Instagram story viewer> @nizhal_writer> Posts
604
followers
1894
following
പ്രണയം എന്റെ ഭാഷ,
എഴുത്ത് എന്റെ ലഹരി,
കാമനകൾ എന്റെ കവിതയിലെ
പറയാതെ പോയ വരികൾ. 🖤
POSTS STORIES REELS TAGGED
.
.
.

​അടുത്തറിയുംതോറും
അകലേക്ക് മാഞ്ഞു
പോകുന്ന കോടമഞ്ഞ്,
തൊട്ടറിഞ്ഞെന്ന് കരുതുമ്പോൾ
ആഴങ്ങളിലേക്ക് ഒഴുകി
അകലുന്ന കാട്ടാറ്,
പുറമേ ചിരിയും
അകതാരിൽ കടലിരമ്പവും
ഒളിപ്പിച്ച പെണ്ണിന്റെ മനസ്സ്....

#love
#mallugram 
#ezhuthu 
#keralaquotes 
#keralagodsowncountry❤️ taken in Kottayam കോട്ടയം by @nizhal_writer
6
7 hours ago
Download
.
.
.

അയാൾക്ക് അത് വെറും ആവശ്യം മാത്രമായിരുന്നു, അവൾക്കതൊരു
ചുംബനത്തിനപ്പുറം തന്നെ സ്നേഹിക്കുന്ന ഒരാളുടെ നെഞ്ചിൽ അൽപ്പനേരം ചേർന്നിരിക്കാനുള്ള കൊതിയായിരുന്നു. 
അവൾ ചോദിച്ചത് ഉമ്മയായിരുന്നു. 
പക്ഷേ, അയാളുടെ വാക്കുകൾ അവളെ ഓർമ്മിപ്പിച്ചത്, താൻ സ്നേഹിക്കുന്ന 
മനുഷ്യന്റെ ഹൃദയത്തിൽ പോലും 
തനിക്ക് ഇടമില്ലെന്ന സത്യമായിരുന്നു.
ഒരു ചുംബനത്തിന് വേണ്ടി സ്വന്തം 
പുരുഷന്റെ കാൽക്കൽ വീണ് യാചിക്കേണ്ടി വരുന്ന ഒരുവളുടെ നിസ്സഹായത എത്രത്തോളമുണ്ടെന്ന് നിങ്ങൾക്കറിയാമോ? അന്ന് അവളുടെ കണ്ണുനീർ വീണ് നനഞ്ഞത് നിങ്ങളുടെ പാദങ്ങൾ മാത്രമായിരുന്നില്ല, ബാക്കിയുണ്ടായിരുന്നവളുടെ
ആത്മാഭിമാനം കൂടിയായിരുന്നു. പകലന്തിയോളമീ വീടിന്റെ നാലുചുവരുകൾക്കുള്ളിൽ ഒറ്റപ്പെട്ടുപോകുമ്പോൾ, അവളുടെ
പ്രാണൻ കൊതിച്ചത് നിങ്ങളുടെ
ഒരൊറ്റ ചേർത്തുപിടിക്കൽ മാത്രമാണ്. ഭിക്ഷക്കാരിയെപ്പോലെ യാചിച്ചത്  
ശരീരത്തിന്റെ വിശപ്പടക്കാനായിരുന്നില്ല, 
മറിച്ച് അവഗണനയുടെ കൊടും
തണുപ്പിൽ മരവിച്ച ആത്മാവിന്
അല്പം ചൂട് പകരാനായിരുന്നു.
​എന്നിട്ടും, സകല അഭിമാനവും 
മാറ്റിവെച്ച് കാൽക്കൽ മുഖം 
ചേർത്തുവെച്ച് ഒരു ചുംബനത്തിനായി 
അവൾ കൊതിച്ചപ്പോൾ, 

"നിനക്കെപ്പോഴും ഈയൊരു 
  മൂഡ് മാത്രമാണല്ലോടി"

എന്ന നിങ്ങളുടെ പരിഹാസം നിറഞ്ഞ 
വാക്കുകൾ അവളുടെ നെഞ്ചിലേക്കാണ് തറഞ്ഞുകയറിയത്. എത്ര ലാഘവ-
ത്തോടെയാണ് നിങ്ങൾ അവളുടെ 
പ്രണയത്തെ വെറുമൊരു ശാരീരിക 
വികാരമായി ചുരുക്കിക്കളഞ്ഞത്.
ഒരു സ്ത്രീ തന്റെ പങ്കാളിയുടെ 
സാമീപ്യം കൊതിക്കുന്നത് കിടക്കറയിലെ വിയർപ്പുമണത്തിന് വേണ്ടി മാത്രമാണെന്ന് നിങ്ങൾ കരുതിയ നിമിഷം, അവിടെ വെച്ച് എന്നിലെ ഭാര്യയും കാമുകിയും 
ഒരുപോലെ മരിണപ്പെട്ടു.
​അവളുടെ നെറ്റിയിലമരുന്ന നിങ്ങളുടെ ചുണ്ടുകൾക്ക് അവളുടെ സകല 
തളർച്ചകളെയും മായ്ച്ചുകളയാൻ കഴിയുമായിരുന്നു. 
"ഞാൻ നിന്റെ കൂടെയുണ്ട്" എന്ന
ഒരൊറ്റ ഉറപ്പായിരുന്നു  ചുംബനത്തിലൂടെ
അവൾ ആഗ്രഹിച്ചത്. പക്ഷേ, സ്നേഹവും കാമവും തമ്മിലുള്ള അന്തരം പോലും തിരിച്ചറിയാൻ കഴിയാത്തത്ര അകലത്തിലേക്ക് നിങ്ങളുടെ മനസ്സ് നടന്നുപോയിരിക്കുന്നു. 
ഒരു നോട്ടം കൊണ്ടോ, ഒരു തലോടൽ 
കൊണ്ടോ നിങ്ങൾ തരാതിരുന്ന പരിഗണനകളെല്ലാം, ഒരൊറ്റ കുത്തുവാക്കുകൊണ്ട് നിങ്ങൾ എന്നെന്നേക്കുമായി കുഴിച്ചുമൂടി.  
ഉടഞ്ഞുപോയ മനസ്സിന്റെ ശബ്ദം 
നിങ്ങൾ ശ്രവിച്ചിരുന്നില്ല, കാരണം 
അവളുടെ വിങ്ങലുകളെല്ലാം നിങ്ങൾക്ക് 
വെറും ശല്യങ്ങൾ മാത്രമായിരുന്നല്ലോ.
​
(ബാക്കി കമന്റിൽ ) taken in Kannur - കണ്ണൂർ by @nizhal_writer
15
15 hours ago
Download
.
.
.

​കഠിനമായ വേദനകളോടും 
മാനസിക സമ്മർദ്ദങ്ങളോടും 
വിടപറഞ്ഞ്, സങ്കീർണ്ണമായ 
ചികിത്സകളിൽ പോലും 
ജീവന് സുരക്ഷയൊരുക്കുന്ന വൈദ്യശാസ്ത്രത്തിലെ 
മഹാത്ഭുതം. ഏവർക്കും ലോക 
അനസ്തേഷ്യ ദിനാശംസകൾ.

#keralaquotes 
#mallugram 
#ansthesia 
#ᴋᴇʀᴀʟᴀɢʀᴀᴍ 
#worldansthesiaday taken in Kottayam കോട്ടയം by @nizhal_writer
8
a day ago
Download
.
.
.

​അനുരാഗമെന്ന
പൊയ്മുഖം ചൂടി,
ഉടലിലെ ലഹരികൾ
നുകരുന്ന നേരം,
രതിതൻ ദാഹം
ശമിപ്പതെപ്പോൾ
പുകപോലെങ്ങോ
മറയുന്നു പ്രേമം.

#viraham 
#premam 
#nashtam 
#lovefailiure♥️ 
#mallugram taken in Kozhikode (Calicut), Kerala by @nizhal_writer
8
2 days ago
Download
.
.
.

പടർന്നു പന്തലിക്കും
നിൻ ലാവണ്യത്തിൽ,
തുടർന്നു പെയ്യുമെൻ 
പ്രണയാർദ്രമാരിയിൽ,
ഉടലിലും ആത്മാവിലും
ഒന്നുചേർന്നു ഞാൻ,
അലിഞ്ഞുതീരുന്നു നിൻ 
നിശ്വാസഗന്ധത്തിൽ...

#viralpost❤️❤️ 
#purelove❤️ 
#mallugram 
#keralaquotes 
#lovehim taken in Kerala - Kochi by @nizhal_writer
15
2 days ago
Download
.
.
.

അർത്ഥതലം മാഞ്ഞു
പോകുമാ ജീവിതയാത്രയിൽ
മരണം തൻ കൈ പുണരാൻ
കൊതിച്ചു പോവുമാ നിമിഷം...

#mallugram 
#ᴋᴇʀᴀʟᴀɢʀᴀᴍ 
#ezhuthu 
#ᴠɪʀᴀʟᴘᴏsᴛ taken in Kerala - God's Own Country by @nizhal_writer
17
3 days ago
Download
.
.
.
#malluezhuthukal 
#mallugram 
#malayalamcinema 
#writingcommunity 
#viraham taken in Kerala - God's Own Country by @nizhal_writer
6
4 days ago
Download
.
.
.

വാക്കുകളിലും നോട്ടങ്ങളിലും മാത്രം ഒതുങ്ങിനിൽക്കാൻ വിസമ്മതിക്കുന്ന പ്രണയത്തിന്റെ ചില ഭ്രാന്തൻ നിമിഷങ്ങളുണ്ട്. ഹൃദയത്തിൻ്റെ ഉൾത്തടങ്ങളിൽ സ്നേഹം
വെറുമൊരു മൃദുവികാരമല്ലാതായി മാറി, അടക്കിവെക്കാനാവാത്ത കുറുമ്പും 
വന്യമായ വാത്സല്യവുമായി പടർന്നു 
പന്തലിക്കുന്ന നിമിഷങ്ങൾ. 
അങ്ങനെയൊരു നേരം, മുന്നിൽ 
നിൽക്കുന്ന പ്രിയതമയെ വെറുമൊരു
ആശ്ലേഷത്തിലൊതുക്കാൻ മനസ്സു മടിക്കും, അവരെ ഭൂമിയുടെ ഭാരങ്ങളിൽ നിന്നും ഗുരുത്വാകർഷണത്തിൽ നിന്നും ഒരു 
ഞൊടിയിട അടർത്തിമാറ്റി, നെഞ്ചോളം ഉയർത്തിപ്പിടിച്ച് ആകാശത്തോളം 
സ്നേഹിക്കാൻ കൈകൾ വെമ്പൽ കൊള്ളും.
​അതൊരു വിചിത്രമായ അനുഭൂതിയാണ്. പ്രണയിക്കുന്നയാളെ ലോകത്തിലെ ഏറ്റവും അമൂല്യമായൊരു സമ്മാനമെന്നപോലെ വായുവിൽ ഉയർത്തിനിർത്തുമ്പോൾ, 
കാലം ഒരു നിമിഷം നിശ്ചലമാവുകയാണ്. അങ്ങനെ പെട്ടെന്ന് ഉയർത്തപ്പെടുമ്പോൾ അവരുടെ കണ്ണുകളിൽ മിന്നിമറയുന്ന 
അമ്പരപ്പും, ആശ്ചര്യതയും
വകഞ്ഞുമാറ്റി ചുണ്ടുകളിൽ 
പൊട്ടിവിടരുന്ന വെള്ളി നിലാവിനു
സമമായ കള്ളച്ചിരിയും,
പിടിവിട്ടുപോകാതിരിക്കാൻ കഴുത്തിൽ മുറുകുന്ന  കൈകളും പ്രണയത്തിലെ ഏറ്റവും വശ്യമായ ചിത്രമാണ്. അവിടെ ശരീരങ്ങളുടെ അളവുകളോ തൂക്കമോ ഒന്നുമല്ല അളക്കപ്പെടുന്നത് മറിച്ച്, സ്വന്തം ആത്മാവിൻ്റെ പാതിയെ മുഴുവനായി സ്വന്തം കരുത്തിലേക്ക് ഏന്തിനിൽക്കുമ്പോൾ ഉള്ളിൽ നിറയുന്ന നിഷ്കളങ്കമായ ആഹ്ലാദമാണ്.
​"നീ എന്റേതു മാത്രമാണ്, ഈ ഭൂമിയുടെ 
ഒരു നോവും നിന്നെ തൊടാതെ ഞാൻ കാത്തുപിടിച്ചോളാം" എന്ന് വാക്കുകളില്ലാതെ ഉടലുകൊണ്ട് കുറിക്കുന്ന ഭാഷയാണത്.
ഉയരത്തിൽ വെച്ച്, കാറ്റിൽ പാറുന്ന അവളുടെ മുടിയിഴകളെയും ചിതറിവീഴുന്ന ചിരികളെയും നോക്കി നിൽക്കുമ്പോൾ, സ്നേഹം അതിൻ്റെ ഏറ്റവും പരിശുദ്ധമായ അവസ്ഥയിൽലേക്ക് മടങ്ങിയെത്തുന്നു. ​ഇടയ്ക്കെങ്കിലും 
അങ്ങനെ ഭൂമിയിൽ നിന്ന് വേർപെടുത്തി, ഒരു തൂവലുപോലെ എടുത്ത് പൊക്കി സ്നേഹിക്കാൻ തോന്നിയിട്ടില്ലാത്ത പ്രണയങ്ങൾക്ക് ഒരുപക്ഷേ അനുരാഗത്തിന്റെ ഭാരമില്ലായ്മയെന്തെന്ന് പൂർണ്ണമായി അറിയാൻ കഴിഞ്ഞിട്ടുണ്ടാകില്ല. കാരണം, ചില ഉയർത്തലുകൾ വെറുമൊരു കളിവികൃതിയല്ല, പ്രിയപ്പെട്ടവരെ ഒന്നാകെ ഉള്ളംകൈയിലെടുത്ത് ഈ ലോകത്തിന്റെ നെറുകയിലേക്ക് പ്രതിഷ്ഠിക്കുന്ന ആരാധനയാണ്.

#mallugram
#writing 
#romantic 
#keralam 
#keralagram taken in Kerala - God's Own Country by @nizhal_writer
10
5 days ago
Download
.
.
.

കാലം മായ്ക്കാത്ത മുറിവുകളില്ലെന്നത്,
മനുഷ്യൻ സ്വന്തം നിസ്സഹായാവസ്ഥയെ തലോടിയുറക്കാൻ ചമച്ച ഏറ്റവും വലിയ
കാപട്യമാണ്. കാലം ഒരു വൈദ്യനല്ല,
അതൊരു നിശ്ശബ്ദനായ കാവൽക്കാരൻ മാത്രമാണ്. ചില മുറിവുകൾക്ക് മരണമില്ല,
അവ ഒരിക്കലും മാഞ്ഞുപോകാറുമില്ല. പകരം, അവ നമ്മുടെ ആത്മാവിന്റെ ആഴങ്ങളിലേക്ക് വേരുകളിറക്കി, നമ്മളറിയാതെ നമ്മോടൊപ്പം വളരുന്ന നിഴലുകളായി മാറുകയാണ് ചെയ്യുന്നത്.
​കാലം ചെയ്യുന്നത് മുറിവുകളെ ഉണക്കലല്ല, മറിച്ച് അതിന്റെ മീതെ മറവിയുടെ നേർത്ത ചാരം വിതറി നമ്മെ കബളിപ്പിക്കൽ മാത്രമാണ്. പുറംകടൽ ശാന്തമായതുകൊണ്ട് അടിത്തട്ടിലെ ചുഴികൾ ഇല്ലാതാകുന്നില്ലല്ലോ. പുറമേക്ക് ഉണങ്ങിയെന്നു തോന്നിപ്പിക്കുന്ന പല വ്രണങ്ങൾക്കടിയിലും പച്ചമാംസത്തിന്റെ നീറ്റൽ എപ്പോഴുമുണ്ടാകും. അവിചാരിതമായി പെയ്യുന്ന ഒരു മഴയിലോ, വഴിയോരത്ത് എവിടെയോ കേൾക്കുന്ന പഴയൊരു പാട്ടിന്റെ വരികളിലോ, അല്ലെങ്കിൽ ഇരുളിൽ ഓർമ്മകളുടെ നേർത്തൊരു കാറ്റുതട്ടുമ്പോഴോ ആ മൂടുപടം കീറി 
വീണ്ടും ചോര പൊടിയാൻ തുടങ്ങും.
​ഒരു വൃക്ഷത്തിന്റെ ഉടലിൽ ആഴത്തിൽ പതിഞ്ഞ വെട്ടുപോലെയാണത്. കാലം മാറുമ്പോളാ മരം വളർന്നേക്കാം, പുതിയ ചില്ലകളും ഇലകളും ഉണ്ടായേക്കാം; പക്ഷേ, ആ മുറിപ്പാട് മായുന്നില്ല. മരം വളരുന്തോറും വിള്ളലും കൂടുതൽ വിസ്തൃതമായി, അതിന്റെ കാതലിന്റെ തന്നെ ഭാഗമായി മാറുകയാണ് ചെയ്യുന്നത്. വേദനകൾ ഇല്ലാതാവുകയല്ല; നാമാ വേദനയോടൊപ്പം ജീവിച്ചു പഠിക്കുകയാണ്. നിലവിളികളും
കണ്ണീരും നിലയ്ക്കുമ്പോൾ,
ലോകം തെറ്റിദ്ധരിക്കുന്നു
നമ്മൾ സുഖപ്പെട്ടുവെന്ന്.
​ചില നഷ്ടങ്ങളും ചില മുറിവുകളും ജീർണ്ണിക്കാത്ത ശവകുടീരങ്ങളാണ്. 
എത്ര വസന്തങ്ങൾ വന്നുപോയാലും, എത്ര വർഷങ്ങളുടെ ഇലകൊഴിച്ചിലുകൾ അതിനുമീതെ വീണടിഞ്ഞാലും, ഉള്ളിന്റെയുള്ളിൽ അവ ഒടുങ്ങാത്ത നീറ്റലോടെ ഒരു കനലായി ജ്വലിച്ചു നിക്കും. കാലത്തിന് നമ്മെ മാറ്റിമറിക്കാൻ കഴിഞ്ഞേക്കാം, പക്ഷേ ചില നെഞ്ചുപിളർപ്പുകളെ വെറുമൊരു ഓർമ്മ മാത്രമാക്കി മായ്ച്ചുകളയാനാ മായാജാലക്കാരനൊരിക്കലും കഴിയില്ല.

#mallugram 
#malluezhuthukal 
#mallu 
#writing 
#viralpost❤️❤️ taken in Kerala - God's Own Country by @nizhal_writer
16
5 days ago
Download
.
.
.
( തുടർച്ച )

പകരം, അവളുടെ തണുത്ത 
കൈകൾ എന്റെ ഉള്ളംകൈയിൽ 
കൂടുതൽ മുറുക്കിപ്പിടിച്ച് ഞാൻ 
പറഞ്ഞു, "നിനക്കങ്ങനെ 
തോന്നുന്നതിൽ തെറ്റില്ല. എന്തുതന്നെയായാലും 
ഞാൻ കൂടെയുണ്ട്, നമ്മൾ 
ഇതിനെ ഒരുമിച്ച് മറികടക്കും." 
അവളുടെ വികാരങ്ങളെ 
പൂർണ്ണമായി അംഗീകരിക്കുകയാണാ നിമിഷത്തിൽ അവൾക്ക് ആശ്വാസം.
​പിന്നീട് അവൾ ഉള്ളിലുള്ള ഭാരങ്ങൾ 
ഓരോന്നായി ഇറക്കിവെക്കാൻ തുടങ്ങി. ഭയങ്ങൾ, ആശങ്കകൾ, സംശയങ്ങൾ.
ഇടയ്ക്ക് കയറി പരിഹാരങ്ങൾ 
നിർദ്ദേശിക്കാതെ, പൂർണ്ണ ശ്രദ്ധയോടെ 
ഒരു നല്ല കേൾവിക്കാരനായി ഞാൻ 
അവളുടെ വാക്കുകൾ കേട്ടിരുന്നു. 
പലപ്പോഴും മനുഷ്യർക്ക് വേണ്ടത് 
പ്രതിവിധികളല്ല, തന്നെ ഒരാൾ വിധിതീർപ്പുകളില്ലാതെ
കേൾക്കുന്നുണ്ടെന്ന ഉറപ്പാണ്.
​സംസാരിച്ചുതീർന്നപ്പോൾ അവളുടെ ശ്വാസമെടുപ്പിൽ നേർത്തൊരു
ആശ്വാസം പടർന്നിരുന്നു. 
മുറിക്കുള്ളിലെ ശ്വാസംമുട്ടലിൽ 
നിന്നും ഫോണിന്റെ വെളിച്ചത്തിൽ 
നിന്നും അവളെ മെല്ലെ മാറ്റിനിർത്തി, ബാൽക്കണിയിലെ തണുത്ത 
ഇളംകാറ്റിലേക്ക് ഞാൻ 
കൂട്ടിക്കൊണ്ടുപോയി. ആഴത്തിൽ ശ്വാസമെടുക്കാൻ അവളെ ഓർമ്മിപ്പിച്ചു.
​"ഇന്ന് രാത്രി നമ്മൾ ലോകത്തിലെ
എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം 
കാണേണ്ടതില്ല. അതൊക്കെ 
അവിടെ നിൽക്കട്ടെ, ഇന്ന് 
നമുക്ക് സമാധാനമായി ഉറങ്ങാം. 
നാളെ നേരം വെളുക്കുമ്പോൾ 
ബാക്കി നോക്കാം," അവളുടെ 
നെറ്റിയിൽ പതിയെ ചുംബിച്ചുകൊണ്ട് 
ഞാൻ പറഞ്ഞു. മനസ്സിന്റെ 
മുറിവുകൾക്ക് പെട്ടെന്നുള്ള മാന്ത്രികമരുന്നുകളില്ല. 
എന്നാൽ ക്ഷമയോടെയുള്ള 
കേൾവിയും, സ്പർശനത്തിന്റെ 
കരുതലും, പരിഹരിക്കാൻ 
ധൃതികൂട്ടാത്ത സാന്നിധ്യവും 
ഏതൊരു വലിയ കൊടുങ്കാറ്റിലും 
അവൾക്ക് ശാന്തമായൊരു 
തണലൊരുക്കും. taken in Kerala - God's Own Country by @nizhal_writer
8
5 days ago
Download
.
.
.

​ജനലരികിൽ വെറുതെ 
പുറത്തേക്ക് നോക്കി, 
ചിന്തകളുടെ ഭാരത്താൽ തളർന്നിരിക്കുകയായിരുന്നു 
അവൾ. അവളുടെ കണ്ണുകളിലെ 
മങ്ങലും ചുണ്ടുകളിലെ  
നിശബ്ദതയും ഉള്ളിൽ പെയ്യുന്ന 
കനത്ത മഴയെ വ്യക്തമായി 
വിളിച്ചു പറയുന്നുണ്ടായിരുന്നു. 
അത്തരം നേരങ്ങളിൽ 
അനാവശ്യ ചോദ്യങ്ങൾ 
എറിഞ്ഞ് ശ്വാസം മുട്ടിക്കുകയല്ല,
മറിച്ച് താൻ ഒറ്റയ്ക്കല്ല 
എന്ന സുരക്ഷിതബോധം 
അവൾക്ക് പകർന്നു 
നൽകുകയാണ് 
ആദ്യം വേണ്ടത്. ഞാൻ 
പതുക്കെ അവളുടെ 
അടുത്തേക്ക് നടന്നു. 
ഒരു ഗ്ലാസ് ഇളംചൂടുവെള്ളം 
അവളുടെ കൈകളിലേക്ക് 
കൊടുത്തു.അത് വാങ്ങുമ്പോൾ 
വിറച്ച അവളുടെ വിരലുകളെ
ചേർത്തുപിടിച്ച്, ഒരക്ഷരം
പോലും ഉരിയാടാതെ അവളുടെ 
തൊട്ടടുത്ത് ഞാനിരുന്നു.
ചില നേരങ്ങളിൽ വലിയ 
തത്ത്വചിന്തകളേക്കാളും 
ഉപദേശങ്ങളേക്കാളും ഒരു
പെണ്ണിന് ആശ്വാസമേകുന്നത്,
ഒന്നും ചോദിക്കാതെ 
അരികിലിരിക്കുന്ന ഒരാളുടെ 
ശാന്തമായ സാന്നിധ്യമാണ്.
കുറേനേരത്തെ നിശബ്ദതയ്ക്ക്
ശേഷം, ഉള്ളിൽ തിങ്ങിനിറഞ്ഞ
സങ്കടം കണ്ണീരായി പെയ്തിറങ്ങി
അവൾ മെല്ലെ പറഞ്ഞു,
"എനിക്ക് ഒന്നിനും വയ്യ, എല്ലാം കൈവിട്ടുപോകുന്നതുപോലെ 
തോന്നുന്നു." ​അവിടെ അവളെ 
തിരുത്താൻ ഞാൻ തുനിഞ്ഞില്ല. 
"ഇതൊക്കെ നിന്റെ വെറും തോന്നലാണ്" 
എന്നോ, "ഇത്ര ചെറിയ കാര്യത്തിനാണോ സങ്കടപ്പെടുന്നത്" എന്നോ പറഞ്ഞ് അവളുടെ നോവിനെ നിസ്സാരവൽക്കരിച്ചതുമില്ല.
(ബാക്കി അടുത്ത പാർട്ടിൽ ) taken in Kerala - God's Own Country by @nizhal_writer
17
5 days ago
Download
.
.
.

കണ്ണെത്തും ദൂരത്തോളം
ചുവന്നു തുടുത്ത സന്ധ്യകൾ
പോലെ, എന്റെ ഏകാന്തമായ
നെഞ്ചിൻകൂട്ടിൽ നീയാം
ഗുൽമോഹർ വസന്തമായി പെയ്തിറങ്ങിയിരിക്കുന്നു.
ഓർമ്മകളുടെ കൊമ്പുകളിൽ
തീക്കനൽ ചിതറിപ്പിച്ച്,
നീ അവിടെ പടർത്തിയ
ചുവപ്പു വെറുമൊരു നിറമല്ല;
അതൊരു അഗ്നിയാണ്,
പ്രാണന്റെ തുടിപ്പാണ്.
​കാലം എത്രയായാലും 
കൊഴിഞ്ഞുപോകാത്തയാ
സിന്ദൂരവസന്തം ഇന്നെന്റെ
ഓരോ ധമനിയിലൂടെയും
ആവേശമായി ഒഴുകുന്നു.
ഓരോ ഹൃദയമിടിപ്പിലും
നിന്റെ സാന്നിധ്യത്തിന്റെ ചൂട്,
ശ്വാസോച്ഛ്വാസത്തിൽ
നിന്റെ പ്രണയത്തിന്റെ ഗന്ധം.
അതെ, നിന്റെ ചുവപ്പ്
ഇന്നെന്റെ രക്തത്തിലലിഞ്ഞ്,
ജീവന്റെ ജീവനായി എന്നിൽ
പടർന്നു പന്തലിച്ചിരിക്കുന്നു. taken in Kerala - God's Own Country by @nizhal_writer
9
7 days ago
Download

Download All

Save the photos and videos currently loaded on this page.

0Photos
0Videos
Ready to download 0 / 0

Keep this tab open until your download is ready.

back to up