Instagram story viewer> @tri_kapture> Tagged
2.3K
followers
2992
following
നാം🌈
இதுவும் என் வாழ்வின் ஒரு பகுதி...🍃🤍
ദൃശ്യം.! സ്വരം.! സുഗന്ധം.! സ്പർശം.!
മഷിയാൽ പടർത്തി , മനസ്സാൽ പകർത്തി ✍️📸
@_vishnusasi_
POSTS STORIES REELS TAGGED
Light of tradition ! 🌤️
12
Smiles cover miles ✨
12
ധനു ഒടുക്കം മുതൽ ഇടവം മുറിയും വരെ ;

 വെമ്പൊലിനാട്ടിലെ; തിരുനക്കരയിലും പാലയിലും മണർകാട്ടും ഇത്തിത്താനത്തുമോക്കെയായി  നിറങ്ങളുള്ള രാവുകൾ പെയ്തിറങ്ങും ,

 മാമലയിൽ ഉടനീളം പെയ്തിറങ്ങുന്നത് പോലെ 

ധനുക്കുമുതൽക്ക് തന്നെ  റബർകാടുകളും തെരുവുകളും പറമ്പുകളും പാടങ്ങളിലുമായി ; നാട് !  ചാമുണ്ഡിക്കും ചിന്തിക്കടക്കും കലകൾക്കും കഥകളിക്കുമായി കാതോർക്കും.

 പഞ്ചാക്ഷരങ്ങളിലെ വിശ്വാസങ്ങളും ,  പകിടകളിലെ വിനോദങ്ങളും നെഞ്ചിലേറ്റി തന്നെ, മനുഷ്യർ മനുഷ്യരോട്  ഇച്ചിരി ഏറെ സ്നേഹം പ്രകടിപ്പിച്ചു തുടങ്ങും ;

 താളവും മേളവും,റാസയും രാക്കുളിയും ,  വർണ്ണങ്ങളും വെടിക്കെട്ടും ഒക്കെയായി ആഘോഷിക്കുന്ന വർഷതുടക്കകാലങ്ങൾ ; 
വിലയറിയാതെ വേണ്ടുവോളം ആഘോഷിച്ച ബാല്യ-കൗമാര കാഴ്ചകൾ നൽകുന്ന കാലങ്ങൾ !

 നഷ്ടബോധത്തെ ഉണർത്തുവാൻ പോണ മാമല നാട്ടിലെ ;
പൂര-പെരുനാൾ സ്മരണകൾ  സമ്മാനിക്കുന്ന നിമിഷങ്ങൾ!

വിരലിട്ട ഉഴന്താടാ മോതിരങ്ങൾ എണ്ണി തീരുന്ന വേഗതയിൽ അവ തീർന്നു പോവും.

 കൈകോർത്ത് പിടിച്ച് കണ്ട വിസ്മയങ്ങൾ :  കൈകോർത്തു പിടിച്ച് കാണിച്ചു കൊടുക്കേണ്ടവയിലേക്ക് എത്തി നിൽക്കും !

 
കൊടൂരാറിന്  കിഴേ ഇളംതുരുത്തി കുന്നിന് മുകളിലായി, വെള്ളക്കുതിരമേൽ ഇരിക്കുന്ന
 പുണ്യവാളനു  കൈമടക്കം നൽകി പോന്ന ; 
കീശയിൽ ആശ മാത്രം  ബാക്കിയുള്ളവന്റെ പ്രാർത്ഥനകൾ,
അന്നും അവശേഷിക്കും.

വിശുദ്ധത തൊട്ടു തീണ്ടാത്തവന്റെ
 വിശുദ്ധനോടുള്ള പ്രാർത്ഥനകൾ!

.....................................................................................

 കള്ളനെ കുടുക്കിയ സഹതായുടെ മണ്ണിൽ നിന്നും
 വെടിക്കെട്ട് മുഴക്കത്തിൽ , ഒരു മെഴുതിരി വെളിച്ചം ഉള്ളിലാക്കിക്കൊണ്ട് ; സ്വന്തം @tri_kapture

 പകർത്തിയത് @ardor_clickz ❤
15
Magical Kodaikanal ✨
.
.
.
.
.
.
#instagram #viral #instagood #iv #college #kerala #kodaikanal
43
back to up