Instagram story viewer> @farseen_ali> Tagged
POSTS STORIES REELS TAGGED
ചിലരുടെ കൂടെ കൂടുമ്പോ മ്മക്ക് കിട്ടുന്ന കൊറേ ഇഷ്ടങ്ങളുണ്ട്. പിന്നെ ഒരിക്കലും മ്മളെ വിട്ട് പോവാതെ കൂടെ കൂടുന്ന കൊറേ കൊറേ ഇഷ്ടങ്ങള്..
അങ്ങനെയൊന്നാണ് എന്റെയീ ചായ പ്രേമം. പണ്ട് കോളേജിൽ പഠിക്കുന്ന കാലത്ത് മ്മളെ സ്വന്തം അനസ്ക്കാന്റെ @anas_backar ചായ പ്രേമത്തിൽ തൊടങ്ങ്യേതാണ് സ്ഥിരായിട്ടുള്ള ഈ ചായ കുടി. മൂപ്പരുടെ കൂടെ ആയിരുന്നപ്പോ മ്മള് ഒരുമിച്ച് പോയ എല്ലാ സ്ഥലങ്ങളിലെയും ചായേടെ സ്വാദും ഞാനറിനഞ്ഞിട്ടുണ്ട്.
അങ്ങനെ ചെറിയ രീതിയിൽ ചായയോടും ചായക്കടകളോടുമുള്ള ഒരിഷ്ട്ടം വെച്ചിട്ടാണ് ഞാൻ ജാമിയക്ക് വണ്ടി കേറണത്..
അവിടെ മലയാളികളുടെ സ്വന്തമായ സാക്കിർ നഗറിലെ ചായ കടയിലേക്ക് എന്നെ ആദ്യായിട്ട് കൊണ്ടോവാണത് ഇന്ക്ക് മുന്നേ ജാമിയേൽ കേറി പറ്റിയ മ്മളെ വാഹിദ്‌ക്കയാണ്...
ആർക്കും ഇഷ്ടപെടുന്ന ജാമിയക്കാരുടെ സാക്കിർ നഗറിലെ ചായകടയിലെ സ്ഥിരം കുറ്റിയാവണത് പക്ഷേ അബ്രീദേന്റൊപ്പം കൂടിയതിന് ശേഷാണ്.
എന്തൊക്കെ തന്നെ തിരക്കുണ്ടെലും അതിനൊക്കെ ഒഴിവായി സാക്കിർ നഗറിൽ പോയി അവിടുന്ന് മൂന്നോ നാലോ ചായ കുടിച്ചില്ലെങ്കി ഓൾടെ അന്നത്തെ ദിവസം തീരാത്തത് പോലെയാണ്.
ചായക്കൊപ്പം തൊട്ടപുറത്തിന്ന് മുപ്പത്തഞ്ചു രൂപേടെ ഒരു ശീർമലും പിന്നെ കൊറേ കഥകളും കൂടെ ചേരുമ്പോ ആ വൈന്നേരങ്ങൾക്കൊക്കെ എന്തോ വല്ലാത്ത ഭംഗിയാണ്.
പിന്നെയങ്ങോട്ട് ഓരോ യാത്രകളും നല്ല നല്ല ചായ കടകൾ തിരഞ്ഞിള്ളത് കൂടിയായിരുന്നു.
എവിടെ ചെന്നാലും ആദ്യം അന്വേഷിക്കുന്നത് അവിടത്തെ ഏറ്റവും നല്ല ചായ കട എവിടെയാണെന്നാണ്..
അങ്ങനെയാണ് മുംബയിലെ ബാന്ദ്ര ടീയിലേക്കും, പ്രഷാറിലെ സ്പെഷ്യൽ മസാല ടീയിലേക്കും, മാന വില്ലേജിലെ ലാസ്‌റ് ഇന്ത്യൻ ടീ ഷോപ്പിലേക്കുമൊക്കെ ഞമ്മളെത്തിയത്..
ചുരുക്കി പറഞ്ഞാൽ വീട്ടീന്ന് പോലും ഒരു നേരം മാത്രം ചായ കുടിച്ചോണ്ടിരുന്ന ഞാനിപ്പോ പല ചായ പ്രാന്തന്മാരുടെയും പ്രേരണയാൽ നല്ല ഒന്നാന്തരമൊരു ചായ പ്രാന്തനായി മാറിയിരിക്കുന്നു.

ഇന്ത്യയിലെ അവസാന ചായ കടയിൽ നിന്നും പിന്നീട് കാണുമ്പോ നൊസ്റ്റു അടിച്ചിരിക്കാനായി എടുത്ത ഫോട്ടോ..
പടം പിടിച്ചത്: ഞമ്മക്ക് നല്ല ഒന്നാന്തരം ചായ തന്ന അതേ ചായകടക്കാരൻ..
.
.
ചായപ്രേമം..💙
.
.
#tea #tealover #indianfood #india #indiantourism #indian #mana #manalastvillageofindia #uttarakhand #hellojaipur #kerala #malappauram #traveldiaries
30
back to up