Instagram story viewer> @tri_kapture> Posts
2.3K
followers
2992
following
നാം🌈
இதுவும் என் வாழ்வின் ஒரு பகுதி...🍃🤍
ദൃശ്യം.! സ്വരം.! സുഗന്ധം.! സ്പർശം.!
മഷിയാൽ പടർത്തി , മനസ്സാൽ പകർത്തി ✍️📸
@_vishnusasi_
POSTS STORIES REELS TAGGED
sundays🫠🍃

#travel 
#living taken in Peace by @tri_kapture
0
13 days ago
Download
പാവാട ഇട്ട മരങ്ങൾ;  പാൽ ചുരത്തി പോറ്റി ;  പട്ടിണി അകറ്റിയ പള്ളയുള്ളന്റെ നാട്! കോട്ടയം

 അറബിക്കടലിനും സഹ്യപർവ്വതങ്ങൾക്കും ഇടയിൽ 
  ഒരുകുട്ടം മനുഷ്യർ വസിക്കുന്ന നാട്! അക്ഷരങ്ങളുടെ നാട്.

 മനുഷ്യസ്നേഹം ഉള്ളോന്റെ  നാട്!

 ഒന്ന് ഇണങ്ങിയാൽ രോമങ്ങളിൽ റബ്ബർ പാല് പറ്റിയ പോൽ ;  സ്നേഹംചുരത്തി  ഹൃദയത്തിൽ അവർ പറ്റിപ്പിടിക്കും.

" ഇവിടുത്തൊര് എല്ലാരു അങ്ങനെ  അന്നേ...! പള്ളേല് കള്ളും ഉള്ളിൽ സ്നേഹോം ഒള്ളൊര് "

 അങ്ങ് കിഴക്കൻ മല പൊട്ടി ഒലിച്ചു വന്ന  മീനച്ചിലാറിനെ കീഴെ ;

 കുരുമുളകും റബറും ഏലോം ; അങ്ങനെ പോന്ന എല്ലാ സാമഗ്രികളും ;  സായിപ്പിനോട് വിലപേശി കച്ചവടം ഉറപ്പിച്ച അച്ചായന്മാരുടെ നാട്.

ആഴ്ചയിൽ എങ്കിലും കള്ളും കപ്പയും കിട്ടിയില്ലെൽ ഉറക്കം കിട്ടാത്തോരുടെ നാട്. 

കുഴിച്ചിട്ട പ്ലാസ്റ്റിക്കും മുളക്കുന്ന  എക്കലുള്ള  നാട് . 

 അങ്ങ് അക്കരെ എവിടെയാണെങ്കിലും, സാമ്രാജ്യം കെട്ടിപ്പടുത്താൻ പോന്ന ; ഉയരും, ഉശിരും വേണ്ടുവോളം നൽകുനൊരു നാട്.

 ഇവിടുതോർക്കു ഒത്തുപോകാൻ പറ്റാത്ത ഒരു സാഹചര്യം  മറ്റു എങ്ങും ഇല്ലാന്നേ ! 
 മീനച്ചിലാറിന്റെ തണുപ്പ് കൊണ്ടവനു എന്ത് വിദേശമഞ്ഞ് ? .
 കോടിമതയിലെ ചൂട് ഏറ്റവന്  എന്ത് മരുഭൂമികാറ്റ്?.

 അതിപ്പോ ഇവിടുന്ന് എങ്ങോട്  ജീവിതം പറിച്ച് നട്ടാലും ശരി !

 നാഗമ്പടത്തെ അന്തോണീസ്ച്ചനു
 കത്തിച്ച തിരി അണഞ്ഞിട്ടില്ലെങ്കിൽ ,

 പാലാ ജൂബിലിക്ക് പൊട്ടുന്ന മുഴക്കങ്ങൾ കാതുകളിൽ  നിലച്ചിട്ടില്ലെങ്കിൽ,

മണർകാട്  ഏട്ട്നോമ്പ് കഞ്ഞിയുടെ ചൂട് അറിഞ്ഞെങ്കിൽ ; 

 ഇങ്ങോട്ട്  തിരിച്ചെത്തുക തന്നെ ചെയ്യും.

 കുഞ്ഞച്ചനും ആടുതോമയും തിരക്കഥയിൽ രൂപപ്പെടുത്താൻ;  പശ്ചാത്തലമായ നാട്ടിലേക്ക്!
ബഷീറും വർക്കിയും അരുന്ധതി റോയിയും വളർത്തിയ അക്ഷരനഗരിയിലേക്ക്.

എൻ. എൻ പിള്ളയും മമ്മൂട്ടിയും. 
 ഭാരതത്തിന്റെ പ്രഥമ പൗരനായ കെ ആർ നാരായണനും ഉമ്മൻചാണ്ടിയുടെയും ജന്മദേശത്തേക്ക്.
...............

  ഇവിടെ പകൽ പൂരങ്ങൾ  ഇനിയും ഉണ്ടാകും.

 ഇല്ലിക്കകല്ലിൽ ഇനിയും കോട വന്നെത്തും 

  ഇനിയും ഇവിടെ ആമ്പൽ വസന്തം പൂവിടും , 
 

സിഎംഎസിലെ തിണ്ണയിലെ
 തണുപ്പിലിരുന്ന് രാക്കിളി പാടുക തന്നെ ചെയ്യും . 

എന്ന വിശ്വാസത്തോടെ സ്വന്തം
@tri_kapture ✍️❤

#kottayam
#entekottayam 
#kerala taken in Kottayam by @tri_kapture
40
3 years ago
Download
👀🌸 taken in Ettumanoor, India by @tri_kapture
19
3 years ago
Download
കാലത്തിന്റെ തിരയിൽ അകപ്പെട്ട്
 കടലെടുത്തു പോയ ചില മനുഷ്യബന്ധങ്ങൾ ;  മറു തിരയിൽ തിരികെ കരങ്ങളിലേക്ക് കയറുമ്പോൾ.! 
 
 മനസ്സിനെ പറഞ്ഞു പഠിപ്പിക്കേണ്ട ചില സത്യങ്ങളുണ്ട് ; ഇനിയും തോറ്റു പോകാതിരിക്കാൻ കരുതേണ്ട ചില കരുതലുകളും.

 കരങ്ങളിൽ അവയെ മുറുകെപ്പിടിക്കുന്നതിന് മുമ്പ് 'നഷ്ടപ്പെടാം' എന്നൊരു തിരിച്ചറിവും 

ഉള്ളിൽ കടലുപോലെ  നമ്മോട്  സ്നേഹമുള്ളവർ ; സാഹചര്യം  ഒന്നുകൊണ്ടുമാത്രം അകന്നവർ ;
 ചില വെണ്മയുള്ള കടലസുകൾ.

 മനസ്സിന്റെ നന്മയാൽ ;  വെണ്മയെറിയ  കടലാസ്സുകൾ .

 ചുരുണ്ടു പോയ കടലാസുകൾ!

-------------------------------------------------------

ചുരുണ്ടു പോയ കടലാസ്സിൻ തുണ്ടുകൾ എങ്ങനെയൊക്കെ നിവർത്തി എന്ന് പറഞ്ഞാലും അവയിൽ ആ ചുരുളിമയുടെ അടയാളങ്ങൾ  അവിശേഷിക്കുക തന്നെ ചെയ്യും!

അതുപോലെ തന്നെ ആണ്‌ ചില ബന്ധങ്ങളും. എത്രയൊക്കെ മനോഹരമായിരുനെന്നു പറഞ്ഞാലും ശെരി ; അവ ഒരിക്കൽ ഒന്ന് അസ്തമിച്ചതായിരുനെകിൽ ;

 അടുത്ത ഉദയത്തിൽ ആ കിരണങ്ങൾക്ക് പഴയ പ്രകാശം ലഭികേണമെന്നില്ല. ഒരു ഇടവേളക്ക് ശേഷം അവ പുനസ്ഥാപികപ്പേടുബോളും മനസ്സിൽ ആദ്യം ഉൾക്കൊള്ളാൻ പടിക്കേണ്ടത് ഇതാണ്!

സൗഹൃദം ആയികൊള്ളട്ടെ , പ്രണയം ആയികൊള്ളട്ടെ ; പുനസ്ഥാപനത്തിന് വഴി ഒരുങ്ങുബോൾ മനസിനെ പ്രാപ്തമാക്കേണ്ടത് ഇനിയും അതുപോലെ അവിലെന്ന തീർച്ചറിവിലേക് ആണ്.

അനുകരണമുണ്ടാവാം എങ്കിലും ആവർത്തനം ഉണ്ടാവുകയില്ല.

ബന്ധങ്ങൾ എന്തും ആവട്ടെ ; തമ്മിൽ ഒരാളെങ്കിലും 'അത് മിസ്സ്‌ ചെയ്തു തുടങ്ങി ' ;  എന്ന് പറഞ്ഞതിന്നു ശേഷം , എത്രയൊക്കെ ശ്രെമിച്ചെന്നു പറഞ്ഞാലും
അവയ്ക്കു അവ പോലെ തന്നെ ആവാൻ സാധിക്കുകയില്ല.

പൂർണമായും സാധിക്കുകയില്ല.

പുനസ്ഥാപിക്കപ്പെട്ട ബന്ധങ്ങൾ ചിലപ്പോൾ ഭംഗി ഉള്ളതായെന്ന് ഇരിക്കാം , സന്തോഷങ്ങൾ നിറഞ്ഞെന്ന് ഇരിക്കാം. ഒരുപക്ഷേ അതിലും മനോഹരമാവാം. 

എന്നിരുന്നാലും അവ പഴെയെത്തിലേക് എത്തിചേരില്ല.

കടലാസ് ചുളുങ്ങി നിവർത്തി  എഴുതിയത് ആണ് അത്.
 എത്രയൊക്കെ ഭംഗിയിൽ എഴുതിയാലും ശെരി ; ഒരു ചെറുചുരുളിമ എങ്കിലും അവിടെ അവശേഷിച്ചിരിക്കും. 
എന്ന തിരിച്ചറിവ് അംഗീകരിച്ചു വേണം പിന്നെയും എഴുതി തുടങ്ങാൻ .

 ഇല്ലെങ്കിൽ പിന്നീട് ഒരിക്കൽ  എഴുതിയ എഴുത്തിനു അർത്ഥം ഇല്ലെന്നു തോന്നിപ്പോക്കും.

അങ്ങന്നെ എന്നിൽ ചുരുണ്ടു പോയ കടലുസുകൾ അശേഷിക്കുന്നുണ്ടെങ്കിൽ ; എന്റെ തൂലികയിലും മഷി അശേഷിക്കുന്നുണ്ടെന്ന് അറിയിച്ചുകൊണ്ട് 

 സ്നേഹത്തോടെ ; തിരയേയും കാത് തീരത്ത് നിന്നും

 സ്വന്തം -/ @tri_kapture ✍️🌊🗞️ taken in ഹൃദയം by @tri_kapture
69
3 years ago
Download
"Oru chaya kudichalooo ? "ഇത്രയും മനോഹരമായി ഒരു മനുഷ്യനെ മറ്റൊരു മനുഷ്യമനസ്സിലേക്ക് ക്ഷണിക്കുന്ന ഒരു ചോദ്യം ഉണ്ടോ എന്ന് എനിക്ക് സംശയമാണ്.

കാരണം ;

 എത്രയെത്ര കഥകളാണ് എത്രയെത്ര വേദനകൾ ആണ് എത്രയെത്ര സൗഹൃദങ്ങളാണ് എത്രയെത്ര പ്രണയങ്ങളാണ്. ഓരോ  ചായ പങ്കിട്ടും പറഞ്ഞും തീർത്തത്.

പുണ്യാളന്നു തിരിതെളിച്ച് അങ്ങാടി നിന്ന് കുടിച്ച ചായയുടെ കഥയല്ല ;
 കോളേജ് കാന്റീനിൽ നിന്നും കുടിച്ചവയ്ക്ക് പറയാനുള്ളത് . ഒറ്റകിട്ട് കുടിച്ചവയും പറയുന്നത് ഇവ ഒന്നുമല്ലാതെ മറ്റൊരു കഥയാണ്.

ഓരോ ചായക്കും ഓരോ കഥകളാണ് ;
സ്നേഹത്തിന്റെ കണ്ണീരിന്റെ,കൈപ്പിന്റെ, ചിരിയുടെ, സന്തോഷത്തിന്റ വേദനയുടെ സൗഹൃദത്തിന്റെ , അനുരാഗത്തിന്റെ കളിയാക്കലുകളുടെ ; അടങ്ങുന്ന പല ചായകഥകൾ.

ഞൊടിയിടയിൽ കാർമേഘങ്ങളിലേക്ക് ഇരുട്ട് കേറി, ക്ഷണനേരം കൊണ്ട് ആർത്തലച്ച്  പെയ്ത മഴയെ സാക്ഷിയാക്കി; 
നനയാതെ ഓടി കയറിയകൂടി അപ്രതീക്ഷിതമായി ലഭിച്ച ചായനേരം മുതൽ ;
വർഷങ്ങളായി കാത്തിരുന്നു ചോദിച്ചു വാങ്ങിയ ചായനേരം വരെ എന്തെകിലും ഓർമ്മകളും കഥകളും നൽകിയാണ് കുടിച് തീർത്തത്.

ഒരു സായാഹ്നം ആവട്ടെ ഒരു പുലർച്ചയാവട്ടെ ചായ കൊണ്ട് തുടങ്ങുകയും ചായ കൊണ്ട് അവസാനിക്കുകയും ചെയ്യുമ്പോൾ ;
 എന്തെന്നില്ലാത്ത ഉന്മേഷമാണ് മനസ്സിനും ശരീരത്തിനും.
 ഒപ്പം ആ ചായ  കൂട്ടിന് നമ്മളെ മനസ്സിലാക്കാൻ  പറ്റുന്ന മറ്റൊരു മനുഷ്യഹൃദയം കൂടെ  ഉണ്ടെങ്കിൽ,  കുടിച്ച ചായക്ക് മധുരമെറുക തന്നെ ചെയ്യും.

പലപ്പോഴും ആസ്വാദനത്തിന്റെ അളവുകൾ ചായകുടിയുടെ സന്ദർഭങ്ങളെയും കൂട്ടിനെയും ആശ്രയിച്ചിരിക്കും ; 

 വിതുമ്പി നിൽക്കുന്ന മുഖം നോക്കി
 ആറ്റിതണുപ്പിച് കുടിച്ച ചായക്ക്, പൊള്ളുന്ന ചൂടുന്ന് തോന്നാം.

 സൗഹൃദത്താൽ തമാശ പങ്കിട്ട്  പരസ്പരം കളിയാക്കി ചിരിച്ചു കുടിക്കുന്ന, ചൂടുള്ള ചായക്ക് ; ഹൃദയത്തിന് കുളിർമ പകരുന്ന തണുപ്പ് എന്ന് തോന്നാം.

അതങ്ങന്നെ ആണ് 

 ചായയേക്കാൾ മധുരമുള്ളത്......(bakki commentil ) taken in Puthuppally, India by @tri_kapture
84
3 years ago
Download
കട്ടൻകാപ്പിചൂടിന്റെ ഒപ്പം
അവൽവേളയിച്ചതു കൊറി തിന്നോട്
ആകാശവാണി ആസ്വദിക്കുന്നതിൽ ഒരു സുഖമുണ്ട്. പഴമച്ചാർ മോന്താൻ  ആഗ്രഹിക്കുന്നവൻ അനുഭവിക്കുന്ന, ഒരു  തരം ലഹരി. കാലങ്ങൾ ഏറുംതോറും മത്ത് ഏറുന്ന ഒരു  അനുഭൂതി.

വിസ് ഖലീഫയും, മാർവെലും കണ്ട്  രാത്രി പകലാകി, ആധുനികത തേടുന്ന  മനുഷ്യർക്ക് എന്തോരം ഗ്രഹിക്കുമെന്ന് എനിക്കറിയില്ല.  നമ്മുടെ കിണറ്റിലെ തണുപ്പും, വാഴച്ചുണ്ടിന്റെ മധുരവും പേറിയൊരു മലയാളി മനസ് ആസ്വദിക്കുന്ന മുൻപന്തിയിലെ  ചില ഇഷ്ടങ്ങളെ .

അനുഭവിച്ചാൽ ഏതൊരു  വിദേശിക്കുപോലും ചിലപ്പോൾ അസൂഹ്യഉളവാക്കുന്ന കേരളീയന്റെ കുറെ ഇഷ്ടങ്ങൾ; 

 *പുളിയും ചാമ്പയും അത്തിപ്പഴവുമായി  നീളുന്ന രുചികളും ;

 മകരമഞ്ഞും ഇടവപ്പാതിയും മീനച്ചിലുമേക്കുന്ന തണുപ്പും ; 
 
 തൊട്ടാവാടിയും അപ്പൂപ്പൻതാടിയും
 കോലുമഷിയും കാട്ടുന്ന അതിശയവും ;

കാച്ചിലും ചേമ്പും ചേനടെയും വിളവെടുപ്പൊടൊപ്പം കപ്പവാട്ടിന്റെ നേരവും ;

 ഉത്സവങ്ങളും പെരുന്നാളും,കഥകളിയും, കുമ്മട്ടിയും വള്ളംകളിയും പഞ്ചവാദ്യയവും,
 ഓണവും ക്രിസ്തുമസും റംസാനും,

 പിന്നയിവുടുത്തെ മനുഷ്യരും; അടങ്ങുന്ന ഇഷ്ടങ്ങൾ.

 മുണ്ടുമുറുക്കാൻ അല്ലാതെ ഇ ഇഷ്ടങ്ങളെ ഉപേക്ഷിച്ചു  ഒരുവനും ഇവിടം വിട്ട് കടൽ താണ്ടിയാതായി എനിക്ക് അറിവില്ല . അനുഭവിച്ചവൻ ഒരുവട്ടംമെങ്കിലും ആസ്വാധിച്ചിട്ടുണ്ടെകിൽ 
 വേറൊരു കര തേടാൻ ഒരുങ്ങില്ല അത് തീർച്ച .

 ഇത്രയേറെ ഇഷ്ടങ്ങൾ ഒന്നും വേണ്ടില്ല ചിലപ്പോൾ . കേവലം യേശുദാസും കെഎസ്ആർടിസികാറ്റും മതി
 ഇവിടെ തന്നെ അങ്ങ് അവനെ തളച്ചിടാൻ. 

 കവുങ്ങോലയിൽ കുളിച്ചു വളർന്നവന് ;
മടൽ  വെട്ടി കളിച്ചു വളർന്നവന് ;

 ഏറ്റവും പ്രിയപ്പെട്ട ഇവിടുത്തെ  കാറ്റും, കൂട്ടും, കഥയും തന്നെയാണ് 

  എന്ന് ഒരു കാപ്പികുടിച്ച്, കല്യാണി രാഗത്തിന് താളം പിടിചോണ്ട്  @tri_kapture ✍︎ taken in The Traveller by @tri_kapture
64
4 years ago
Download
ആറ്റുപോയ ഹൃത്തിന്
 തുടിപെയേകിയതെങ്ങന്നെ..?
 ഉപ്പുകറ്റുയേറ്റതിന്നാലോ ?
 നിൻ  വാക്കിനലോ ? taken in Kochi, India by @tri_kapture
84
4 years ago
Download
Booting in progress ⏳ taken in Kottayam by @tri_kapture
46
4 years ago
Download
🌿 taken in Kerala by @tri_kapture
71
4 years ago
Download
ഉത്തരവാദിത്തമെന്ന്  തോന്നാത്ത വിധം ഉത്തരവാദിത്തം ആക്കണം നമ്മുടെ സന്തോഷങ്ങളെ . കാരണം ആ 
.

Middle frame::📸@aju_francis
.

. taken in Kottayam by @tri_kapture
123
4 years ago
Download
നല്ലനിലാവാണിന്ന്.. നേർത്ത മഴയും.. രാവിലത്തെ പോലെ തന്നെ.

നിലാവിന്റെ നിശബ്ദതയിൽ മയക്കംപ്പുണ്ടൊരു നക്ഷത്രം  എന്നെ നോക്കി കൺ ചിമ്മിന്നുണ്ടായിരുന്നു.

ഒരു നിമിഷത്തിന്റെ വിയ്യത്യാനത്തിൽ ഞാൻ പാതിയുറക്കതിലാണ് എന്ന് യെനിക് മനസിലായി... കൺപോളകൾ അടഞ്ഞ് തുറക്കുന്നതിന്റെ പരിണിതഫലമാവാം അവ ചിമ്മിയതായി തോന്നിയതെന്നും ...!

ഇന്ന് എന്റെ ശരീരത്തിനാകമാനം എന്തെന്നില്ലാത്ത തളർച്ച തോന്നുന്നു. വല്ലാതെ ഒറക്കവും വരുന്നുണ്ട്. എന്നിട്ടു ഞാനാ പാതിരാത്രി അവിടെ തന്നെ അങ്ങനെ നിന്നും ; എന്തെക്കെയോ ഓർത്തുകൊണ്ട് ! .എന്തൊക്കെയോ അല്ല ഇന്നത്തെ പകലിനെ പറ്റി.

 മഴ കനത്തു തുടങ്ങി . ഞാൻ മെല്ലെ അക്കത്തേക് ഓടികയറി...

 നാട്ടിലെ മഴയും വൈദ്യുതിയും ; 
നല്ല സ്വരച്ചേർച്ചയിൽ ആയതുകൊണ്ട് തന്നെ ;  മഴ ആർത്തലച്ചു പേഴുതപ്പോൾ  വൈദ്യുതി സ്ഥലം കാലിയാക്കി.

 മഴ കനതത്തു കൊണ്ടാവാം നിലാവിരുണ്ട്  തുടങ്ങി.

 വീടിന്റെ ഉമ്മറപ്പടിയിൽ നിന്നും തെല്ല് അകലെയാണ് വർഗീസേട്ടന്റെ വിട്. അവിടെ മാത്രം വെളിച്ചമുണ്ടായിരുന്നു.
 കൊച്ചുമകൻ ആന്റണി  കഴിഞ്ഞ മാസം  അറബികളുടെ നാട്ടിൽ നിന്നും വന്നതിന്റെ തെളിവാണത്

 എന്നാൽ ഇക്കുറി ആ വെളിച്ചത്തെക്കാവാം നോട്ടം എന്ന് കരുതി. പതിയെ ഞാൻ ആ ചിന്തകളിലേക്  പിന്നെയും തിരിച്ചെത്തി
മഴയുടെ കാഠിന്യം അല്പം ഒന്ന് കുറഞ്ഞു ;  രാവിലത്തെ പോലെ തന്നെ.

 ചിന്തയിലും രാവിലത്തെ നിമിഷം തന്നെ ആയിരുന്നു പെയ്തിറങ്ങുന്നത്.

ചാറ്റൽ മഴ പേഴുത്തിറങ്ങിയ പുലർച്ച.
പതിവ് പോലെ കുളിച് കുറിയും തൊട്ട് കലാലയത്തിലേക്ക് പോവാനായി ബസ് കാത്ത് നിൽക്കുന്ന ഞാൻ ; ആ  ചിത്രം യെന്റെ മനസിൽ തളംകെട്ടിന്നിൽക്കുന്നു.

ഈ രാത്രിയിൽ വർഗീസേട്ടന്റെ വീട്ടിലെ വെളിച്ചവും നോക്കി മനസിൽ പെയ്യുന്നത്  രാവിലെത്തെ  ചിത്രം തന്നെ. അത്അങ്ങന്നെ പേഴ്ത്തുകോണ്ടേരിക്കുന്നു...

ആ കാഴ്ചയിലേക്ക് ;
 രാവിലെ പതിവിലും നേരത്തെ കോളേജ് ബസ്സ് വന്നു. ഞാൻ ചാറിനിൽക്കുന്ന മഴകൊണ്ട് അകത്തേക്ക് ഓടി കയറി ഒരു സീറ്റ്‌ ഉറപ്പിച്ചു.
അപ്പോഴേക്കും മഴ ശക്തിയാർജിച്ചു.
ഞാൻ കിശയിൽനിന്നും മൊബൈൽ ഫോൺ കൈയിൽ എടുത്ത് ; എന്നു ചെല്ലുന്ന അവന്റെ ഇടങ്ങളിലേക് ഓടി അടുത്തു.

' da...
Goodmrng...
Hello....
Varillee enn...
Evidayada...'

എത്രയോ ദൂതുകൾ...! എങ്കിലും അവാ ഒന്നും എന്നെ സന്തോഷിപ്പിച്ചിരുന്നില്ല.
എന്നിട്ടു ആ ഉപകരണത്തെ തലോടികൊണ്ടയിരുന്നു.

"എടാ വിഷ്ണുവേ....!"
(Bakki commentill) taken in എന്റെ കേരളം - ente keralam by @tri_kapture
140
4 years ago
Download
കാലമിനിയും ഉരളും വിഷുവരും വർഷംവരും തിരുവോണം വരും..
ഒരു തളിരിലും പൂവരും കായ് വരും..
അപ്പോൾ ആരെന്തും എന്തെന്നും ആർക്കറിയാം... "
ക്ലാസ്സ്‌മേറ്റ്സ് 🍿

.

.

#keralaatraction
# taken in Mangalam College of Engineering, Ettumanoor by @tri_kapture
113
4 years ago
Download

Download All

Save the photos and videos currently loaded on this page.

0Photos
0Videos
Ready to download 0 / 0

Keep this tab open until your download is ready.

back to up