ്പു കൂടി കിട്ടിയാൽ ആണ് വല്ല്യുമ്മക്ക് പെൻഷൻ കൊടുക്കുക. അതിനാൽ തന്നെ  ഒപ്പിൻ്റെ വില കാലേക്കൂട്ടി അറിഞ്ഞയാളാണ്. എങ്കിലും ഒപ്പും കുറിയും വേർതിരിച്ചറിയാത്ത കാലത്ത് കീറി കളഞ്ഞ കടലാസിൻ്റെ അറ്റത്ത്  എന്തിനായിരിക്കും എൻ്റെ കൈകുറി ചോദിച്ചു മേടിച്ചത്? എങ്ങനെയായാലും ആ പഴയ പോസ്റ്റ്മാൻ ഉമ്മറത്തെ സിമൻ്റ് തിണ്ടിൽ ഇരിക്കുന്ന വല്ല്യുമ്മാനെ ഓർമ്മകളുടെ കൊലായിലേക്ക് വീണ്ടും വിളിച്ചു. എട്ടും പൊട്ടും തിരിയാത്ത എൻ്റെ ഒപ്പു ചോദിച്ചു. ഏഴൂരിലെ ബല്ലിക്കാക്കാൻ്റെ പെൻഷൻ തുക കൊടുത്തു. അതിൽ നിന്നും പത്തോ ഇരുപതോ എടുത്ത് ചുരുട്ടി വല്ല്യുമ്മ പോസ്റ്റ്മാൻ്റെ ചിരി മേടിച്ചു. 
ഇന്ന് വീട്ടിൽ വന്ന് അവരെ കണ്ട വിവരം പറഞ്ഞപ്പോൾ ഉമ്മയും അതോർത്തെടുത്തു.
"ആകെ മുന്നൂറ് ആണ് അതുണ്ടാവുക. അതിൽ പത്തോ ഇരുപതോ മൂപ്പർക്ക് കൊടുക്കും. മുപ്പത് രൂപയെങ്ങാനും അയച്ചു തുടങ്ങിയതാണ്."

"ഓർമ്മയുണ്ടോ..?"
പ്രായം ആ മനുഷ്യൻ്റെ കേൾവി പോലും കവർന്നെടുത്തു എന്നു തോന്നി. എങ്കിലും ഞാൻ സ്വയം പരിചയപ്പെടുത്തി. "മുത്താണിക്കാട്ടെ സൈനബാത്തയുടെ പേരക്കുട്ടി ആണ് ". ഓരോ മനുഷ്യരോടും അവരുടെ ബന്ധം വച്ചാണല്ലോ പറയേണ്ടത്.
അങ്ങേര് ചെറുതായൊന്ന് ചിരിച്ചു. പഠന വിശേഷങ്ങൾ അന്വേഷിച്ചു. അടുത്ത വണ്ടിയിൽ കയറി യാത്ര പറഞ്ഞു പിരിഞ്ഞു. വല്ല്യുമ്മ വിട പറഞ്ഞിട്ട് പത്താണ്ട് കഴിഞ്ഞു പോയി. ഞാൻ ഹോസ്റ്റൽ ജീവിതത്തിലേക്ക് പ്രവേശിച്ച ആദ്യ മാസമായിരുന്നു. അതിരാത്രിയിൽ എന്നെ കൂട്ടിക്കൊണ്ടു പോവാൻ വന്നവരെ കണ്ടപ്പോഴേ എൻ്റെ ഉള്ളം പിടഞ്ഞിരുന്നു. വല്ല്യുമ്മക്ക് സുഖമില്ലെന്ന കള്ളത്തിൻ്റെ ഉള്ളും അറിഞ്ഞിരുന്നു.
ചെറുപ്പത്തിലെ പക്വമെന്ന് അതിശയോക്തി പറഞ്ഞവരുണ്ട്. എൻ്റെ ബാല്യവും വേനലും വർഷവും മാമ്പഴക്കാലവും അവധിക്കാലവും എല്ലാം ആ വിരൽ തുമ്പിൽ പിടിച്ചു തൂങ്ങിയാണ് ഞാൻ തീർത്തത്. അത്രേ എനിക്കറിയിയൂ...
വല്ല്യുമ്മാ..., നിങ്ങളിതറിയുമ്പോൾ അകതാരിൽ ഒരു ചിരി പടരുമെന്ന് എനിക്ക് ഉറപ്പുണ്ട്. 
പടച്ചോനെ സ്വർഗ്ഗം കൊടുക്കണേ... 
പ്രാർത്ഥനാപൂർവ്വം! taken in PANG by @mansoor.pang
8
24 days ago
Download
പലപ്പോഴും എഴുതണമെന്ന് കരുതിയതാണ്. ഏതറ്റം വരെയെമെന്ന ചോദ്യമാണ് അപ്പോഴൊക്കെയും പിന്നോട്ട് വലിച്ചത്. പ്രിയം നിറഞ്ഞതൊക്കെയും അങ്ങിനെയാണ്. പടർന്ന് പിടിച്ചതിനാൽ ഒതുക്കിപ്പെറുക്കി പറയുക പ്രയാസമാകും.
ൻ്റെതെന്ന് ചേർത്ത് വക്കുന്നത്തിൽ ൻറെ വീടും വീട്ടേരും അത്രമേൽ ആഴത്തിൽ ന്നെ പൊതിഞ്ഞിരുന്നു. ഋതുക്കൾ എത്രതളിർത്താലും നാമ്പെടുത്ത മണ്ണെന്നും പുതുമഴയിൽ നനഞ്ഞ മണം തോന്നിച്ചു കൊണ്ടേയിരിക്കും.

ഉപ്പയെ കുറിക്കാൻ ഈ മഴക്കോള് തന്നെയാണ് ഒത്തവേളയെന്ന് തോന്നുന്നു.ഏതു കാലാവസ്ഥയിലും ചിരിചൂടി നടക്കുന്നതാണ് ശീലം.വായിക്കാൻ തുറന്ന നേരത്തെല്ലാം ഏറേ അത്ഭുതപ്പെടുത്തിയിട്ടുണ്ട് പ്പ. കൂട്ടത്തിൽ എന്നും ഗൂഗിൾ ആയിരുന്നു. കുടുംബത്തിൻ്റെ വേരും ശിഖിരങ്ങളും നീണ്ടുകിടക്കുന്ന എല്ലാ വഴികളും ഉപ്പക്ക് കാണാപാഠമാണ്.തിരക്കിലും പ്രിയപ്പെട്ടവരേ തിരക്കിയുള്ള യാത്രകൾ
ആ പാതകൾ മറ്റാരേക്കാളും പ്പാക്ക് പരിചയമുള്ളതാക്കി, അവിടെ കണ്ടു മുട്ടിയ മനുഷ്യരും.അതു വഴി പ്പാക്കു കുറെ അനുജന്മാരും പെങ്ങന്മാരും ണ്ടായി, ൻകാണെങ്കി അത്രതന്നെ ആപ്പമാരും അമ്മായികളും. ഇടവേളകളിൽ ഇറയത്ത് അപ്രതീക്ഷിതമായി കാണുന്നവരുടെ പരിഭവം പറച്ചിലുകൾ അനിർവചനീയമാം വിധം അവർക്കിടയിലെ വലിപ്പം പറഞ്ഞു തന്നു.
കുടുംബം മാത്രമല്ല നാടും അതേ രീതിയിൽ ഇണങ്ങിയിരുന്നു. പോസ്റ്റ്മാൻ ഉപ്പയെ തേടി വന്നിരുന്ന  അത്ര വേറെ എവിടെയും പോയി കാണില്ല. ഇടക്ക് ഇങ്ങനെ തമാശിക്കുന്നത് കേട്ടിട്ടുണ്ട് "ശമ്പളത്തിൻ്റെ പകുതി ൻക് തന്നോണ്ടൂ..."തപാൽ വിലാസങ്ങൾ എല്ലാം പോസ്റ്റ്മാൻ കണ്ടെത്തിയിരുന്നത് പ്പാൻ്റെ കടയിൽ വന്നാണ്. 
ബന്ധങ്ങളെ അന്വേഷിച്ചു കണ്ടെത്തുന്നതിലും നിലനിർത്തുന്നതിലും ൻ്റെ മാതൃക അവിടെയാണ് .
പണ്ടത്തെ പത്താം ക്ലാസ്സ് - ഐ.ടി.ഐ കൂട്ടുകാർ, പഴേ ദുബൈക്കാർ,പഠിപ്പിച്ച അധ്യാപകർ , യാത്ര ചെയ്യുന്ന ബസ് ജീവനക്കാർ , തുടങ്ങിഇവരൊക്കെയും , അങ്ങനെ നീണ്ടു കിടക്കുന്നുണ്ട് പട്ടിക.

ഡ്രൈവിംഗ് വശമില്ലെങ്കിലും എത്തെണ്ടിടതൊക്കെ എത്തിയിട്ടുണ്ട്. ഒരു വിധം ബസും ട്രെയിനുമൊക്കെ സമയം തെറ്റാതെ അറിയും. എന്നും കാത്തു നിൽക്കുന്നത് ഒരേ ബസിനാകുമ്പോഴും ഒരു വഴിയെത്തിയാൽ വിളിച്ച് ചോദിക്കും.അപ്പുറത്തൊരാൾ ഉള്ളിടത്തോളം പഠിക്കാൻ മനസ്സ് തയ്യാറാകുമെന്ന് തോന്നുന്നില്ല.

ഓരോ വിളിയിലും തിരിച്ചടവില്ലാത്ത ൻ്റെ ബാങ്കായി. ചാറ്റ് എടുത്തപ്പോഴും അതിലപ്പുറമൊന്നും കണ്ടില്ല.
ഉമ്മയോടെന്ന പോലെ ഒത്തിരി മിണ്ടാൻ  ഞാൻ വല്ലപ്പോഴും വിളിക്കാറുണ്ട്. പക്ഷേ പെട്ടെന്നുള്ള വിളികളിലൊക്കെയും ൻ്റെ ആവശ്യങ്ങളാണ് തിരക്കിയത്. പ്രതീക്ഷ പോലെ പ്രതികരണങ്ങളും അങ്ങിനെയായി.നിമിഷങ്ങളിൽ കോളുകൾ തോർന്നു.

(Continue reading in comment box) taken in PANG by @mansoor.pang
34
a year ago
Download
തിരു വസന്ത പുലരിയിൽ
പഴയൊരു മീം ഓർമ്മ 🫴🏻💚
കവിത| ഒരു പുറം നബി 🌼
#ربيع_الأول taken in Markaz Knowledge City by @mansoor.pang
59
2 months ago
Download
യു.ജി. സമ്മിറ്റിലേക്ക് അതിഥിയായാണ് സാഹിബിനെ ക്ഷണിച്ചത്. ഡെസ്റ്റിനേഷൻ പയ്യന്നൂർ സൈത്തൂൻ ആയിരുന്നതിനാൽ അദ്ദേഹത്തിന് അടുത്തായിരുന്നു. എത്തിപ്പെടാനും സൗകര്യം...
നൂറോളം വരുന്ന വിദ്യാർത്ഥി നേതാക്കൾ ഒന്നിച്ചിരിക്കാൻ വേദി ആവശ്യം പറഞ്ഞപ്പോൾ ഇരു കൈയും നീട്ടി സൈത്തൂൻ സ്വീകരിച്ചെങ്കിലും താമസം ഒരു ചോദ്യച്ചിഹ്നമായിരുന്നു.
അവിടെ അദ്ദേഹം ഞങ്ങൾക്ക് ആതിഥേയനായി. വെളിച്ചമകന്നിട്ടും ഞങ്ങൾക്ക് നിഴൽ രൂപമായി.
മുഖ്യാഥിതിയായി വേദിയിൽ നിറയേണ്ട ഒരാൾക്ക് ഞങ്ങളിൽ ഒരുവനായി സംഘാടകനായി ഇടപെടുന്നതിൽ, ഇടമൊരുക്കുന്നതിൽ പാതിരാവിലും ഒരു നീരസവും കണ്ടില്ല, പരിമിതികൾ പരിഭവങ്ങൾ ആകുമോ എന്ന ആശങ്കമാത്രം ഞാൻ കണ്ടു.
സമര നിലകളിലും പ്രസംഗ പീഠങ്ങളിലും നിലക്കാത്ത പ്രകമ്പനമായി ആവേശം പകർന്നയാൾ പുലരിക്ക് മുമ്പേ എത്തി അതിഥികളെ പരിഗണിക്കുന്നതിൽ തിടുക്കം കൂട്ടിയതും, ആളൊഴിഞ്ഞ അങ്കണം വെള്ളമടിച്ച് വൃത്തിയാക്കുന്നതും ആരവങ്ങളില്ലാതെ പുഞ്ചിരി തുന്നിയ മൗനം പുതച്ച് ഓരം ചേർന്നു നിന്നതും ഒരൽപ്പം നനവോടെയാണ് അകം നിറഞ്ഞത്.
ഒടുവിൽ പ്രാർത്ഥനാ പൂർവ്വം യാത്ര പറഞ്ഞിറങ്ങാൻ നേരം ഞാനൊരു ആഗ്രഹം പറഞ്ഞു:
എനിക്കീ കുപ്പായത്തിൽ ഒരു ഫോട്ടോ വേണം. ഈ നല്ല നേരങ്ങൾ കാലങ്ങളോളം ഓർമിക്കാൻ വേണ്ടി മാത്രം! taken in Payyanur, Kerala, India by @mansoor.pang
57
5 months ago
Download
"യ്യ് കണ്ട്ക്ക്ണോ...
ഖുദ്റത്തിൻ്റെ പേജ്. രസാണ്, കൊറേ ഫോളോവേഴ്സ് ഒക്കെണ്ട്"
അത്തിപ്പറ്റ ഉറൂസിന് പോയന്ന് ബസിൽ വച്ച് ഒരുത്തൻ ഓൻ്റെ ചങ്ങായിനോട് പറഞ്ഞത്  കേട്ടാണ് ആദ്യമായി ഖുദ്റത്തിനെ അറിയുന്നത്.
കൊറോണ കാലത്തെ വികൃതികൾ ഇൻസ്റ്റ ഗ്രാമത്തിലായിരുന്നതിനാൽ കട്ടുകേട്ടതോ കയറിക്കൂടിയതോ ആയ ആ മനുഷ്യനെ കണ്ടെത്തണമെന്നായി. 
വീട്ടിലെത്തിയ ആകാംക്ഷ ആദ്യം  തിരഞ്ഞത് ആ ഐ.ഡിയാണ്. കണ്ടപ്പോൾ തന്നെ ഏതോ ബല്യ ആളാണെന്ന് മനസ്സിലായി. ഹുസ്നത്തയും ഖമറുദ്ദീൻ റഫീഖും പിന്നീടെപ്പോഴോ ഹന്ന മെഹ്ത്താറും ഇടം പിടിച്ച ബല്യാൾ പട്ടികയിൽ പുതിയൊരു ഐ.ഡി കൂടി അഡ്മിഷൻ എടുത്തു. കൂടെള്ളോർക്ക് ചിറക് വരച്ച് കൊടുത്തും ആകാശം കാണിച്ച് കൊടുത്തും പലപ്പോഴും ആളുകൾക്കിടയിൽ നിറഞ്ഞ് കണ്ടും സന്തോഷം കൊണ്ട് പടക്കപ്പെട്ട പടച്ചോൻ്റെ ഖുദ്റത്തിനെ ഇഷ്ടപ്പെട്ടു.
ആലമുൽ അർവാഹിൽ കണ്ട് മുട്ടിയ പാലോട്തും ള്ള കൊറേ മനുഷ്യരെ ദുനിയാവിൽ മുന്നിക്ക് ഇട്ടു തന്ന പടച്ചോൻ ഓൻ്റെ ഖുദ്റത്തിനെയും ഒരിക്കൽ മുന്നിൽ കൊണ്ടെന്നിടും എന്ന് വിശ്വസിച്ചു. അവസരം കിട്ടുമ്പോഴൊക്കെ സ്റ്റോറിക്ക് റിപ്ലേ കൊടുത്തും കമൻ്റ് ഇട്ടും പരിചയത്തിൻ്റെ പാലം പണിതുകൊണ്ടിരുന്നു. വഴിയിലെവോടെയോ പരിചയപ്പെട്ടു. വളാഞ്ചേരിക്കാരനാണ്.
അതിർ വരമ്പുകൾ ഇല്ലാതിരുന്ന ൻ്റെ ഭൂപടത്തിലെ നല്ലോണം അടുത്ത നാട്ടേരൻ. സെലിബ്രിറ്റി നാട്ടേരൻ! . പിന്നെയുള്ള ഓരോ പോസ്റ്റിലും അകം അകലം മായ്ച്ചു കളഞ്ഞു. 
ഒരു klf രാപ്രയാണത്തിലാണ് ആദ്യമായി ആ ജിന്നിനെ നേരിൽ കണ്ടത്. കാര്യമായി ആരോടൊക്കെയോ നാട്ടർത്താനം പറഞ്ഞു നിൽക്കുന്നു.
പഴയ റിപ്ലേ ബന്ധത്തിൽ പോയി മുട്ടിനോക്കി. ഇത്രയും അടുപ്പം ണ്ടായിരുന്നിട്ടും വേഗം മിണ്ടല് കഴിഞ്ഞു. 
"ഇൻസ്റ്റയില് പേരും പിന്നെ klf എന്നും msg അയക്കണേ..."
അല്ല, ഇനി ഇൻക് മാത്രായിരുന്നോ പരിചയം!
പറഞ്ഞപോലെ ടെക്സ്റ്റ് അയച്ചു. ഒന്നല്ല, രണ്ടെണ്ണം. രണ്ട് അക്കൗണ്ടിന്നും അയച്ചു. അടുത്ത ദിവസം തന്നെ റിപ്ലേ തന്നു, ഫോളോവർ ആയി പരിചയം കൂടുതൽ മുറുക്കി കെട്ടി. 
പിന്നെ കാണുന്നത് കഴിഞ്ഞ ഹോർത്തുസിൽ നിന്ന് മടങ്ങാൻ നേരത്താണ്. കയ്യിൽ രണ്ട് പുസ്തങ്ങളും മുന്നിൽ കൊറച്ച് മനുഷ്യരും ഉണ്ട്. വില ചോദിച്ച് ക്യാഷ് അയക്കാന്നും പറഞ്ഞു സലാം പറഞ്ഞു പിരിഞ്ഞു.
ഖുദ്റത്തിൻ്റെ കഹാനി വായിച്ചു. ഇടക്കിടെ പലതും ഓർത്ത് ഓർത്ത് ചിരിച്ചു. മിർഫുൻ്റെ നിഷ്കളങ്കതയോട് വല്ലാത്ത അസൂയ തോന്നി. ൻ്റെ ശേഷം കൂട്ടുകാരും കഹാനി വായിക്കുന്നു. അവരും പലതും ഓർത്ത് ചിരിക്കുന്നു. മിർഫുൻ്റെ കഥകൾ പരസ്പരം പങ്കുവെക്കുന്നു.ഈ കഥ ആവർത്തിക്കുന്നു.
ഒന്നിച്ച് തുന്നിയാൽ ഇടതടവില്ലാതെ നെയ്തെടുക്കാവുന്ന അനുഭവങ്ങൾ പടച്ചോൻ എല്ലാര്ക്കും കൂടി വീതിച്ചു കൊടുത്ത്ക്കാണ്,പടച്ചോൻ്റെ ഖുദ്റത്താണേ സത്യം!
@നസ്റു taken in Subhash Bose Park by @mansoor.pang
17
10 months ago
Download
യാത്രകൾ മനോഹരമാക്കുന്നത്
കാഴ്ച്ചകളോ വഴികളോ മാത്രമല്ല!
പ്രിയപ്പെട്ട മനുഷ്യർ കൂടെയാണ്.
ൻ്റെ നാട്ടു 🔗💎

@mansoor.pang taken in Kargil by @mansoor.pang
20
2 months ago
Download
നജീബിക്കയുടെ സ്നേഹ സൗധം പടച്ചോൻ്റെ ഖുദ്റത്തിലൂടെയാണ് ആദ്യമായി ശ്രദ്ദയിൽ പെടുന്നത്. ആളനക്കമുള്ള അവിടെ ചെല്ലണമെന്നും സ്നേഹാർദ്രമായ മനുഷ്യപ്പെടലുകളെ അനുഭവിക്കണമെന്നും അന്നുതന്നെ മനസ്സിൽ കുറിച്ചതാണ്.
ഒടുവിൽ ഇലയിൽ ഒളിപ്പിച്ച നനവു പറ്റാൻ കഴിഞ്ഞ ദിവസം ഒരു നിയോഗം പോലെ ഞങ്ങളവിടെ എത്തി.
ഇടയ്ക്കെങ്കിലും അടച്ചിട്ടാലോ എന്ന് തോന്നിയാൽ, ചാരിവക്കാൻ പോലും വാതിലുകളില്ലാത്ത കുടിൽ. 
കൂരയില്ലാത്തവനും കൂട്ടില്ലാത്തവനും കയറിച്ചെല്ലാൻ പാകത്തിന് സദാ അകം തുറന്ന് ആരെയൊക്കെയോ അതു പ്രതീക്ഷിച്ചിരുന്നത് പോലെ.
ജീവിതത്തിൻ്റെ വേനലിൽ ഉണങ്ങിപ്പോയേക്കാവുന്ന ഒരായിരം ചില്ലകൾക്ക് പ്രതീക്ഷയുടെ തളിർ മുളപ്പിക്കുകയാണ് ഇല. കരുതലിൻ്റെ നനവു പകരുമ്പോൾ സ്വയം നാം മനുഷ്യർ തളിർക്കുന്നുവെന്നാണ് ഇലയുടെ ദർശനം.
ആദ്യമായി കയറി ചെല്ലുകയായിരുന്നെങ്കിലും അപരിചിതത്തിൻ്റെ നിഴൽ അവിടെ ആരിലും കാണാൻ കഴിഞ്ഞില്ല. വിദ്യാർഥികളാണ്, എല്ലാം കണ്ടിട്ടുവരാൻ ഒരു ചിരി തൂകി. പന്തലിച്ചു കിടക്കുന്ന ഇലകളിൽ അവിടമാകെയും പൊതിയുന്ന ഒരു നിശബ്ദത പടർന്നു പിടിച്ചിട്ടുണ്ട്. കലഹങ്ങളോ കലപിലകളോ കുമ്പസാരം 
ചെയ്തു പടിയിറങ്ങിയ ദേവാലയമായി തോന്നി.
അന്വേഷണം കഴിഞ്ഞു കൂടിയിരിക്കുമ്പോൾ ഒരു കട്ടൻ കൂട്ടി ഇലയിലെ നാരുകൾ തേടി. മനുഷ്യരോളം നനവുള്ള അവയിൽ അറ്റുപോയേക്കാവുന്ന കുറച്ചധികം ശ്വാസങ്ങൾ കിതപ്പടക്കി ചിരിപൊത്തി പിടിക്കുന്നത് കണ്ടു.
തിടുക്കത്തിൽ യാത്ര ചോദിച്ചിറങ്ങുമ്പോൾ  കേവലം മർമരങ്ങൾക്കപ്പുറത്ത് ഇലയക്കം പോലും അനുഭവത്തിൽ പൂർണ്ണമായില്ലെന്ന ബോധ്യമുണ്ടായി. സ്നേഹ സൗധമല്ല, സാമ്രാജ്യമാണ് മനുഷ്യ ഭിത്തികളിൽ അയാൾ തീർക്കുന്നതെന്ന് ഞാൻ തിരിച്ചറിയുന്നു.
പ്രിയപ്പെട്ട മനുഷ്യരെ, ഈ വഴിയെ വരുമ്പോൾ വെറുതെയെങ്കിലും ആ ഇലച്ചോട്ടിൽ ഒന്ന് കയറിയിറങ്ങണം. നമ്മളനുഭവിക്കുന്ന അനുഗ്രഹങ്ങളുടെ ഭംഗിയറിയാൻ, പരാതികളിൽ നിഅമത്തുകളുടെ നിറം മങ്ങാതെ കാക്കാൻ, 
ഒരു ചിരിയുടെയെങ്കിലും നിമിത്തമാകാൻ ഈ വഴിയെ കടന്നുപോവുക.

'ഇല' ദർശനം പോലെ:
നമ്മളോരോരുത്തരും ഓരോ ഇലകളാണ്. ഒരുമിച്ചുചേരുമ്പോളാണ് തണലുണ്ടാകുന്നത്. ഒരു ചില്ലയായി, മരമായി, തണലായി, തലോടലായി, താങ്ങായി നമുക്ക് സ്വയം ആനന്ദം അനുഭവിക്കാനാവും. കാലുഷ്യങ്ങളോ കാപട്യങ്ങളോ ഇല്ലാതെ, ജീവിതസ്നേഹത്തിൻ്റെ നിർമലമായ ആനന്ദത്തോടെ ഒന്ന് ശ്വസിക്കാനുള്ള ഒരിടമായി 'ഇല' എന്നും നിലനിൽക്കണം എന്ന്  ആശിക്കുന്നു, അത്രയേയുള്ളൂ പ്രാർത്ഥന..!

@mansoor.pang taken in ILA Foundation by @mansoor.pang
7
3 months ago
Download
മ്മാൻ്റുടീല് പോയി സൊറ പറയുന്നിടക്ക് മ്മാക് പിന്നീം പഴേ ന്നെ തികട്ടി വന്നു...
"കാക്ക ചീടി മാണോം ചീടി മാണോം ന്ന് പറഞ്ഞ് പോയതല്ലേ..." ന്ന് രണ്ടു മൂന്ന് വട്ടം ആവർത്തിച്ചു.
എന്ത് മനസ്സുഖമാണെന്ന് ഞാൻ പറയാതെ പറയാൻ ശ്രമിച്ചെങ്കിലും സത്യത്തിൽ മ്മാക്ക് കിട്ടിയ ആ സാറ്റിസ്ഫാഷൻ വേറെ ഒന്നു കൊണ്ടും കണ്ടെത്താൻ കഴിയണതായിരിക്കില്ലന്ന് ഇന്ക് ബോധ്യായി.
നാളെയെന്താകുമെന്ന് ചിന്തിക്കാനോ ഇന്നലത്തെ ഓർക്കാനോ സ്റ്റോർ ചെയ്യാൻ ഒരു എം.ബി പോലും കയ്യിലില്ലാത്ത ഞമ്മളെ ഓരോ സെക്കൻഡും ഓരോ ഡയലോഗും വള്ളി പുള്ളി തെറ്റാതെ മ്മ സ്റ്റോറു ചെയ്ത് വച്ചത് അവരുടെ അനുഭവങ്ങളും അനുഭൂതികളും നമ്മളെക്കാൾ വലിയതായി ഒന്നും ഉണ്ടായിരുന്നില്ലെന്നതോണ്ടാണ്. ൻ്റെ
നിഷ്കളങ്കതയെ ഒരുക്കൂട്ടി വച്ച് നാലാള് കൂടുന്നോടത്ത് വല്യ വായിൽ വീമ്പ് പറയുമ്പോ ദുനിയാവിലെ മറ്റെന്തിനേക്കാളും അത് മനസ്സുഖം കൊടുക്കുന്നുണ്ട്.
ആനുകൂല്യങ്ങളിൽ എന്നും ഏറ്റവും ചെറുത് സ്വന്താക്കാനും പരാതികൾ ല്ലാതെ പ്രാർഥനകളിൽ പരിഹാരം കാണാനും പാകം ചെയ്തതിൽ കരിഞ്ഞത് എടുത്ത് രുചിയുള്ള കള്ളം പറയാനും എന്തോരം വേദനിപ്പിച്ചാലും ഉപാധിയൊന്നുല്ലാതെ സ്നേഹിക്കാനും മ്മക്ക് പ്രിവിലേജ് ള്ളതുപോലെ ഈ ഓർമ്മകൾ ഉപ്പിലിടാനും സമയാ സമയത്ത് എടുത്ത് ഉപ്പു നോക്കാനും ഓർത്ത് ചിരിക്കാനും അവര് പ്രിവിലേജ്ഡ് ആണെന്ന് വിശ്വസിക്കാനാണ് ൻകിഷ്ടം.
ഉസ്താദ് അന്നംകുട്ടിയുടെ തിരു വചനം പോലെ,
ഇനിയും തിരുത്താനല്ല, പകരം അവര് ആസ്വദിക്കട്ടെ  എന്ന് വെക്കുക. സമയം കുറവല്ലേ ഉള്ളൂ... 
ജനറ്റിക്കലി മ്മാൻ്റെടുത്തും പ്പാൻ്റെടുത്തും ണ്ടായിരുന്നതൊക്കെയാണ് ൻ്റെ ഡിസൈനിലും പടച്ചോൻ എടുത്ത മെത്തേഡ് എന്ന് പലപ്പഴും തോന്നീട്ട്ണ്ട്. ഏറെക്കുറെ അത് സത്യമായിരിക്കും. അങ്ങനെയെങ്കി ഇനി ങ്ങനൊരു കുടുക്ക ഞാനും കരുതുമായിരിക്കും. ഓരോ തുട്ടും ഒരുക്കൂട്ടി ഇടക്കിടെ കുലുക്കി ചിരിക്കാൻ...
അപ്പൊ ആരേലും കുറ്റം പറയൊ അറീല.
ഞാനെതായാലും ആ കുടുക്ക ഉടക്കാൻ നിക്കില്ല.
ആ ചിരികൾ ഉടയാതിരിക്കാൻ വേണ്ടി തന്നെ. ൻ്റെ നിഷ്കളങ്കമായ ചോദ്യത്തിന് കലർപ്പില്ലാതെ മ്മ പറഞ്ഞതന്നെയാണ് അയിൻ്റൊരു കാരണം.
"എട്ടും പൊട്ടും തിരിയാത്ത കാലത്ത് ന്നെ കോളേജിൽ കൊണ്ടാക്കുമ്പോ ങ്ങൾക്ക് സങ്കടം വന്നീനോ ന്ന് ? അല്ല ഒപ്പള്ള കുട്യോളെ മ്മാരൊക്കെ  പെരും നെലോളി കണ്ടീനി."
"ഞാനങ്ങനെ നെലോളിച്ചാ പിന്നെങ്ങനെ യ്യ് പോവ്വാ! 
സങ്കടം ഒക്കെ ണ്ടായിരുന്ന്, കാണിച്ചിട്ടില്ലാന്നെ ഒള്ളൂ..."
ഞമ്മളെ ചിരിക്ക് കുട ചൂടിയോരാണ് , ഒന്ന് ചെളായാലും വേണ്ടീല്ല...
ഒടൂല് വരെ ചിരി കോടാതന്നെ കേൾക്കണം 🫂🤍.
@nasrushares taken in PANG by @mansoor.pang
34
7 months ago
Download
ഒരു വർഷത്തിലേറെയായി കൂടെ കൊണ്ടു നടക്കുന്ന കുറച്ച് പോസ്റ്റ് കാർഡുകൾ ഉണ്ടായിരുന്നു. പ്രിയപ്പെട്ട മനുഷ്യരോട് കത്തുകളിലൂടെ  മിണ്ടാനുള്ള ആഗ്രഹം കൊണ്ട് താനൂർ പോസ്റ്റ് ഓഫീസിൽ നിന്ന് വാങ്ങിച്ചതാണ്. ഞാനെവിടേക്ക് ഇറങ്ങുമ്പോഴും എന്നെത്തന്നെ മറന്നാലും മറക്കാതെ കൂടെ എടുക്കാറുള്ള  ഡയറികളിലൊന്നിൽ ഈ കാലമത്രയും അനങ്ങാതെ അവ കിടന്നു. ചിലപ്പോഴെങ്കിലും പരിഭവിച്ചിരുന്നിരിക്കണം, ദേശാന്തരങ്ങൾ തേടി സഞ്ചരിക്കേണ്ടിയിരുന്ന യാത്രികരെ ചിറകു കെട്ടി കൂട്ടിലടച്ചതല്ലേ... കൂടെ പിറന്നവരൊക്കെ പല വഴിക്ക് എത്തിക്കാണും.
വഴികൾ ഞാനും തിരക്കിയതാണ്. എന്തുകൊണ്ടോ ഒന്നും സംഭവിച്ചില്ല.
ഒരിക്കൽ എഴുത്തുകൾ വായിക്കുന്ന കൂട്ടുകാരോടായി കത്തുകൾ വേണോ എന്നന്വേഷിച്ചിരുന്നു. വേണ്ടത്ര പ്രതികരണങ്ങൾ കിട്ടാത്തതിനാൽ അവിടെയും മേഘം കറുത്തിരുണ്ടങ്ങനെ നിന്നു, നിസ്സഹായനായി.
ഇന്നിതാ വഴി മധ്യേ ഒരു കൂട്ടം കത്തുമോഹികളെ ഞാൻ കണ്ടു മുട്ടിയിരിക്കുന്നു. വിലാസങ്ങൾ ശേഖരിച്ച് കത്തുകൾ മത്സരത്തിനെന്ന പോലെ അവർ കൈമാറുന്നു. കൂടെ കൂടാമെന്ന് എനിക്കും തോന്നി. ഒടുവിൽ പഴയ പോസ്റ്റ് കാർഡുകൾക്ക് നീതി ലഭിച്ചു തുടങ്ങിയിരിക്കുന്നു.
മയിൽ പീലി മിത്ത് കണക്കെ എൻ്റെ പോസ്റ്റ് കാർഡുകളും പേജുകൾക്കിടയിൽ പ്രാർത്ഥിച്ചിരിക്കണം.
ആവേശത്തോടെ കത്തുകൾ കുറിക്കുന്ന എൻ്റെ അടുത്തേക്ക് വൈകുന്നേര കട്ടനും കൊണ്ട് ഉമ്മ വന്നു. "ആർക്കാണ് ഇതൊക്കെയും എഴുതി അയക്കുന്നത്?".
"ഉമ്മാ ഇനിയിവിടെ ഒരുപാട് കത്തുകൾ പടിക്കൽ വരും.
കേൾക്കുകയോ കാണുകയോ ചെയ്യാത്ത മനുഷ്യരുടെ സ്നേഹപ്പൊതിയുമായി പോസ്റ്റ്മാൻ ബെല്ലടിക്കും. അവർക്കു പകരം നൽകാൻ ഞാനും പൊതിയൊരുക്കുന്നു".
മോന്തി ആയെങ്കിലും ഞാൻ പോസ്റ്റ് ഓഫീസിൽ പോയി. കയ്യിൽ കരുതിയ കത്തുകൾ ബോക്സിൽ ഏൽപ്പിച്ചു. ഈ കൗതുകം ഞാൻ ദറിയയിൽ പങ്കുവച്ചു. "എനിക്കുമുണ്ടോ?" അഭിലാഷമോ അതിശയോക്തിയോ അറിയില്ല. ഓളം അന്വേഷിച്ചു. 
അതെ നിങ്ങൾക്കുമുണ്ട്...
വിലാസങ്ങൾ എഴുതി കാത്തിരിക്കൂ...
നിങ്ങളുടെ പടിക്കലും സ്നേഹപ്പൊതിയുമായി പോസ്റ്റ്മാൻ ബെല്ലടിക്കും.
സ്നേഹപൂർവ്വം,
മൻസൂർ പാങ്ങ് 💌 taken in PANG,KERALA by @mansoor.pang
20
3 months ago
Download
Swipe to right ▶️ 
@nasrushares
📸 @ba_si_t_h07

ചൂട്ട് ✨ taken in Mamburam Maqam by @mansoor.pang
0
4 months ago
Download
ഒടുവിൽ ഈ പെരുന്നാളിന് നമ്മള് വീണ്ടും നനഞ്ഞു. ഒളിഞ്ഞും തെളിഞ്ഞും നിന്ന മുകിൽ കീറുകൾ താളത്തിൽ ചിതറി വീണു.
2022 ജൂലൈ 10നായിരുന്നു ഇതുപോലൊന്നു സംഭവിച്ചത്.

"പെരുന്നാൾ മഴ" അന്നെഴുതിയ കുറിപ്പാണ് .
 ചുമരിൽ കൂടെ ചില ചായങ്ങളും 
ആണിയിൽ തൂക്കിയിട്ടുണ്ട്. 
.
എടുത്ത് നോക്കിക്കോളൂ... 
സ്നേഹമാണ്,
അപേക്ഷയൊന്നുണ്ട്,
താഴെ തറയിൽ വീഴ്ത്തരുത്!
പകരമായ് വക്കാൻ മറ്റൊന്നില്ല,
ഉള്ളതോ, പാകമാവുകയുമില്ല.
.
ഞാൻ നോക്കുമ്പോൾ നാമിപ്പോൾ മൂന്നല്ല ,
മഴയും ചേർത്ത് നാലാണ് !

@nasrushares

[Eid friends memories rain  school ]

നാമൊരുമിക്കുമ്പോൾ മഴയെങ്ങനെ മാറി നടക്കും! taken in PANG by @mansoor.pang
6
5 months ago
Download
ദുനിയാവിൽ വച്ച് കണ്ട് മുട്ടിയവർ ഒക്കെ ആത്മാക്കളുടെ ലോകത്ത് നേരിൽ കണ്ടവരാന്നല്ലേ...
ഇന്ന് ബുക്ക് സ്റ്റാളിൽ വച്ച് കണ്ട മുത്തശ്ശി ഒരേ പരിചയം പറഞ്ഞപ്പോൾ ഞാനിതു പറഞ്ഞു കേട്ട് ചിരിച്ചു വേഗം പോയിക്കളഞ്ഞത്, ആ ഓർമ്മയിലായിരിക്കണം.
എന്നാല്, അറ്റുപോകുമോ എന്ന് നമ്മള് ആശങ്കപ്പെടുന്ന ചില്ലകളിൽ ചിലതെങ്കിലും അവിടെ ഒരേ ഉയിരിന് ഇരു ചിറകായി പറന്നവയായിരിക്കണം!

നിധിൻ ചേട്ടൻ സത്യത്തിൽ കാട്ടിൽ നിന്നും കിട്ടിയ നിധിയാണ്. എല്ലാര്ക്കും സ്പേസ് കൊടുത്ത്, മനസ്സ് തുറന്നു സംസാരിച്ച്, കൂടുന്നോർക്കെലാം ഏറ്റവും പ്രിയപ്പെട്ടവർ അവരാണെന്ന് തോന്നിക്കും വിധം കാത് കൊടുത്ത് ഉള്ളിൽ കൂട് കൂട്ടുന്ന സൗഹൃദത്തിൻ്റെ ഏറ്റവും വലിയ ജാല വിദ്യയുടെ വരം കിട്ടിയ പടപ്പ്.
പരിചയം ഒരു ക്യാമ്പിൻ്റെ പുറത്താണെങ്കിലും വർഷങ്ങളായുള്ള അടുപ്പവും 
ബന്ധവുമാണ് അവരെ 
അനുഭവിക്കുമ്പോൾ ഒക്കെയും അത്ഭുതപ്പെടുത്തിയത്.
ചുറ്റുപാടുകൾ പലതായിട്ടും ചുറ്റിലുള്ളവരെ പരിഗണിക്കാൻ കഴിയുന്നതും വിശ്വസിച്ചവരിൽ നിന്നുള്ള നുള്ള് പോലും ഉള്ളുലക്കുന്ന നോവായി തോന്നുന്നതും സ്നേഹത്തിൽ മാത്രം പൊതിഞ്ഞ കനപ്പെട്ട മനസ്സിൻ്റെ സൃഷ്ടികളാണ്.
വരുന്നതറിഞ്ഞത് മുതൽ യാത്രയാക്കും വരെ ആ നിഴൽ ഞങ്ങളെ പിന്തുടർന്നു. കളിയും ചിരിയും കാഴ്ചകളുമായി ഞങ്ങളിൽ കലർന്നു. തിരക്കൊഴിച്ച് വച്ച് തിരക്കുകളിലൂടെ കൈ പിടിച്ചു നടന്നു. ഒരാൾ കടലു പോലെ വിശാലമായാൽ ആരാണ് ഇറങ്ങിച്ചെല്ലാൻ സംശയിക്കുക, കര കാത്തിരിക്കുന്ന കാലത്തോളം തിരകൾ തിരഞ്ഞു വരുന്നതുപോലെ.

നോക്കൂ...
ചിലരെയോർക്കുമ്പോൾ മധുരത്തിലെ വരികൾക്കെന്തു മധുരമാണെന്നോ,
പരിമിത നേരം പതിയെ പരിചിതമായി നാം...
@mansoorpang._ taken in Anthikad by @mansoor.pang
17
10 months ago
Download

Download All

Save the photos and videos currently loaded on this page.

0Photos
0Videos
Ready to download 0 / 0

Keep this tab open until your download is ready.

back to up