Instagram story viewer> @mansoor.pang> Tagged
638
followers
876
following
A Malabāri-Origin.!
Writer | Storyteller | Traveler
Theology nd Tārīkh
@mansurmalabari
POSTS STORIES REELS TAGGED
ഒരു വർഷത്തിലേറെയായി കൂടെ കൊണ്ടു നടക്കുന്ന കുറച്ച് പോസ്റ്റ് കാർഡുകൾ ഉണ്ടായിരുന്നു. പ്രിയപ്പെട്ട മനുഷ്യരോട് കത്തുകളിലൂടെ  മിണ്ടാനുള്ള ആഗ്രഹം കൊണ്ട് താനൂർ പോസ്റ്റ് ഓഫീസിൽ നിന്ന് വാങ്ങിച്ചതാണ്. ഞാനെവിടേക്ക് ഇറങ്ങുമ്പോഴും എന്നെത്തന്നെ മറന്നാലും മറക്കാതെ കൂടെ എടുക്കാറുള്ള  ഡയറികളിലൊന്നിൽ ഈ കാലമത്രയും അനങ്ങാതെ അവ കിടന്നു. ചിലപ്പോഴെങ്കിലും പരിഭവിച്ചിരുന്നിരിക്കണം, ദേശാന്തരങ്ങൾ തേടി സഞ്ചരിക്കേണ്ടിയിരുന്ന യാത്രികരെ ചിറകു കെട്ടി കൂട്ടിലടച്ചതല്ലേ... കൂടെ പിറന്നവരൊക്കെ പല വഴിക്ക് എത്തിക്കാണും.
വഴികൾ ഞാനും തിരക്കിയതാണ്. എന്തുകൊണ്ടോ ഒന്നും സംഭവിച്ചില്ല.
ഒരിക്കൽ എഴുത്തുകൾ വായിക്കുന്ന കൂട്ടുകാരോടായി കത്തുകൾ വേണോ എന്നന്വേഷിച്ചിരുന്നു. വേണ്ടത്ര പ്രതികരണങ്ങൾ കിട്ടാത്തതിനാൽ അവിടെയും മേഘം കറുത്തിരുണ്ടങ്ങനെ നിന്നു, നിസ്സഹായനായി.
ഇന്നിതാ വഴി മധ്യേ ഒരു കൂട്ടം കത്തുമോഹികളെ ഞാൻ കണ്ടു മുട്ടിയിരിക്കുന്നു. വിലാസങ്ങൾ ശേഖരിച്ച് കത്തുകൾ മത്സരത്തിനെന്ന പോലെ അവർ കൈമാറുന്നു. കൂടെ കൂടാമെന്ന് എനിക്കും തോന്നി. ഒടുവിൽ പഴയ പോസ്റ്റ് കാർഡുകൾക്ക് നീതി ലഭിച്ചു തുടങ്ങിയിരിക്കുന്നു.
മയിൽ പീലി മിത്ത് കണക്കെ എൻ്റെ പോസ്റ്റ് കാർഡുകളും പേജുകൾക്കിടയിൽ പ്രാർത്ഥിച്ചിരിക്കണം.
ആവേശത്തോടെ കത്തുകൾ കുറിക്കുന്ന എൻ്റെ അടുത്തേക്ക് വൈകുന്നേര കട്ടനും കൊണ്ട് ഉമ്മ വന്നു. "ആർക്കാണ് ഇതൊക്കെയും എഴുതി അയക്കുന്നത്?".
"ഉമ്മാ ഇനിയിവിടെ ഒരുപാട് കത്തുകൾ പടിക്കൽ വരും.
കേൾക്കുകയോ കാണുകയോ ചെയ്യാത്ത മനുഷ്യരുടെ സ്നേഹപ്പൊതിയുമായി പോസ്റ്റ്മാൻ ബെല്ലടിക്കും. അവർക്കു പകരം നൽകാൻ ഞാനും പൊതിയൊരുക്കുന്നു".
മോന്തി ആയെങ്കിലും ഞാൻ പോസ്റ്റ് ഓഫീസിൽ പോയി. കയ്യിൽ കരുതിയ കത്തുകൾ ബോക്സിൽ ഏൽപ്പിച്ചു. ഈ കൗതുകം ഞാൻ ദറിയയിൽ പങ്കുവച്ചു. "എനിക്കുമുണ്ടോ?" അഭിലാഷമോ അതിശയോക്തിയോ അറിയില്ല. ഓളം അന്വേഷിച്ചു. 
അതെ നിങ്ങൾക്കുമുണ്ട്...
വിലാസങ്ങൾ എഴുതി കാത്തിരിക്കൂ...
നിങ്ങളുടെ പടിക്കലും സ്നേഹപ്പൊതിയുമായി പോസ്റ്റ്മാൻ ബെല്ലടിക്കും.
സ്നേഹപൂർവ്വം,
മൻസൂർ പാങ്ങ് 💌
20
മറമാടിയയിടത്ത് വീണ്ടും 
പുനർജനിച്ചേക്കരുത്!
.
.
#ibnu_kenz 
.
.
#love #broken #mallugram #malayalmquotes
70
പലപ്പോഴും എഴുതണമെന്ന് കരുതിയതാണ്. ഏതറ്റം വരെയെമെന്ന ചോദ്യമാണ് അപ്പോഴൊക്കെയും പിന്നോട്ട് വലിച്ചത്. പ്രിയം നിറഞ്ഞതൊക്കെയും അങ്ങിനെയാണ്. പടർന്ന് പിടിച്ചതിനാൽ ഒതുക്കിപ്പെറുക്കി പറയുക പ്രയാസമാകും.
ൻ്റെതെന്ന് ചേർത്ത് വക്കുന്നത്തിൽ ൻറെ വീടും വീട്ടേരും അത്രമേൽ ആഴത്തിൽ ന്നെ പൊതിഞ്ഞിരുന്നു. ഋതുക്കൾ എത്രതളിർത്താലും നാമ്പെടുത്ത മണ്ണെന്നും പുതുമഴയിൽ നനഞ്ഞ മണം തോന്നിച്ചു കൊണ്ടേയിരിക്കും.

ഉപ്പയെ കുറിക്കാൻ ഈ മഴക്കോള് തന്നെയാണ് ഒത്തവേളയെന്ന് തോന്നുന്നു.ഏതു കാലാവസ്ഥയിലും ചിരിചൂടി നടക്കുന്നതാണ് ശീലം.വായിക്കാൻ തുറന്ന നേരത്തെല്ലാം ഏറേ അത്ഭുതപ്പെടുത്തിയിട്ടുണ്ട് പ്പ. കൂട്ടത്തിൽ എന്നും ഗൂഗിൾ ആയിരുന്നു. കുടുംബത്തിൻ്റെ വേരും ശിഖിരങ്ങളും നീണ്ടുകിടക്കുന്ന എല്ലാ വഴികളും ഉപ്പക്ക് കാണാപാഠമാണ്.തിരക്കിലും പ്രിയപ്പെട്ടവരേ തിരക്കിയുള്ള യാത്രകൾ
ആ പാതകൾ മറ്റാരേക്കാളും പ്പാക്ക് പരിചയമുള്ളതാക്കി, അവിടെ കണ്ടു മുട്ടിയ മനുഷ്യരും.അതു വഴി പ്പാക്കു കുറെ അനുജന്മാരും പെങ്ങന്മാരും ണ്ടായി, ൻകാണെങ്കി അത്രതന്നെ ആപ്പമാരും അമ്മായികളും. ഇടവേളകളിൽ ഇറയത്ത് അപ്രതീക്ഷിതമായി കാണുന്നവരുടെ പരിഭവം പറച്ചിലുകൾ അനിർവചനീയമാം വിധം അവർക്കിടയിലെ വലിപ്പം പറഞ്ഞു തന്നു.
കുടുംബം മാത്രമല്ല നാടും അതേ രീതിയിൽ ഇണങ്ങിയിരുന്നു. പോസ്റ്റ്മാൻ ഉപ്പയെ തേടി വന്നിരുന്ന  അത്ര വേറെ എവിടെയും പോയി കാണില്ല. ഇടക്ക് ഇങ്ങനെ തമാശിക്കുന്നത് കേട്ടിട്ടുണ്ട് "ശമ്പളത്തിൻ്റെ പകുതി ൻക് തന്നോണ്ടൂ..."തപാൽ വിലാസങ്ങൾ എല്ലാം പോസ്റ്റ്മാൻ കണ്ടെത്തിയിരുന്നത് പ്പാൻ്റെ കടയിൽ വന്നാണ്. 
ബന്ധങ്ങളെ അന്വേഷിച്ചു കണ്ടെത്തുന്നതിലും നിലനിർത്തുന്നതിലും ൻ്റെ മാതൃക അവിടെയാണ് .
പണ്ടത്തെ പത്താം ക്ലാസ്സ് - ഐ.ടി.ഐ കൂട്ടുകാർ, പഴേ ദുബൈക്കാർ,പഠിപ്പിച്ച അധ്യാപകർ , യാത്ര ചെയ്യുന്ന ബസ് ജീവനക്കാർ , തുടങ്ങിഇവരൊക്കെയും , അങ്ങനെ നീണ്ടു കിടക്കുന്നുണ്ട് പട്ടിക.

ഡ്രൈവിംഗ് വശമില്ലെങ്കിലും എത്തെണ്ടിടതൊക്കെ എത്തിയിട്ടുണ്ട്. ഒരു വിധം ബസും ട്രെയിനുമൊക്കെ സമയം തെറ്റാതെ അറിയും. എന്നും കാത്തു നിൽക്കുന്നത് ഒരേ ബസിനാകുമ്പോഴും ഒരു വഴിയെത്തിയാൽ വിളിച്ച് ചോദിക്കും.അപ്പുറത്തൊരാൾ ഉള്ളിടത്തോളം പഠിക്കാൻ മനസ്സ് തയ്യാറാകുമെന്ന് തോന്നുന്നില്ല.

ഓരോ വിളിയിലും തിരിച്ചടവില്ലാത്ത ൻ്റെ ബാങ്കായി. ചാറ്റ് എടുത്തപ്പോഴും അതിലപ്പുറമൊന്നും കണ്ടില്ല.
ഉമ്മയോടെന്ന പോലെ ഒത്തിരി മിണ്ടാൻ  ഞാൻ വല്ലപ്പോഴും വിളിക്കാറുണ്ട്. പക്ഷേ പെട്ടെന്നുള്ള വിളികളിലൊക്കെയും ൻ്റെ ആവശ്യങ്ങളാണ് തിരക്കിയത്. പ്രതീക്ഷ പോലെ പ്രതികരണങ്ങളും അങ്ങിനെയായി.നിമിഷങ്ങളിൽ കോളുകൾ തോർന്നു.

(Continue reading in comment box)
34
താനൂർ ഹെറിറ്റേജ്
26
back to up